Kerala News

വോട്ട് കുറച്ചാലേ ധിക്കാരം കുറയൂ; ഇടതിനെ ചെണ്ട കൊട്ടി തോല്‍പ്പിക്കണമെന്ന് എ.കെ.ആന്റണി

ഇടതുമുന്നണിയുടെ ധാര്‍ഷ്ട്യത്തിന്റെയും അഹങ്കാരത്തിന്റെയും കൊമ്പൊടിക്കാന്‍ കനത്ത പരാജയം നല്‍കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. വോട്ട് കുറച്ചാല്‍ മാത്രമേ ധിക്കാരം അവസാനിക്കൂ. അഹങ്കാരത്തിന്റെ മുനയൊടിക്കാന്‍ ഇടതിനെ ചെണ്ടകൊട്ടി തോല്‍പ്പികണമെന്നും എ.കെ ആന്റണി.

ഏകാധിപത്യ സ്വഭാവത്തിലാണ് പിണറായി വിജയന്റെ ഭരണം. രാജാവ് തീരുമാനിക്കുന്നത് ജനങ്ങള്‍ അനുസരിക്കണമെന്ന അവസ്ഥയാണ് കേരളത്തിലെന്നും എ.കെ ആന്റണി. വിലക്കയറ്റവും കാലവര്‍ഷക്കെടുതിയും മൂലം ജനം നട്ടം തിരിയുമ്പോള്‍ മുഖ്യമന്ത്രിയും മന്ത്രിമാരും തൃക്കാക്കരയില്‍ തമ്പടിച്ചിരിക്കുകയാണെന്നും മാധ്യമങ്ങളോട് എ.കെ ആന്റണി.

തൃക്കാക്കരയിലെ ജനവിധി എല്‍ഡിഎഫ് സര്‍ക്കാരിനുള്ള ഷോക്ക് ട്രീറ്റ്‌മെന്റായിരിക്കുമെന്ന് എ.കെ ആന്റണി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് കോണ്‍ഗ്രസിനാകും ഷോക് ട്രീറ്റ്‌മെന്റാകുകയെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജന്‍ പ്രതികരിച്ചു. കൊച്ചിയിലുണ്ടായ വികസനം കണ്ട് ആന്റണിക്ക് വല്ലാത്ത നൊമ്പരം കാണും. രാജ്യത്താകെ കോണ്‍ഗ്രസിന്റെ തെറ്റായ നയങ്ങള്‍ക്കുളള തിരിച്ചടിയാകും ജനവിധിയെന്നും ഇ.പി

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT