Kerala Rain

ലിനുവിന്റെ കുടുംബത്തിന് വീടുവെച്ച് നല്‍കാന്‍ മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്‍; കടവും വീട്ടും, അടിയന്തര സഹായം കൈമാറി മേജര്‍ രവി 

THE CUE

മഴക്കെടുതിയുടെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കെ ഒഴുക്കില്‍പ്പെട്ട് മരിച്ച ലിനുവിന്റെ കുടുംബത്തിന് മോഹന്‍ലാല്‍ ചെയര്‍മാനായ വിശ്വശാന്തി ഫൗണ്ടേഷന്‍ വീട് നിര്‍മ്മിച്ചുനല്‍കും. കോഴിക്കോട് സ്വദേശിയായ ലിനുവിന്റെ വീട് സന്ദര്‍ശിച്ച ശേഷം സംവിധായകന്‍ മേജര്‍ രവിയാണ് ഇക്കാര്യം അറിയിച്ചത്.അടിയന്തര സഹായമായി ഒരു ലക്ഷം രൂപ കുടുംബത്തിന് കൈമാറി. ലിനുവിന്റെ കടം വീട്ടാനുള്ള സഹായവും ട്രസ്റ്റ് വാഗ്ദാനം ചെയ്തിട്ടുണ്ട്.

ബുധനാഴ്ച ഉച്ചയോടെയാണ് വിശ്വശാന്തി ഫൗണ്ടേഷന്റെ പ്രതിനിധിയായി മേജര്‍ രവി ലിനുവിന്റെ ചെറുവണ്ണൂരിലെ വീട്ടിലെത്തിയത്. ശനിയാഴ്ച രാത്രി എട്ടരയോടെ കൊല്ലേരിത്താഴത്തിനടുത്താണ് ലിനുവിന്റെ മൃതദേഹം കണ്ടെത്തിയത്. നേരത്തേ നടന്‍ മമ്മൂട്ടിയും ലിനുവിന്റെ കുടുംബത്തെ ആശ്വസിപ്പിച്ച് രംഗത്തെത്തിയിരുന്നു. ലിനുവിന്റെ അമ്മ പുഷ്പലതയെ നടന്‍ ഫോണില്‍ വിളിച്ചിരുന്നു. കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുകയാണെന്ന് അറിയിച്ച അദ്ദേഹം എന്ത് ആവശ്യമുണ്ടായാലും അറിയിക്കണമെന്നും പറഞ്ഞു.

മമ്മൂട്ടിയെ പോലുള്ള വലിയ മനുഷ്യന്റെ വാക്കുകള്‍ ആശ്വാസവും ധൈര്യവും നല്‍കുന്നുവെന്നാണ് ലിനുവിന്റെ ജ്യേഷ്ഠന്‍ ലാലു പ്രതികരിച്ചത്. ലിനുവിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് കേരളാ പൊലീസ് പുറത്തിറക്കിയ അനുശോചന കാര്‍ഡ് മമ്മൂട്ടി ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരുന്നു.'പ്രളയകാലത്തെ കണ്ണീരോര്‍മ്മയായി ലിനു, അന്യന്റെ ജീവന് വേണ്ടി സ്വജീവന്‍ വെടിഞ്ഞ മനുഷ്യസ്നേഹിക്ക് ആദരാഞ്ജലികള്‍' എന്നായിരുന്നു ലിനുവിന്റെ ചിത്രമുള്ള കാര്‍ഡിലെ വരികള്‍.

യുഎഇ ദേശീയ ദിനം: 12 കോടിയുടെ ഫെറാറി ഫോർ സീറ്റർ-ഫോർ ഡോർ കാർ അലങ്കരിച്ച് കോഴിക്കോട്ടുകാരന്‍

'ദി റൈഡിലൂടെ മലയാള ഭാഷയെ കശ്മീർ വരെ എത്തിക്കാൻ കഴിഞ്ഞു'; രസകരമായ പ്രതികരണവുമായി സുധി കോപ്പ

വിജയം തുടരും; മോഹൻലാൽ-തരുൺ മൂർത്തി കൂട്ടുകെട്ട് വീണ്ടും; നിർമ്മാണം ആഷിഖ് ഉസ്മാൻ

മതവിശ്വാസിയെ തര്‍ക്കിച്ച് തോല്‍പിക്കലല്ല യുക്തിവാദിയുടെ ജോലി; വൈശാഖന്‍ തമ്പി അഭിമുഖം

വയനാട് ഫണ്ട്, കണക്കുണ്ട്, വീട് വരും | Shanimol Osman Interview

SCROLL FOR NEXT