Kerala Rain

മേപ്പാടി ഉരുള്‍പൊട്ടല്‍; ഒഴിച്ചു പോയത് ഒരു ഗ്രാമമെന്ന് പ്രദേശവാസികള്‍ 

THE CUE

ഉരുള്‍പൊട്ടലുണ്ടായ വയനാട് പുത്തുമലയില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ദേശീയ ദുരന്ത നിവാരണ സേനയും സൈന്യവും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നു.രണ്ട് മൃതദേഹം ലഭിച്ചു. തമിഴ്‌നാട് സ്വദേശികളുടെതാണെന്ന് സംശയിക്കുന്നു. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂടുതല്‍ പേര്‍ മണ്ണിനടിയിലുണ്ടെന്നാണ് സംശയിക്കുന്നത്.

ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് പുത്തുമലയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായത്. നൂറിലധികം ഏക്കര്‍ സ്ഥലം ഒഴുകി പോയതായി പ്രദേശത്തുള്ളവര്‍ പറയുന്നു. മേപ്പാടി സ്‌കൂളിലേക്ക് ആളുകളെ മാറ്റി. ഈ മേഖലയിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു. വാഹനങ്ങള്‍ ഉള്‍പ്പെടെ ഒഴുകി പോയി. നാല് കിലോമീറ്റര്‍ ദൂരത്തില്‍ റോഡില്‍ മണ്ണിടിഞ്ഞിട്ടുണ്ട്. മണ്ണ് നീക്കം ചെയ്യാനുള്ള ശ്രമം തുടരുകയാണ്.

കഴിഞ്ഞ ദിവസങ്ങളില്‍ മണ്ണിടിച്ചിലുണ്ടായതിനാല്‍ ഇവിടെയുള്ള വീടുകളിലുള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റിയിരുന്നതായി പ്രദേശത്തുള്ളവര്‍ പറയുന്നു. കാണാതയവരെ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നും പ്രദേശവാസികള്‍ ആശങ്കപ്പെടുന്നു.

പള്ളി, അമ്പലം , പാടി, വീടുകള്‍, കോട്ടേഴ്‌സുകള്‍, കാന്റീന്‍ എന്നിവ മണ്ണിനടിയിലാണ്. ഉരുള്‍പൊട്ടലുണ്ടായപ്പോള്‍ ഇവിടെയുള്ള ആളുകള്‍ ആളുകള്‍ ചിതറി ഓടുകയായിരുന്നു. കള്ളാടിയില്‍ നിന്നുള്ള റോഡ് ഗതാഗതം പുനസ്ഥാപിച്ചാല്‍ കൂടുതല്‍ മണ്ണ് മാന്തി യന്ത്രങ്ങള്‍ എത്തിക്കാന്‍ കഴിയുമെന്നാണ് അധികൃതര്‍ പറയുന്നത്. മഴ തുടരുന്നത് രക്ഷാപ്രവര്‍നത്തെ ബാധിക്കുന്നു.

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

SCROLL FOR NEXT