Kerala Rain

‘പ്രാര്‍ത്ഥനകളില്‍ നിങ്ങളുണ്ട്’; ദുരിത നടുവിലായ കേരളത്തിന്റെ അതിജീവനത്തിന് സഹായ ഹസ്തവുമായി ലാത്വിയന്‍ യുവതിയുടെ സഹോദരി 

THE CUE

സംസ്ഥാനത്തിന്റെ അതിജീവനത്തിന് സഹായ ഹസ്തവുമായി കേരളത്തില്‍ വെച്ച് ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട് നൊമ്പരമായി മാറിയ ലാത്വിയന്‍ യുവതിയുടെ സഹോദരി. മഴക്കെടുതിയില്‍ ദുരിത നടുവിലായ സംസ്ഥാനത്തിന് പിന്‍തുണയര്‍പ്പിച്ച് ഇലിസ് സര്‍ക്കോണ ഫെയ്‌സ്ബുക്കില്‍ വീഡിയോ സന്ദേശം പോസ്റ്റ് ചെയ്യുകയായിരുന്നു. അയര്‍ലണ്ടില്‍ നിന്നും തന്റെ വരുമാനത്തിന്റെ ഒരു പങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയ ശേഷമാണ് ഇലിസ് ഐക്യദാര്‍ഢ്യ സന്ദേശം അയച്ചത്. വിഷമസന്ധിയിലായ കേരളീയര്‍ക്കൊപ്പമാണ് മനസ്സെന്ന് ഇലിസ പറയുന്നു.

ഇപ്പോഴത്തെ ദുരന്തത്തെ മറികടക്കാനുള്ള കരുത്ത് ഉണ്ടാകട്ടെ എന്ന് ഇലിസ ആശംസിച്ചു. തന്റെ പ്രാര്‍ത്ഥനകളില്‍ മലയാളികളുണ്ടെന്നും എത്രയും വേഗം അതിജീവിക്കാനാകട്ടെയെന്നും ഇലിസ വ്യക്തമാക്കുന്നു. സമാനതകള്‍ ഇല്ലാത്തതാണ് ഈ അനുഭവമെന്ന് ഇലിസയുടെ വീഡിയോ പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഈ ദുരന്തകാലത്ത് സംസ്ഥാനത്തിനൊപ്പം നില്‍ക്കാന്‍ തോന്നുന്ന ഇലിസയുടെ മനസ് വലുതാണ്. ഇലിസയുടെ സന്ദേശം മലയാളികള്‍ക്കാകെ ആത്മവിശ്വാസം നല്‍കും. ആ നല്ല മനസിന് സംസ്ഥാനം ആദരവ് അര്‍പ്പിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ആയുര്‍വേദ ചികിത്സയ്ക്കായി കേരളത്തിലെത്തിയ ലാത്വിയന്‍ യുവതി 2018 മാര്‍ച്ച് 14 നാണ് ക്രൂരമായ ലൈംഗിക പീഡനത്തിനിരയായി കൊല്ലപ്പെട്ടത്. തിരുവല്ലം സ്വദേശികളായ ഉമേഷ്, ഉദയകുമാര്‍ എന്നിവരാണ് യുവതിയെ കൊലപ്പെടുത്തിയത്. എന്നാല്‍ ഏപ്രില്‍ 20 നാണ് കൊലപാതക വിവരം പുറംലോകമറിയുന്നത്. പ്രതികള്‍ മെയ് മൂന്നിന്‌ അറസ്റ്റിലായി. സാക്ഷികളില്ലാതിരുന്ന കേസില്‍ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT