Kerala Rain

തെക്ക്-വടക്ക് ഭിന്നിപ്പ് പോസ്റ്റും അക്കൗണ്ടും തന്റേതല്ലെന്ന് പാര്‍വ്വതി; ‘ഒരുമിച്ച് അതിജീവിക്കാം’

THE CUE

നാട് ഒറ്റക്കെട്ടായ് പ്രളയത്തെ നേരിടുന്നതിനിടെ തെറ്റിദ്ധാരണ പരത്തുന്നതും ആളുകള്‍ക്കിടയില്‍ ഭിന്നത ഉണ്ടാക്കുകയും ചെയ്യുന്ന തരത്തിലുള്ള പോസ്റ്റുകളുമായി നടി പാര്‍വതി തിരുവോത്തിന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് പേജ്. പാര്‍വ്വതി തന്നെയാണ് തന്റേ പേരിലുള്ള വ്യാജ അക്കൗണ്ട് തിരിച്ചറിയണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയത്.

പേജുമായി ബന്ധപ്പെട്ടിട്ടും യാതൊരു മറുപടിയും ലഭിച്ചില്ലെന്നും അത്തരം തെറ്റായ സന്ദേശങ്ങളും വാര്‍ത്തകളും പ്രചരിപ്പിക്കാതെ സോഷ്യല്‍ മീഡിയയെ നല്ല രീതിയില്‍ ഉപയോഗിക്കാമെന്ന് പാര്‍വതി കുറിച്ചു

പാര്‍വ്വതിയുടെ കുറിപ്പ്

നമ്മുടെ നാട് വീണ്ടും ഒരു മഹാമാരിയെയും പ്രളയത്തെയും ഒറ്റക്കെട്ടായി നിന്ന് അതിജീവിക്കാന്‍ ശ്രമിക്കുകയാണ്. ഇതിനിടയിലാണ് എന്റേത് എന്ന പേരില്‍ ഒരു വ്യാജ പ്രൊഫൈല്‍ ഈ അവസരത്തില്‍ തെറ്റിധാരണ ജനിപ്പിക്കുന്നതും ആളുകള്‍ക്കിടയില്‍ ഭിന്നതയും ദൂരങ്ങളും സൃഷ്ടിക്കുന്നതുമായ പോസ്റ്റുകള്‍ ഇടുന്നത് ശ്രദ്ധയില്‍ പെട്ടത്. ഇതറിഞ്ഞയുടനെ പ്രസ്തുത പേജുമായി ഞങ്ങള്‍ ബന്ധപ്പെട്ടെങ്കിലും മറുപടിയൊന്നും ലഭച്ചില്ല. കേരളത്തെ തന്നെ ഭിന്നിപ്പിക്കുന്ന തരത്തിലുള്ള നിരുത്തരവാദപരമായ പോസ്റ്റുകള്‍ കണ്ടതിനാലാണ് ഇങ്ങനെ ഒരു കുറിപ്പ്. നമുക്ക് ദയവായി തെറ്റായതും വ്യാജമായതും ആയ സന്ദേശങ്ങളും വാര്‍ത്തകളും പ്രചരിപ്പിക്കാതെ ഇരിക്കാം. സോഷ്യല്‍ മീഡിയയെ നല്ല രീതിയില്‍ ഉപയോഗിച്ചു രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കാം. അതിജീവിക്കാം ഒരിക്കല്‍ കൂടി. ഒരുമിച്ച് !

വ്യാജ ഫേസ്ബുക്ക് പേജിലെ പോസ്റ്റ്

പൃഥ്വിരാജ് പറഞ്ഞു ഇതേ കഥയാണ് അവരുടേതെന്ന് - Nishad Koya On Controversy Behind Malayalee From India

ഒരു കൂട്ടം സൈക്കോകളുടെ ഇടയിലേക്ക് ഞാനും പാവം മമ്മൂക്കയും - Turbo Team Interview

പ്രണയം കല്യാണം തല്ല് | Mandakini Trailer Decoding

'ഗുരുവായൂരമ്പല നടയിൽ എനിക്ക് വേണ്ടിയെടുത്ത സിനിമയല്ല, പ്രേക്ഷകർക്ക് വേണ്ടിയെടുത്ത സിനിമയാണ്'; വിപിൻ ദാസ്

RR V/S KCR V/S MODI ; തെലങ്കാന ആര് കൊണ്ടുപോവും ?

SCROLL FOR NEXT