Kerala Rain

കളക്ടറുടെ നിര്‍ദ്ദേശം തിരിച്ചടിയായി; ഒഴിഞ്ഞ ബോക്സുകളുമായി കാത്തുനിന്ന് തിരുവനന്തപുരത്തെ വൊളന്റിയര്‍മാര്‍

THE CUE

ദുരിതബാധിത പ്രദേശങ്ങളിലെ ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് തല്‍ക്കാലം സാധനങ്ങള്‍ വേണ്ടെന്ന തിരുവനന്തപുരം ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്റ ഫെയ്‌സ്ബുക്ക് പോസ്റ്റ് തിരിച്ചടിയായെന്ന് വോളന്റിയര്‍മാര്‍. കഴിഞ്ഞ വര്‍ഷം പ്രളയബാധിത പ്രദേശങ്ങളിലേക്ക് സാധനങ്ങള്‍ എത്തിക്കാനായി 24 മണിക്കൂറും പ്രവര്‍ത്തിച്ച കളക്ഷന്‍ സെന്ററുകളില്‍ ഈ വര്‍ഷം സാധനങ്ങള്‍ എത്തുന്നത് വളരെ കുറവാണ്.

ധാരാളം വോളന്റീയേര്‍സ് സെന്ററുകളില്‍ പാക്കിങ്ങിനും മറ്റുമായി എത്തിയിട്ടുണ്ടെങ്കിലും അവര്‍ക്ക് ചെയ്യുവാന്‍ ജോലിയില്ലാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്. ജില്ലാ കളക്ടറുടെ കഴിഞ്ഞ ദിവസത്തെ ഫേസ്ബുക്ക് പോസ്റ്റ് പ്രതികൂലമായിട്ടാണ് ബാധിച്ചതെന്ന് തിരുവനന്തപുരം നഗരസഭയുടെ ഒരു കളക്ഷന്‍ സെന്ററില്‍ നിന്നുള്ള വൊളന്റിയര്‍ ‘ഏഷ്യാനെറ്റ് ന്യൂസി’നോട് പറഞ്ഞു.

എല്ലായിടത്തും സാധനങ്ങള്‍ ആവശ്യമാണെന്ന് അറിയിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷേ എത്തുന്നില്ല. കളക്ടര്‍ പറഞ്ഞ കാര്യം ആളുകളെ ബാധിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ അത് കാര്യമായി പ്രചരിക്കപ്പെട്ടു. എല്ലാ സാധനങ്ങളും ആവശ്യമാണ്.
വൊളന്റിയര്‍

കഴിഞ്ഞ വര്‍ഷം റോഡിന് പുറത്തുവരെ ക്യൂ നിന്നായിരുന്നു ആളുകള്‍ ഈ കളക്ഷന്‍ സെന്ററുകളില്‍ സാധനമെത്തിച്ചിരുന്നത്. ഇത്തവണ വോളന്റീയേഴ്‌സ് പലരും വീടുകളില്‍ പോയി കളക്ട് ചെയ്യാനും ശ്രമിക്കുകയാണ്. കഴിഞ്ഞ തവണത്തെ സാധനങ്ങള്‍ എത്തേണ്ടടുത്ത് എത്തിയില്ലെന്ന പല പ്രചരണങ്ങളും കളക്ഷന്‍ സെന്ററുകളെ ബാധിക്കുന്നുണ്ട്.

പ്രളയബാധിത പ്രദേശത്ത് ഇപ്പോള്‍ അത്യാവശ്യങ്ങള്‍ ഒന്നുമില്ലെന്നും കുറച്ചു കൂടി സമയത്തിന് ശേഷം മാത്രം കളക്ഷന്‍ സെന്ററുകളില്‍ സാധനമെത്തിച്ചാല്‍ മതിയെന്നായിരുന്നു കളക്ടര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. പ്രളയം ഏറ്റവും അധികം ബാധിച്ച വയനാട്ടിലേക്കും മറ്റും ഇപ്പോള്‍ സാധനങ്ങള്‍ എത്തിക്കാന്‍ കഴിയില്ലെന്നും അതുകൊണ്ട് രണ്ട് ദിവസം കഴിഞ്ഞ് കളക്ഷന്‍ സെന്ററുകള്‍ നടത്തിയാല്‍ മതിയെന്നും കളക്ടര്‍ പറഞ്ഞിരുന്നു.

കളക്ടറുടെ പോസ്റ്റിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പ്രതിഷേധമുണ്ടായിരുന്നു.അടിയന്തര സാഹചര്യം കണക്കിലെടുത്ത് വന്യൂ ഉദ്യോഗസ്ഥരടക്കമുള്ളവര്‍ അവധികളൊഴിവാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ച് മണിക്കൂറുകള്‍ക്കകം കലക്ടര്‍ അവധിയില്‍ പ്രവേശിച്ചതും വിവാദമായി. തിരുവനന്തപുരം കോര്‍പറേഷനും പ്രസ് ക്ലബും മറ്റ് സന്നദ്ധ സംഘടനകളും വിവിധ ഇടങ്ങളിലായി കളക്ഷന്‍ സെന്ഡററുകള്‍ ആരംഭിച്ചിട്ടുണ്ട്. ഒരു ലക്ഷത്തിലധികം ആളുകള്‍ ക്യാമ്പുകളില്‍ കഴിയുന്ന സാഹചര്യത്തില്‍ കൂടുതല്‍ ആളുകള്‍ വ്യാജപ്രചരണങ്ങള്‍ വകവെക്കാതെ സഹകരിക്കുമെന്നാണ് വൊളന്റീയേഴ്‌സിന്റെ പ്രതീക്ഷ.

'കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ആസ്വദിക്കാവുന്ന ഫാമിലി എന്റർടൈനർ ആണ് മന്ദാകിനി ; അൽത്താഫ് സലിം

ലോകരക്തസമ്മർദ്ദ ദിനം: സൗജന്യരക്തപരിശോധന നടത്താന്‍ മെഡ് 7

'കൊടൈക്കനാലിലെ ഗ്രാമത്തിൽ തുടങ്ങി ഉൾ വനത്തിൽ അവസാനിക്കുന്ന യാത്ര' ; കാൻ ഫെസ്റ്റിവലിൽ പ്രദർശനത്തിനൊരുങ്ങി സുധി അന്ന ചിത്രം പൊയ്യാമൊഴി

'അമ്പിളിയുടെയും ആരോമലിന്റെയും കല്യാണ കാഴ്ചകളുമായി ഓ മാരാ' ; മന്ദാകിനിയിലെ ആദ്യ വീഡിയോ സോങ് പുറത്ത്

ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ കഥ

SCROLL FOR NEXT