Kerala News

സ്വര്‍ണക്കടത്ത് കേസ് അന്വേഷണം അവസാനിച്ചിട്ടില്ല; എല്ലാവരും കുടുങ്ങുമെന്ന് വി.മുരളീധരന്‍

സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണം അവസാനിച്ചിട്ടില്ലെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍. എല്ലാവരും കുടുങ്ങും. സ്വര്‍ണക്കടത്തുകേസില്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുതരത്തിലുള്ള അധികാര ദുര്‍വിനിയോഗവും നടത്തിയിട്ടില്ലെന്നും കേന്ദ്രമന്ത്രി വി.മുരളീധരന്‍ പറഞ്ഞു.

കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാരിനെയോ സി.പി.എം നേതാക്കളെയോ വേട്ടയാടാന്‍ ശ്രമിച്ചിട്ടില്ലെന്നും വി.മുരളീധരന്‍ പറഞ്ഞു. കേസ് അന്വേഷണം ഒരുതരത്തിലും അവസാനിച്ചിട്ടില്ല. ശരിയായ രീതിയില്‍ അന്വേഷണം മുന്നോട്ട് പോകുന്നുണ്ട്.

ദുബായില്‍ ഒരാഴ്ചത്തെ ഔദ്യോഗിക പരിപാടി എന്താണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കണമെന്ന് വി.മുരളീധരന്‍ ആവശ്യപ്പെട്ടു. ചികിത്സയ്ക്ക് പോകുന്നത് വ്യക്തിപരമായ കാര്യമാണ്. അതിനെ ചോദ്യം ചെയ്യുന്നില്ലെന്നും കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍ പറഞ്ഞു.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT