Kerala Rain

ദുരന്തത്തിന് മുമ്പ് രാജമലയിലെ പെട്ടിമുടി ഇങ്ങനെയായിരുന്നു

ദുരന്തഭൂമിയാണ് ഇപ്പോള്‍ രാജമലയിലെ പെട്ടിമുടി. ഉരുള്‍പൊട്ടലില്‍ ലയങ്ങളിലെ ജീവിതങ്ങളാണ് മണ്ണിനടിയിലായത്. തൊഴിലാളികള്‍ തിങ്ങിപ്പാര്‍ത്ത സ്ഥലത്തേക്കാണ് മലയിടിഞ്ഞ് പതിച്ചത്. പെട്ടിമുടിയുടെ ദുരന്തത്തിന് മുമ്പുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.

കുന്നുകളും കൂറ്റന്‍ പാറകളും ചിത്രങ്ങളില്‍ കാണാം. താഴെ തേയിലത്തോട്ടങ്ങളും ലയങ്ങളും ചെറിയ റോഡുകളും കാണാം. ഇതെല്ലാം മണ്ണും കല്ലും മൂടി കിടക്കുകയാണിപ്പോള്‍.

ഇടമലക്കുടിക്ക് പോകുന്ന പ്രദേശത്താണ് പെട്ടിമുടി. തോട്ടം തൊഴിലാളികളും ഡ്രൈവര്‍മാരുടെയും കുടുംബങ്ങളാണ് ഇവിടെയുണ്ടായിരുന്നത്. കഴിഞ്ഞ ഒരാഴ്ചയായി കനത്ത മഴയായിരുന്നു ഈ മേഖലയില്‍. വൈദ്യുതിയും ആശയവിനിമയ സംവിധാനങ്ങളും നിലച്ചു. ഇന്നലെ രാത്രിയിലുണ്ടായ ദുരന്തം പുറംലോകം അറിയാന്‍ വൈകിയത് ജീവനുകള്‍ രക്ഷിക്കാന്‍ തടസ്സമായി.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT