Kerala News

മാസങ്ങൾ നീണ്ട ക്രൂരത, ശരീരമാകെ 91 മുറിവുകൾ; നെടുമങ്ങാട്ടെ ഒന്നരവയസുകാരന്റെ കൊലയിൽ സംഭവിച്ചതെന്ത്?

ആസൂത്രിതമായി ചെയ്ത ക്രൂരത 

പ്രതികൾ താമസിച്ചിരുന്ന വാടകവീട്ടിൽ അഷ്കറിന്റെ മാതാവും സഹോദരിയും ഭർത്താവും കൂടെയുണ്ടായിരുന്നു. കുട്ടിയെ നിരന്തരം മർദ്ദിക്കുന്നത് ഇവർ അറിഞ്ഞിരുന്നതായാണ് സൂചന. ആരും തങ്ങളുടെ കാര്യങ്ങളിൽ ഇടപെടാതിരിക്കാൻ അയൽക്കാരുമായി ഒരു ബന്ധവും പുലർത്താതെയായിരുന്നു പ്രതികളുടെ താമസം. വീട്ടിലേക്ക് സന്ദർശകരെയും അനുവദിച്ചിരുന്നില്ല.

കൊലപാതകത്തിന് ശേഷം തെളിവുകൾ നശിപ്പിക്കാൻ പ്രതികൾ ശ്രമിച്ചു.  അഷ്കറിന്റെ മാതാവും സഹോദരിയും ഇതിന് കൂട്ട് നിന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. ഇരുവരെയും പോലീസ് ഉടൻ ചോദ്യം ചെയ്യുമെന്നാണ് വിവരം.  വീടിനുള്ളിലെ രക്തക്കറകൾ ഇവർ കഴുകിക്കളഞ്ഞുവെന്നും കുട്ടിയുടെ വസ്ത്രങ്ങളും മറ്റ് രേഖകളും തെളിവുകൾ ഇല്ലാതാക്കാൻ വേണ്ടി ഇവർ വീടിന് പുറകിൽ വെച്ച് കത്തിച്ചുവെന്നും ആരോപണമുണ്ട്.​തിരുവനന്തപുരം നെടുമങ്ങാട് പനവൂരിൽ ഒന്നര വയസ്സുകാരൻ അർഷിദിന്റെ ദാരുണമായ മരണം കേരള മനഃസാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണ്. ഈ അടുത്ത കാലത്ത് കേരളം കണ്ട ഏറ്റവും ക്രൂരമായ ഒരു കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ച കേസ്. അപകടമെന്ന് ആദ്യം കരുതിയ സംഭവം വിശദമായ അന്വേഷണത്തിൽ ആസൂത്രിത കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചു.  സംഭവത്തിൽ കുട്ടിയുടെ അമ്മ അഖില ചന്ദ്ര (24), രണ്ടാനച്ഛൻ അഷ്കർ (31) എന്നിവർ പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. കുട്ടിക്ക് എന്താണ് ശരിക്കും സംഭവിച്ചത്? കുട്ടിയുടെ ശരീരത്തിലെ മുറിവുകൾ എങ്ങനെ വന്നു? കൊലപാതകം എന്തിനായിരുന്നു? അങ്ങനെ ചോദ്യങ്ങൾ ഏറെ. എന്താണ് സംഭവിച്ചത്?

​മരണവും വ്യാജ പ്രചാരണവും

മെയ് 29 നാണ് അർഷിദിനെ അഷ്കർ ആശുപത്രിയിൽ എത്തിക്കുന്നത്. ഭക്ഷണം കഴിക്കുന്നതിനിടെ ശ്വാസം മുട്ടി കുട്ടി മരിച്ചു എന്നായിരുന്നു അഷ്കർ നൽകിയ മൊഴി. എന്നാൽ, ക്രൂരമായ മർദ്ദനത്തിന് ശേഷമാണ് കുട്ടി മരണപ്പെട്ടതെന്ന് ഉറപ്പാക്കിയ ശേഷവും, ആ വിവരം പുറത്തറിയാതിരിക്കാൻ അഷ്കർ കുഞ്ഞിന് ചോറ് നൽകാൻ ശ്രമിക്കുകയായിരുന്നു. ഭക്ഷണം ഛർദിച്ച് കുഞ്ഞ് മരിച്ചുവെന്ന് വരുത്തിതീർക്കാനായിരുന്നു ഇയാളുടെ ശ്രമം. ​സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോൾ ഡോക്ടർ മരണം സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഇതു വകവെക്കാതെ, താൻ കൊണ്ടുവരുമ്പോൾ കുട്ടിക്ക് ജീവനുണ്ടായിരുന്നു എന്ന് തെളിയിക്കാൻ എസ്എടി ആശുപത്രി വരെ മൃതദേഹവുമായി അഷ്കർ യാത്ര ചെയ്തു. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടാണ് കേസിന്റെ ഗതി മാറ്റിയത്.

മാസങ്ങൾ നീണ്ട പീഡനം 

കുട്ടിയുടെ ശരീരത്തിൽ ആന്തരാവയവങ്ങളിൽ അടക്കം പഴയതും പുതിയതുമായ 91 മുറിവുകൾ (പുറമെ 51) ഉണ്ടായിരുന്നതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. കുറച്ചു ദിവസങ്ങളായി കുട്ടി നിരന്തരം പീഡനത്തിന് ഇരയായിരുന്നു എന്ന് തെളിയിക്കുന്നതാണ് ഈ മുറിവുകൾ. ​മുൻപ് വീടിന്റെ പടിക്കെട്ടിൽ നിന്ന് തള്ളിയിട്ട് കുട്ടിയുടെ ഇരു കൈകളും അഷ്കർ ഒടിച്ചു. സൈക്കിളിൽ നിന്ന് വീണതാണെന്ന് പറഞ്ഞ് ഇയാൾ അയൽക്കാരെയും ബന്ധുക്കളെയും തെറ്റിദ്ധരിപ്പിച്ചു. ​ആശുപത്രിയിൽ നിന്ന് തിരികെ വീട്ടിലെത്തിച്ച് അഷ്കർ തന്നെ കുട്ടിയുടെ പ്ലാസ്റ്ററുകൾ അഴിച്ചുമാറ്റി. വേദനകൊണ്ട് കുഞ്ഞ് കരഞ്ഞപ്പോൾ വീണ്ടും മർദ്ദിച്ചു. കൈകൾ ഒടിഞ്ഞതിന്റെയും അവ പഴയ രീതിയിൽ തുന്നിക്കെട്ടിയതിന്റെയും അടയാളങ്ങൾ ശരീരത്തിലുണ്ടായിരുന്നു. ​ആന്തരികാവയവങ്ങൾക്കുണ്ടായ ഗുരുതരമായ പരിക്കാണ് മരണത്തിന് കാരണമായത്. ​

ആസൂത്രിതമായി ചെയ്ത ക്രൂരത 

പ്രതികൾ താമസിച്ചിരുന്ന വാടകവീട്ടിൽ അഷ്കറിന്റെ മാതാവും സഹോദരിയും ഭർത്താവും കൂടെയുണ്ടായിരുന്നു. കുട്ടിയെ നിരന്തരം മർദ്ദിക്കുന്നത് ഇവർ അറിഞ്ഞിരുന്നതായാണ് സൂചന. ആരും തങ്ങളുടെ കാര്യങ്ങളിൽ ഇടപെടാതിരിക്കാൻ അയൽക്കാരുമായി ഒരു ബന്ധവും പുലർത്താതെയായിരുന്നു പ്രതികളുടെ താമസം. വീട്ടിലേക്ക് സന്ദർശകരെയും അനുവദിച്ചിരുന്നില്ല.

കൊലപാതകത്തിന് ശേഷം തെളിവുകൾ നശിപ്പിക്കാൻ പ്രതികൾ ശ്രമിച്ചു.  അഷ്കറിന്റെ മാതാവും സഹോദരിയും ഇതിന് കൂട്ട് നിന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. ഇരുവരെയും പോലീസ് ഉടൻ ചോദ്യം ചെയ്യുമെന്നാണ് വിവരം.  വീടിനുള്ളിലെ രക്തക്കറകൾ ഇവർ കഴുകിക്കളഞ്ഞുവെന്നും കുട്ടിയുടെ വസ്ത്രങ്ങളും മറ്റ് രേഖകളും തെളിവുകൾ ഇല്ലാതാക്കാൻ വേണ്ടി ഇവർ വീടിന് പുറകിൽ വെച്ച് കത്തിച്ചുവെന്നും ആരോപണമുണ്ട്.

​പ്രതിയുടെ പശ്ചാത്തലം

​അഷ്കറിന് സമാനമായ ക്രിമിനൽ ചരിത്രമുള്ളതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ ആദ്യ ഭാര്യയെ ക്രൂരമായി മർദ്ദിച്ചതിനെത്തുടർന്ന് അവർ ഒരു വർഷത്തോളമായി കോമ അവസ്ഥയിൽ ചികിത്സയിലാണ്. ഇതിനുപുറമെ, അഷ്കർ വഞ്ചിച്ചതിനെത്തുടർന്ന് ചിറയിൻകീഴ് സ്വദേശിനിയായ മറ്റൊരു യുവതി ജീവനൊടുക്കിയെന്നും റിപ്പോർട്ടുകൾ ഉണ്ട്. കുഞ്ഞിനെ കൊലപ്പെടുത്തുമെന്ന് മുൻപ് അഖിലയുടെ മാതാവിനോട് അഷ്കർ ഭീഷണി മുഴക്കിയിരുന്നതായും വിവരമുണ്ട്. കുട്ടിയുടെ പിതാവ് അഖിലിന്റെ ആത്മഹത്യയിലും പ്രതികൾക്ക് ബന്ധമുണ്ടോ എന്ന് സംശയിക്കുന്നതായി കുടുംബം സംശയം പ്രകടിപ്പിച്ചിരുന്നു.

​പോലീസിന്റെ വീഴ്ചയും തുടർനടപടികളും

​കുട്ടിയെ നിരന്തരം മർദ്ദിക്കുന്നതായി മുത്തശ്ശനും മുത്തശ്ശിയും നേരത്തെ നെടുമങ്ങാട് പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ, കാര്യക്ഷമമായ നടപടി എടുക്കാതെ കുട്ടിയെ അമ്മയ്ക്കൊപ്പം വിട്ടത് വലിയ വീഴ്ചയാണെന്ന ആക്ഷേപം ശക്തമാണ്.

​നിലവിൽ കേസിൽ കൊലപാതകം (IPC 302), ജുവനൈൽ ജസ്റ്റിസ് ആക്റ്റ് (Juvenile Justice Act) എന്നിവയ്ക്ക് പുറമേ, പട്ടികജാതി/പട്ടികവർഗ പീഡന നിരോധന നിയമം (SC/ST Prevention of Atrocities Act) കൂടി ചുമത്താൻ പോലീസ് നടപടി തുടങ്ങി. കുട്ടിയുടെ മാതാപിതാക്കൾ പട്ടികജാതി വിഭാഗത്തിൽ പെട്ടവരായതിനാലാണ് ഈ നിയമം കൂടി ഉൾപ്പെടുത്തുന്നത്. ഇതോടെ കേസിന്റെ അന്വേഷണം ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് (DySP) ഏറ്റെടുക്കുകയും വിചാരണ എസ്സി/എസ്ടി കോടതിയിലേക്ക് മാറുകയും ചെയ്യും. 

അന്വേഷണം കുറ്റമറ്റ രീതിയിൽ പൂർത്തിയാക്കുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. ​സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് വനിതാ-ശിശുക്ഷേമ മന്ത്രി ബിന്ദു കൃഷ്ണയും അറിയിച്ചു. മെഡിക്കൽ കോളജിലെ റിഹാബിലിറ്റേഷൻ സെന്ററിൽ ചികിത്സയിൽ കഴിയുന്ന അഷ്കറിന്റെ ആദ്യ ഭാര്യ ആമിനയ്ക്ക് ആവശ്യമായ സർക്കാർ സഹായം വാഗ്ദാനം ചെയ്തു. പ്രതികളുടെ ക്രൂരതകൾക്കെതിരെയും, സംഭവത്തിൽ പോലീസിനുണ്ടായ വീഴ്ചകളെക്കുറിച്ചും അന്വേഷണം നടക്കും. അഖിലയും അഷ്കറും നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. കൂടുതൽ തെളിവെടുപ്പിനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ പോലീസ് കോടതിയിൽ സമർപ്പിച്ചു.

Mob attacks while the Nedumangad police brings Ashkar to his house at Karikkuzhy in Thiruvananthapuram for evidence collection on Sunday.

​തെളിവെടുപ്പും നാട്ടുകാരുടെ രോഷവും

​ഞായറാഴ്ച അഷ്കറിനെ പനവൂരിലെ വാടകവീട്ടിൽ തെളിവെടുപ്പിനായി പോലീസ് എത്തിച്ചപ്പോൾ പ്രദേശത്ത് വൻ പ്രതിഷേധമാണ് ഉണ്ടായത്. വിവരമറിഞ്ഞ് തടിച്ചുകൂടിയ നാട്ടുകാർ പ്രതിയെ കണ്ടതോടെ പ്രകോപിതരായി. പോലീസിന്റെ സുരക്ഷാ വലയം ഭേദിക്കാൻ ശ്രമിച്ച നാട്ടുകാർ പ്രതിയെ മർദ്ദിക്കുകയും ചെയ്തു. വലിയ പ്രതിഷേധം കണക്കിലെടുത്ത് പോലീസ് കനത്ത സുരക്ഷയിലാണ് തെളിവെടുപ്പ് നടത്തിയത്. എന്നാൽ രണ്ടാം പ്രതിയായ അഖിലയെ ഇതുവരെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തിട്ടില്ല.

ലോകകപ്പിൽ പന്ത് തട്ടാൻ മലയാളിയും; ആരാണ് ഖത്തർ ടീമിലെ മലയാളി തഹ്സിൻ മുഹമ്മദ്?

'ടിയാൻ' ടീമിനൊപ്പം ആര്യ; 'അന്തൻ കാട്' ജൂൺ 25 ന്

കാട്ടാളനെതിരേ ഫേക്ക് റിവ്യൂസ്; റേറ്റിങ് നിർത്തിവെച്ച് ബുക്ക് മൈ ഷോ

മോളിവുഡിലേക്ക് ഒന്നൊന്നര വരവിനുള്ള സമയം; 'മോളിവുഡ് ടൈംസ്' ഓൺലൈൻ ബുക്കിങ് ആരംഭിക്കുന്നു

വൈഭവ് സൂര്യവംശി ഐപിഎൽ 2026 റെക്കോർഡുകൾ തൂക്കി!

SCROLL FOR NEXT