Kerala News

ഇനിയുള്ള പോസ്റ്റുകള്‍ ഇടുന്നത് ഹാക്കറോ, മുതലാളിയോ? പ്രതിഭയുടെ ഹാക്കിങ് ആരോപണത്തെ പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

യു പ്രതിഭയുടെ എംഎല്‍എയെ ട്രോളി യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. പ്രതിഭയുടെ ഫേസ്ബുക് പോസ്റ്റ് വിവാദമാകുന്നതിന്റെ സാഹചര്യത്തിലാണ് രാഹുലിന്റെ പ്രതിഹാസം. ‘ഹാപ്പി ഹസ്ബന്റ്‌സ്’ എന്ന സിനിമയില്‍ സലീംകുമാര്‍ അവതരിപ്പിച്ച ഡോക്ടര്‍ കഥാപാത്രത്തിന്റെ ചിത്രമാണ് രാഹുൽ പങ്കുവെച്ചിരിക്കുന്നത്. കണ്‍ഫ്യൂഷന്‍ അടിച്ചിരിക്കുന്ന ചിത്രത്തോടൊപ്പം നാല് ചോദ്യവും രാഹുല്‍ പങ്കുവെച്ചിരിക്കുന്നു.

‘നാല് ചോദ്യങ്ങള്‍,

1) സത്യത്തില്‍ ഇപ്പോള്‍ പോസ്റ്റിട്ടത് ഹാക്കറാണോ, പേജ് മുതലാളിയാണോ?

2) ഇപ്പോഴിട്ട പോസ്റ്റ് ഡിലീറ്റ് ചെയ്യുമോ?

3) ഇനിയുള്ള പോസ്റ്റുകള്‍ ഇടുന്നത് ഹാക്കറോ, മുതലാളിയോ?

4) ഇനിയുള്ള പോസ്റ്റുകള്‍ ആരാണ് ഇടുന്നതെന്ന് എങ്ങനെ വേര്‍തിരിച്ചറിയും?’ തുടങ്ങുന്നതാണ് ചോദ്യങ്ങള്‍

മന്ത്രി കെ.ടി. ജലീലിനെ ഉന്നമിട്ടാണോ, ജി.സുധാകരനെതിരെയുള്ളതാണോ തുടങ്ങി കമന്റുകളുടെ പ്രവാഹം പോസ്റ്റിന് പിന്നാലെയെത്തി. പ്രതിഭയുടെ പോസ്റ്റില്‍ പ്രതിഷേധമറിയിച്ച് നിരവധി സിപിഎം അണികളും കമന്റിലൂടെ പ്രതികരിച്ചു. വിവാദം മുറുകിയതിന് പിന്നാലെ പോസ്റ്റ് അപ്രത്യക്ഷമായി. തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തതാണെന്നും ദുര്‍വ്യാഖ്യാനം ഒഴിവാക്കണമെന്നുമായിരുന്നു പ്രതിഭ അറിയിച്ചത്. എന്നാല്‍ മിനുട്ടുകള്‍ക്കുള്ളില്‍ ഈ പോസ്റ്റും ഡിലീറ്റ് ചെയ്യപ്പെട്ടു . ഇതോടെ സമൂഹ മാധ്യമങ്ങളിൽ സംഭവം ചർച്ചയായി.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT