

മഞ്ഞുമ്മല്‍ ബോയ്‌സിന്റെ ക്ലൈമാക്സ് രംഗങ്ങളെക്കുറിച്ച് സംവിധായകൻ ചിദംബരം. താൻ വ്യക്തിപരമായി ഏറെ ആസ്വദിച്ച് ചിത്രീകരിച്ച രംഗങ്ങളാണത്. സൗബിന്‍ അവതരിപ്പിച്ച കുട്ടന് ഒരു ക്ലോഷര്‍ ലഭിക്കുന്ന പോലെ ഗുഹയ്ക്കും ഒരു ക്ലോഷര്‍ ലഭിക്കുന്നുണ്ട്. ഗുഹ ഗേറ്റ് വെച്ച് അവസാനം അടക്കുന്നുണ്ട്. സൈലന്‍സില്‍ എല്ലാവരും ഒഴിഞ്ഞ് ഗുഹ ഒറ്റയ്ക്ക് നില്‍ക്കുന്നത് കാണാം. ഗുഹയുടെ കൂടെ ഒരു പേ ഓഫാണ് അത് എന്ന് ചിദംബരം പറഞ്ഞു. ക്യു സ്റ്റുഡിയോ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ചിദംബരം.
‘ചിത്രത്തില്‍ സൗബിന്‍ അവതരിപ്പിച്ച കുട്ടന് ഒരു ക്ലോഷര്‍ ലഭിക്കുന്ന പോലെ ഗുഹയ്ക്കും ഒരു ക്ലോഷര്‍ ലഭിക്കുന്നുണ്ട്. ഗുഹ ഗേറ്റ് വെച്ച് അവസാനം അടക്കുന്നുണ്ട്. സൈലന്‍സില്‍ എല്ലാവരും ഒഴിഞ്ഞ് ഗുഹ ഒറ്റയ്ക്ക് നില്‍ക്കുന്നത് കാണാം. ഗുഹയുടെ കൂടെ ഒരു പേ ഓഫാണ് അത്. ഗുഹ തെറ്റൊന്നും ചെയ്തിട്ടില്ല, ഗുഹ ഇസ് ജസ്റ്റ് ബീയിങ് ഗുഹ, ആരെക്കെയോ വന്ന് പോയി അവിടെ നാശനഷ്ടമുണ്ടാക്കുകയും അവിടെ കോറി വരക്കുകയും ചെയ്യുന്നതിന് പകരമായിട്ടാണ് ആ ലാസ്റ്റ് സീക്വന്‍സ്.
ഞാന്‍ വ്യക്തിപരമായി ഏറ്റവും ആസ്വദിച്ച് ചെയ്ത സീനും അതാണ്. ക്ലൈമാക്‌സിലെ ലാസ്റ്റ് സ്വീകന്‍സില്‍ എത്രയാള്‍ക്ക് കിട്ടി എന്നറിയില്ല, ലാസ്റ്റ് ഷോട്ടില്‍ അടിയില്‍ നിന്നും ഇങ്ങനെ പുക വരുന്നത് കാണിച്ചിട്ടുണ്ട്. അത് കാറ്റടിക്കുമ്പോള്‍ മഞ്ഞ് വരുന്നതാണ്. എല്ലാവരും പോയി കഴിഞ്ഞ് ചെകുത്താന്‍ അകത്ത് നിന്നും വീണ്ടും കുക്കിങ് സ്റ്റാര്‍ട്ട് ചെയ്തു എന്ന പോലെ. അതാണ് എനിക്ക് ഏറ്റവും പോയറ്റിക് ആയി തോന്നിയത്. ആ മഞ്ഞ് അവിടെ മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന് എഴുതി വെച്ചതില്‍ പോയി മറയ്ക്കുമ്പോള്‍ ഒരുപാട് മഞ്ഞുമ്മല്‍ ബോയ്‌സ് ഇനിയും വരാനിരിക്കുന്നു എന്ന സൂചനയാണ് നല്‍കുന്നത്,’ ചിദംബരം പറഞ്ഞു.