Kerala News

ശബരിമല സുപ്രീംകോടതിയുടെ പരിഗണനയിൽ; നിയമ നിർമ്മാണത്തിന് പരിമിതികൾ ഉണ്ടെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ

ശബരിമല വിഷയത്തിൽ നിയമ നിർമ്മാണത്തിന് പരിമിതികൾ ഉണ്ടെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ശബരിമല വിഷയം സുപ്രീംകോടതിയുടെ പരിഗണനയിൽ ഉള്ള വിഷയമാണ്. കോടതിയുടെ പരിഗണനയിൽ ഉള്ള വിഷയത്തിൽ നിയമ നിർമ്മാണത്തിന് പരിമിതകൾ ഉള്ള കാര്യം മന്ത്രി കടകംപള്ളി സുരേന്ദ്രന് അറിഞ്ഞുകൂടേയെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ 24 ന്യൂസിനോട് പ്രതികരിച്ചു.

2019ലെ ലോക്സഭ തിരഞ്ഞെടുപ്പിന്റെ പ്രചാരണാർദ്ധം കേരളത്തിൽ എത്തിയ പ്രധാനമത്രി നരേന്ദ്രമോദി ശബരിമലയിലെ ആചാരസംരക്ഷണത്തിനായി നിയമ നിർമ്മാണം നടത്തുമെന്ന് പറഞ്ഞിരുന്നതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞിരുന്നു. നിരവധി നിയമ നിർമ്മാണങ്ങൾ നടത്തിയിരുന്നെങ്കിലും ശബരിമല വിഷയത്തിൽ യാതൊരു നിയമ നിർമ്മാണവും കേന്ദ്രം നടത്തിയില്ലെന്ന് കടകംപള്ളി ആരോപിച്ചിരുന്നു. ഇതിന് മറുപടി നൽകുകയായിരുന്നു കേന്ദ്രമന്ത്രി വി മുരളീധരൻ.

വി മുരളീധരന്റെ പ്രതികരണം

കടകംപള്ളി എന്തുചെയ്തു എന്നുള്ളത് ഈ നാട്ടിലെ എല്ലാവർക്കും അറിയാം. തിരഞ്ഞെടുപ്പ് അടുത്തപ്പോൾ കടകംപള്ളി നടത്തിയ മലക്കം മറിച്ചിൽ കേരളത്തിലെ ജനങ്ങൾ കണ്ടതാണ്. കടകംപള്ളി ആദ്യം പറയേണ്ടത്, അദ്ദേഹം പറയുന്ന കാര്യങ്ങൾ അദ്ദേഹത്തിന്റെ പാർട്ടി അംഗീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കണം. അദ്ദേഹത്തിന്റെ മുഖ്യമന്ത്രി, പാർട്ടിയിലെ അംഗങ്ങൾ, മന്ത്രിസഭയിലെ അംഗങ്ങൾ എല്ലാവരും കടകംപള്ളി പറഞ്ഞതിനെ തള്ളിക്കളഞ്ഞിരിക്കുകയാണ്. സീതാറാം യെച്ചൂരി പറഞ്ഞത് തള്ളിക്കളയുവാൻ കടകംപള്ളി തയ്യാറാണെങ്കിൽ അതാണ് അദ്ദേഹം ചെയ്യേണ്ടത്. കോടതിയിൽ ഇരിക്കുന്ന വിഷയത്തെക്കുറിച്ച് കേന്ദ്ര സർക്കാരിന് എന്തുചെയ്യുവാൻ കഴിയുമെന്നതിനെ കുറിച്ച് കടകംപള്ളിയ്ക്ക് അറിയില്ലെങ്കിൽ അദ്ദേഹം നിയമ വിദഗ്ധരുമായി കൺസൾട്ട് ചെയ്യണം.

ലിറ്റില്‍ റെഡ് റൈഡിംഗ് ഹുഡിനൊപ്പം ആരോഗ്യകരമായ ഭക്ഷണശീലം പറഞ്ഞ് വായനോത്സവത്തിലെ പാചകസെഷന്‍

തിയറ്ററുകളിൽ മുന്നേറി മലയാളി ഫ്രം ഇന്ത്യ; രണ്ടാം ദിവസം പിന്നിട്ടപ്പോൾ നേടിയത് എട്ടു കോടിയിലധികം

ആസിഫ് അലിയ്ക്കൊപ്പം അനശ്വര രാജൻ; പ്രീസ്റ്റിന് ശേഷം പുതിയ ചിത്രവുമായി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രം പൂജ

സിനിമയുടെ റിലീസിന് തലേദിവസം വരെ കാത്തുനിന്നത് എന്തിന്?; നിഷാദ് കോയയുടെ ആരോപണത്തിൽ പ്രതികരിച്ച് നിവിനും ലിസ്റ്റിനും ഡിജോയും

ഇനി കാണാൻ പോകുന്നത് വില്ലന്റെ കഥ; ഹനീഫ് അദേനി - ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ ചിത്രീകരണം ആരഭിച്ചു

SCROLL FOR NEXT