Kerala News

വി.ഡി.സതീശന്‍ മുഖ്യമന്ത്രി; ജനഹിതത്തിന് ഒപ്പം ഹൈക്കമാന്‍ഡ്

പതിനാറാം കേരള നിയമസഭയില്‍ വി.ഡി.സതീശന്‍ മുഖ്യമന്ത്രിയാകും. ഡല്‍ഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ യുഡിഎഫ് നിയമസഭാകക്ഷി നേതാവായി വി.ഡി.സതീശനെ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ദീപാ ദാസ്മുന്‍ഷി പ്രഖ്യാപിച്ചു. കെ.സി.വേണുഗോപാല്‍, രമേശ് ചെന്നിത്തല എന്നിവരെ മറികടന്നാണ് താരതമ്യേന ജൂനിയറായ വി.ഡി.സതീശനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തിരിക്കുന്നത്. മുന്നണിയെയും പാര്‍ട്ടിയെയും നയിക്കുകയും പ്രതിപക്ഷ നേതാവെന്ന നിലയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തയാള്‍ എന്ന നിലയില്‍ അണികളുടെ പിന്തുണ സതീശന് അനുകൂലമായിരുന്നു. ജനവികാരം കണക്കിലെടുത്താണ് സതീശനെ മുഖ്യമന്ത്രിയാക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചത്.

പ്രഖ്യാപനം പതിനൊന്നാം നാള്‍

പതിനൊന്ന് ദിവസം നീണ്ട അനിശ്ചിതത്വങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഒടുവിലാണ് സതീശനെ മുഖ്യമന്ത്രിയാക്കിക്കൊണ്ടുള്ള പ്രഖ്യാപനം വന്നത്. മെയ് നാലിന് വോട്ടെണ്ണല്‍ കഴിഞ്ഞതിന് പിന്നാലെ തന്നെ ആരാകും മുഖ്യമന്ത്രിയെന്ന ചര്‍ച്ചകള്‍ തുടങ്ങിയിരുന്നു. തെരഞ്ഞെടുപ്പ് നയിച്ചയാളെന്ന നിലയില്‍ വി.ഡി.സതീശന്റെ പേരും കെ.സി.വേണുഗോപാല്‍, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളും ഉയര്‍ന്നു. മൂന്ന് പേരും വിട്ടുവീഴ്ചക്ക് തയ്യാറാകാതെ വന്നതോടെ നിയുക്ത എംഎല്‍എമാരുടെ പിന്തുണ അറിയുന്നതിനായി എഐസിസി നിരീക്ഷകരുടെ സംഘം തിരുവനന്തപുരത്ത് എത്തി. ഭൂരിപക്ഷം എംഎല്‍എമാരും കെ.സി.വേണുഗോപാലിനെ പിന്തുണച്ചെങ്കിലും സതീശന് അനുകൂലമായി സംസ്ഥാനത്ത് പലയിടങ്ങളിലും പ്രകടനങ്ങള്‍ നടന്നു. നിരീക്ഷകര്‍ എംഎല്‍എമാരെ കണ്ട കെപിസിസി ആസ്ഥാനത്തിന് മുന്നില്‍ വേണുഗോപാലിന് അനുകൂലമായി ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നു. കെ.സി.അനുകൂല ഫ്‌ളക്‌സുകള്‍ പ്രവര്‍ത്തകര്‍ പലയിടങ്ങളിലും വലിച്ചു കീറുകയും ഉമ്മന്‍ ചാണ്ടിയുടെ ചിത്രം അടക്കം നശിപ്പിക്കപ്പെടുകയും ചെയ്തു. പിന്നാലെ മൂന്ന് നേതാക്കന്‍മാരുമായി എഐസിസി കൂടിക്കാഴ്ച നടത്തുകയും ഫ്‌ളക്‌സ് യുദ്ധം അവസാനിപ്പിക്കണമെന്ന് നേതാക്കള്‍ അണികളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗേയും അടക്കമുള്ള നേതാക്കള്‍ പലതവണ കൂടിയാലോചന നടത്തിയതിന് ശേഷമാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് സതീശന്റെ പേര് പ്രഖ്യാപിച്ചത്. ജനപിന്തുണയും

കെ.എസ്.യു പ്രവര്‍ത്തനത്തിലൂടെ രാഷ്ട്രീയത്തില്‍; ശ്രദ്ധേയമായ പ്രവര്‍ത്തനം

കെ.എസ്.യു പ്രവര്‍ത്തകനായി രാഷ്ട്രീയത്തില്‍ പ്രവേശിച്ച വി.ഡി.സതീശന്‍ വ്യത്യസ്തമായ നിലപാടുകളിലൂടെ ശ്രദ്ധേയനായ നേതാവാണ്.

പൊതുപ്രവര്‍ത്തനത്തിന്റെ നിര്‍വചനം മാറ്റിയെഴുതും; വി.ഡി.സതീശന്‍

രാഷ്ട്രീയ പ്രവര്‍ത്തനവും പൊതുപ്രവര്‍ത്തനവും ജനങ്ങള്‍ക്ക് വേണ്ടി നടത്തുന്ന കഠിനാധ്വാനവും അവര്‍ക്ക് വേണ്ടി അര്‍പ്പണ ബോധത്തോടു കൂടി ചെയ്യുന്ന പ്രവര്‍ത്തനമാണെന്ന് നിര്‍വചനം മാറ്റിയെഴുതുമെന്ന് വി.ഡി.സതീശന്‍ തന്റെ ആദ്യ പ്രതികരണത്തില്‍ പറഞ്ഞു. തന്നെ ഈ പദവിയില്‍ എത്താന്‍ പ്രാപ്തനാക്കിയത് ടീം യുഡിഎഫും അതിന്റെ നേതാക്കളുമാണ്. ഇതൊരു ദൈവിക നിയോഗമാണ്, വ്യക്തിപരമായി കിട്ടിയ നേട്ടമല്ല. എഐസിസി നേതൃത്വമാണ് തെരഞ്ഞെടുപ്പില്‍ ഏറ്റവുമധികം സഹായിച്ചത്. സംസ്ഥാനത്ത് അതിന്റെ ഏകോപനം സംഘടനാ ചുമതലയുള്ള എഐസിസി സെക്രട്ടറി കെ.സി.വേണുഗോപാലാണ് നിര്‍വഹിച്ചത്. പ്രചാരണ കമ്മിറ്റി ചുമതലയുള്ള രമേശ് ചെന്നിത്തലക്കും ഇതില്‍ പങ്കുണ്ട്. ചെന്നിത്തല തന്റെ നേതാവ് കൂടിയാണ്. കെ.സി.വേണുഗോപാല്‍ പ്രിയങ്കരനായ സഹപ്രവര്‍ത്തകനും നേതാവുമാണ്. അവരെ എല്ലാവരെയും വിശ്വാസത്തിലെടുക്കുമെന്നും സതീശന്‍ പറഞ്ഞു.

ലോക പ്രശസ്ത സംവിധായകന്‍ പാന്‍ നളിനൊപ്പം കാനില്‍ ബാലന്‍ ടീമും

ഉടലോളം ഉയിരോളം; കെ.വി.വിജേഷിനെ കുറിച്ച്

'അതിരടി' പെർഫോമൻസുമായി ബേസിലും ടൊവിനോയും; പക്കാ എന്റർടെയ്നിങ് ട്രെയ്‌ലർ എത്തി

സോനാക്ഷി സിന്‍ഹയും ജ്യോതികയും നേർക്കുനേർ എത്തുന്ന ചിത്രം ‘സിസ്റ്റം’ ട്രെയ്‌ലർ ശ്രദ്ധ നേടുന്നു

അടിമുടി യൂത്ത് വൈബിൽ ‘പ്രേംപാറ്റ’; ഫസ്റ്റ്ലുക്ക്‌ പോസ്റ്റർ ശ്രദ്ധനേടുന്നു

SCROLL FOR NEXT