Kerala News

കേരളത്തിന് വേണ്ടത് വന്ദേഭാരത് ട്രെയിന്‍; ആരെ ബോധിപ്പിക്കാനാണ് സര്‍വേക്കല്ലുകള്‍ സ്ഥാപിക്കുന്നതെന്ന് വി.മുരളീധരന്‍

കേരളത്തിന് വേണ്ടത് സില്‍വര്‍ ലൈന്‍ പദ്ധതിയല്ലെന്നും വന്ദേഭാരത് ട്രെയിനാണെന്നും കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍. ആയിരക്കണക്കിന് ആളുകളെ കുടിയൊഴിപ്പിച്ചുള്ള പദ്ധതി നടപ്പിലാക്കേണ്ട സാഹചര്യം കേരളത്തിലില്ല. വന്ദേഭാരത് പദ്ധതി അനുവദിച്ച് കിട്ടാന്‍ കേന്ദ്ര സര്‍ക്കാരില്‍ ബി.ജെ.പി സമ്മര്‍ദ്ദം ചെലുത്തുമെന്നും വി.മുരളീധരന്‍ ട്വന്റിഫോര്‍ ന്യൂസിനോട് പ്രതികരിച്ചു.

ആരെ ബോധിപ്പിക്കാനാണ് സില്‍വര്‍ ലൈനിന്റെ പേരില്‍ സര്‍വേക്കല്ലുകള്‍ സ്ഥാപിക്കുന്നത്. സര്‍വേക്കല്ലുകള്‍ കാണിച്ച് എവിടെനിന്നോ എന്തോ കിട്ടാനുണ്ടെന്ന് സംശയിക്കുന്നുവെന്നും കേന്ദ്രമന്ത്രി വി.മുരളീധരന്‍ ആരോപിച്ചു.

സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പച്ചക്കള്ളം പറയുകയാണ്. അനുമതിയില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ അവകാശവാദത്തെ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ തള്ളിക്കളഞ്ഞിരിക്കുകയാണെന്നും കേന്ദ്രമന്ത്രി വി.മുരളീധരന്‍ പറഞ്ഞു.

എന്താണ് പിഎം ശ്രീ, എന്തുകൊണ്ട് എതിര്‍ക്കപ്പെടുന്നു; കേരളത്തില്‍ വിവാദം എന്തിന്?

'അനുമതി ഇല്ലാതെ ഗാനം ഉപയോഗിച്ചു';'ഡ്യൂഡി'നെതിരെ പരാതിയുമായി ഇളയരാജ

കറുത്തമ്മയ്ക്കും പരീക്കുട്ടിക്കും 'ഇത്തിരി നേരം' കിട്ടിയിരുന്നെങ്കിൽ.. വേറിട്ട പ്രമോഷനുമായി 'ഇത്തിരിനേരം' ടീം

വാലിബൻ ഒറ്റ ഭാഗമായി ഇറക്കാൻ തീരുമാനിച്ചിരുന്ന സിനിമ, ഷൂട്ട് തുടങ്ങിയ ശേഷം കഥയിൽ മാറ്റങ്ങൾ വന്നു: ഷിബു ബേബി ജോൺ

'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സിലേത് ഹ്യൂമർ ടച്ചുള്ള കഥാപാത്രം'; വിഷ്ണു അഗസ്ത്യ

SCROLL FOR NEXT