News n Views

വന്‍ മേഘാവരണം മാറി, വരുന്ന ഒരാഴ്ച ശക്തമായ മഴയുണ്ടാകില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം 

THE CUE

വരുന്ന ഒരാഴ്ച സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകില്ലെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. പത്തുദിവസം വരെ ഇത് നീണ്ടേക്കും. കേരള തീരത്തുനിന്ന് വന്‍ മേഘാവരണം മാറിയിട്ടുണ്ട്. വെള്ളിയാഴ്ച ഒരു ജില്ലയിലും റെഡ് അലേര്‍ട്ടില്ല. ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട മഴയുണ്ടായേക്കും.വ്യാഴാഴ്ചയും കേരളത്തിലെവിടെയും അതിതീവ്ര മഴ ഉണ്ടായിട്ടില്ല. പടിഞ്ഞാറന്‍ കാറ്റിന്റെ ശക്തി കുറഞ്ഞിട്ടുണ്ട്. കടല്‍ ശാന്തമായതിനാല്‍ മത്സ്യ തൊഴിലാളികള്‍ക്കുള്ള മുന്നറിയിപ്പുകളെല്ലാം പിന്‍വലിച്ചിട്ടുണ്ട്.

ഈ മാസം ഏഴ് മുതലാണ് തുടര്‍ച്ചയായി കനത്ത മഴയുണ്ടായത്. വടക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും ശക്തമായ മഴയെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനിടയിലാവുകയായിരുന്നു. മലപ്പുറത്തെ കവളപ്പാറ, വയനാട്ടിലെ പുത്തുമല എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടല്‍ വന്‍ ദുരന്തം വിതയ്ക്കുകയും ചെയ്തു. കവളപ്പാറയില്‍ ഇതുവരെ 33 പേരുടെ മൃതദേഹം കണ്ടെത്തി. ഇനി 26 പേരെ കൂടി കണ്ടെത്താനുണ്ട്.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT