Kerala News

കൊച്ചിയില്‍ എംഡിഎംഎയുമായി യുട്യൂബര്‍ യുവതിയും സുഹൃത്തും പിടിയില്‍

കൊച്ചിയില്‍ എംഡിഎംഎയുമായി വനിതാ യുട്യൂബറും സുഹൃത്തും അറസ്റ്റില്‍. കോഴിക്കോട് സ്വദേശിനി റിന്‍സി, സുഹൃത്ത് യാസര്‍ അറാഫത്ത് എന്നിവരെയാണ് പൊലീസ് ഡാന്‍സാഫ് സംഘം അറസ്റ്റ് ചെയ്തത്. കാക്കനാടിന് സമീപം പാലച്ചുവട്ടിലെ ഫ്‌ളാറ്റില്‍ നിന്നായിരുന്നു അറസ്റ്റ്. ഇവകുടെ പക്കല്‍ നിന്നും 22.5 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഫ്‌ളാറ്റിലെ പരിശോധന. സിനിമാ പ്രമോഷനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നയാളാണ് പിടിയിലായ റിന്‍സി.

ലഹരി മരുന്നിനെതിരെ കേരള പൊലീസും എക്‌സൈസും നടത്തുന്ന ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായാണ് ഡാന്‍സാഫ് സംഘത്തിന്റെ പരിശോധന. ബുധനാഴ്ച രാത്രി വൈകിയും പരിശോധന നീണ്ടു. പിടിയിലായവര്‍ എംഡിഎംഎ വില്‍പനക്കാരാണോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്. നാട്ടില്‍ നിന്ന് വാങ്ങിയതാണ് എംഡിഎംഎ എന്നായിരുന്നു ഇവര്‍ നല്‍കിയ മൊഴി. ലഹരി മരുന്ന് എവിടെ നിന്നാണ് ഇവര്‍ക്ക് ലഭിച്ചത് എന്നതും അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT