Kerala Rain

ബൈക്കില്‍ ഇരിക്കവെ മണ്ണുമൂടിയ നിലയില്‍ പ്രിയദര്‍ശന്റെ മൃതദേഹം ; കവളപ്പാറയിലെ നടുക്കുന്ന കാഴ്ച 

THE CUE

മലപ്പുറം കവളപ്പാറയിലെ ഉരുള്‍പൊട്ടലില്‍ മരണപ്പെട്ട പ്രിയദര്‍ശന്‍ എന്ന യുവാവിന്റെ മൃതദേഹം കണ്ടെത്തിയത് ബൈക്കില്‍ ഇരിക്കവെ മണ്ണുമൂടിയ നിലയില്‍. കവളപ്പാറ താന്നിക്കല്‍ പ്രിയദര്‍ശന്റെ മൃതദേഹം തിങ്കളാഴ്ചയാണ് പുറത്തെടുത്തത്. വീട്ടിലുണ്ടായിരുന്ന പ്രിയദര്‍ശന്റെ അമ്മ രാഗിണിയും അമ്മമ്മയും മരണപ്പെട്ടിരുന്നു. അമ്മയുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. അമ്മമ്മയെ കണ്ടെത്താനുണ്ട്. ഉരുള്‍പൊട്ടലുണ്ടായ ദിവസം വൈകുന്നേരം ഏഴേമുക്കാലോടെയാണ് പ്രിയദര്‍ശന്‍ വീട്ടിലെത്തിയത്. മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറിനും വീടിനും ഇടയിലുള്ള സ്ഥലത്ത് ബൈക്ക് പാര്‍ക്ക് ചെയ്യുന്നതിനിടെയാണ് ഭീമന്‍ മണ്ണിടിച്ചിലുണ്ടായതെന്ന് സുഹൃത്തുക്കള്‍ വ്യക്തമാക്കുന്നു.

ബൈക്കില്‍ നിന്ന് ഇറങ്ങുംമുന്‍പ് വീടടക്കം പ്രിയദര്‍ശനെ മണ്ണ് മൂടിയതാണ് മൃതദേഹം ഇത്തരത്തില്‍ കണ്ടെത്തിയതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. തൊട്ടടുത്ത വീട്ടിലെ സുഹൃത്തിനോട് സംസാരിക്കുന്നതിനിടെ, അമ്മയോട് ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞ് പ്രിയദര്‍ശന്‍ വീട്ടിലേക്ക് പോവുകയായിരുന്നു. മുറ്റത്ത് പ്രവേശിച്ച് ബൈക്ക് നിര്‍ത്തുമ്പോള്‍ ദുരന്തമുണ്ടായി മണ്ണിനടിയില്‍ അകപ്പെട്ടു. കവളപ്പാറയില്‍ നിന്ന് ഇതുവരെ 20 മൃതദേഹങ്ങള്‍ പുറത്തെടുത്തിട്ടുണ്ട്. 39 പേരെ കിട്ടാനുണ്ടെന്നാണ് അധികൃതരും പ്രദേശവാസികളും വ്യക്തമാക്കുന്നത്.

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

ഒരു വലിയ കടൽ താണ്ടിയതിന്റെ ആശ്വാസം, ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചു: ഇബ്രാഹിംകുട്ടി

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

SCROLL FOR NEXT