News n Views

അടിസ്ഥാന സൗകര്യങ്ങളില്‍ രാജ്യത്തെ ഏറ്റവും മികച്ച രണ്ടാമത്ത പൊലീസ് സേന കേരളത്തിന്റേത് 

THE CUE

ഡല്‍ഹി കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സേന കേരളത്തിന്റേതെന്ന് റിപ്പോര്‍ട്ട്. അടിസ്ഥാന സൗകര്യം, ആള്‍ബലം, ബജറ്റ് വിഹിതം തുടങ്ങിയ കാര്യങ്ങളില്‍ രണ്ടാം സ്ഥാനം നേടുകയായിരുന്നു കേരള സേന.1.03 ആണ് ഡല്‍ഹിയുടെ ഇന്‍ഡക്‌സ് പോയിന്റ്. കേരളത്തിന്റേത് 0.89 ആണ്. മഹാരാഷ്ട്രയാണ് മൂന്നാമത്. ലോക്നീതി സെന്റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് ഡെവലപ്പിങ് സൊസൈററീസ് ആന്‍ഡ് കോമണ്‍ കോസ് തയ്യാറാക്കിയ പൊലീസിങ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ആള്‍ബലത്തില്‍ ഡല്‍ഹിയും കേരളവും ഒരേ നിലയിലാണെങ്കില്‍ അടിസ്ഥാന സൗകര്യത്തില്‍ ഡല്‍ഹി ഒരുപടി മുന്നിലാണ്. 2016 വരെ ടെലിഫോണോ വയര്‍ലെസ് ഫോണോ പോലും ഇല്ലാത്ത 24 സ്‌റ്റേഷനുകള്‍ ജാര്‍ഖണ്ഡ്, നാഗാലാന്‍ഡ്,ഒഡീഷ എന്നീ സംസ്ഥാനങ്ങളിലായി ഉണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍ കേരളത്തില്‍ ഒരു സ്‌റ്റേഷനില്‍ ശരാശരി 6 കമ്പ്യൂട്ടറുകളെങ്കിലുമുണ്ട്.

പല സ്റ്റേഷനുകളിലും ഇത് 10 വരെയാണ്. ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, തെലങ്കാന എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ പോലുമില്ലാത്ത സ്‌റ്റേഷനുകളുണ്ട്. എന്നാല്‍ ഇക്കാര്യത്തിലും കേരളം ഏറെ മുന്നിലാണ്. പക്ഷേ ഹെവി വാഹനങ്ങളുടെ എണ്ണത്തില്‍ കേരളം പിന്നിലാണ്. കൂടാതെ പൊലീസ് സ്റ്റേഷനുകള്‍ക്ക് സ്വന്തമായുള്ള സ്ഥലത്തിന്റെ കാര്യത്തില്‍ മറ്റ് സംസ്ഥാനങ്ങള്‍ കേരളത്തേക്കാള്‍ എറെ മുന്നിലാണ്.

ഷക്ലൻ ഗ്രൂപ്പ് ‘വിൻ എ ഡ്രീം ഹോം’; വിജയിയായി നതാഷ പീറ്റ‍ർ

ഇന്ത്യന്‍‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് യുഎഇ

'രാഷ്ട്രീയ നേതാവിന് വേണ്ടത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ, കോൺഗ്രസിൽ അതുള്ളത് വി.ഡി. സതീശന്'; കുറിപ്പുമായി സത്യൻ അന്തിക്കാട്

ലോക പ്രശസ്ത സംവിധായകന്‍ പാന്‍ നളിനൊപ്പം കാനില്‍ ബാലന്‍ ടീമും

വി.ഡി.സതീശന്‍ മുഖ്യമന്ത്രി; ജനഹിതത്തിന് ഒപ്പം ഹൈക്കമാന്‍ഡ്

SCROLL FOR NEXT