Kerala Rain

‘ഹിറ്റാച്ചികൊണ്ട് മലകുഴിച്ചു’; കവളപ്പാറയിലെ ദുരന്തം വരുത്തിവച്ചതെന്ന് നാട്ടുകാർ

THE CUE

മലപ്പുറം കവളപ്പാറയിലുണ്ടായ ഉരുള്‍ പൊട്ടലിന് കാരണം റബ്ബര്‍കൃഷിക്കായി മലമുകളില്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചതാണെന്ന് നാട്ടുകാര്‍. മലമുകളില്‍ ഹിറ്റാച്ചി ഉപയോഗിച്ച് കുഴിയെടുക്കുന്നതിനെതിരെ ജില്ലാഭരണകൂടത്തിനു പരാതി നല്‍കിയെങ്കിലും ഫലപ്രദമായ നടപടിയുണ്ടായില്ലെന്നും നാട്ടുകാര്‍ പറഞ്ഞതായി ‘മനോരമ ഓണ്‍ലൈന്‍’ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ വര്‍ഷം മലയുടെ മുകളില്‍ റബ്ബര്‍ കൃഷിക്കായി കുഴിയെടുക്കാനായി മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചിരുന്നു. അന്ന് അതിനെതിരെ ശക്തമായ പ്രതിഷേധവും നാട്ടുകാര്‍ നടത്തിയിരുന്നു. റബര്‍തൈകള്‍ പിഴുതെറിഞ്ഞിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് കളക്ടറടക്കം സ്ഥലത്തെത്തിയിരുന്നു. ഇപ്പോള്‍ ഇത്രയും വലിയ അപകടമുണ്ടാകുമെന്ന് ആരും കരുതിയില്ല.
പ്രദേശവാസി

കവളപ്പാറയില്‍ അപകടം നടന്ന് 48 മണിക്കൂര്‍ പിന്നിട്ടും കനത്ത മഴയും പ്രതികൂല കാലവസ്ഥയും കാരണം മണ്ണിനടിയില്‍കുടുങ്ങിയവരെ കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. 63 പേര്‍ സ്ഥലത്ത് കാണാതായിട്ടുണ്ടെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ കണക്ക്. മുപ്പതോളം കുട്ടികള്‍ ഇതില്‍ പെടുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.

നാല്‍പ്പത് അടിയോളം ഉയരത്തിലാണ് ഇവിടെ മണ്ണ് പതിച്ചിരിക്കുന്നത്. മണ്ണിനടിയില്‍ നിന്ന് രൂക്ഷമായ ഗന്ധം വരുന്നുണ്ടെന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ ഇടപെടുന്ന നാട്ടുകാര്‍ പറഞ്ഞു. ഈ മണ്ണ് മാറ്റാതെ രക്ഷാ പ്രവര്‍ത്തനം സാധ്യമല്ല, അതിന് കൂടുതല്‍ മെഷിനുകള്‍ വേണം. നിലവില്‍ മഴ പെയ്യുന്ന വെള്ളം ഒലിച്ചു പോകാനായി ചാല് കീറിയാല്‍ മാത്രമേ രക്ഷാപ്രവര്‍ത്തനം സാധ്യമാകു എന്നും നാട്ടുകാര്‍ പറയുന്നു.

മുപ്പതോളം വീടുകള്‍ ഉള്‍പ്പെടെ ഒരു പ്രദേശമാകെ ഉരുള്‍പ്പൊട്ടലില്‍ തകര്‍ന്ന് പോയ അവസ്ഥയിലാണ്. ഇരുനില വീടുകള്‍ പോലും മണ്ണിനടിയിലാണ്. തെങ്ങിന്റെ മുകള്‍ ഭാഗം വരെ മണ്ണിനടിയിലായ അവസ്ഥയാണ്. ഇതുവരെ നാല് മൃതദേഹങ്ങള്‍ മാത്രമാണ് കണ്ടെടുക്കാനായത്. മണ്ണിടിച്ചില്‍ സാധ്യത കണക്കിലെടുത്ത് തല്‍ക്കാലത്തേക്ക് രക്ഷാപ്രവര്‍ത്തനം നിര്‍ത്തി വെച്ചിരിക്കുകയാണ്

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

A Promise Of A24 For Independent Movies

'20 വർഷങ്ങൾക്ക് ശേഷം അതേ സിനിമ, അതേ മാജിക്' ; ഗില്ലി റീ-റിലീസ് കണ്ട സന്തോഷം പങ്കുവച്ച് വിദ്യാസാഗർ

ഈ വർഷം ഇത്രയും ഹിറ്റുകളുള്ള മറ്റൊരു ഇൻഡസ്ട്രിയുണ്ടോ, മലയാളത്തെ പെട്ടിക്കട വുഡ് എന്ന് വിളിച്ചവർ മാറ്റിപ്പറയുമെന്ന് ഉറപ്പായിരുന്നു;ടൊവിനോ

SCROLL FOR NEXT