Kerala News

ഹരിദാസിനെ കൊലപ്പെടുത്താന്‍ കാരണം മത്സ്യത്തൊഴിലാളികളോടുള്ള ആര്‍.എസ്.എസിന്റെ പകയെന്ന് എം.വി ജയരാജന്‍

തലശ്ശേരിയില്‍ ഹരിദാസ് വധത്തിന് കാരണം ആര്‍.എസ്.എസിന് മത്സ്യത്തൊഴിലാളികളോടുള്ള പക കൊണ്ടാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. ക്ഷേത്രത്തിലെ തര്‍ക്കമല്ല കൊലപാതകത്തിന് കാരണം. ആര്‍.എസ്.എസിന്റെ സവര്‍ണ ഹിന്ദു രാജ്യത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് സ്ഥാനമില്ലെന്നും എം.വി ജയരാജന്‍.

ഹരിദാസിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നു. അമിത രക്തസ്രാവമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്. ശരീരത്തില്‍ ഇരുപതിലധികം വെട്ടുകളേറ്റിട്ടുണ്ടായിരുന്നു. വലതുകാലിലും തുടയ്ക്കും വെട്ടേറ്റു. വലതുകാലിലെ വെട്ട് മാരകമായിരുന്നു.

തലശ്ശേരി മുന്‍സിപ്പാലിറ്റി കൗണ്‍സിലര്‍ ലിജേഷ് ഉള്‍പ്പെടെ നാല് പേര്‍ പിടിയിലായിട്ടുണ്ട്. രണ്ട് ബൈക്കുകളിലായെത്തിയ സംഘമാണ് വെട്ടിയത്. ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴായിരുന്നു ഹരിദാസിനെ വെട്ടിക്കൊലപ്പെടുത്തിയത്.

കൊലപാതകത്തില്‍ പങ്കില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ പറഞ്ഞിരുന്നെങ്കിലും അറസ്റ്റിലായവര്‍ ബി.ജെ.പി-ആര്‍.എസ്.എസ് നേതാക്കളാണ്. ബി.ജെ.പി തലശേരി മണ്ഡലം പ്രസിഡന്റാണ് കെ.ലിജീഷ്. ആര്‍.എസ്.എസ് ശാഖ മുഖ്യശിക്ഷക്ക് കെ.വി വിമിനും ഖണ്ഡ് പ്രമുഖ് അമല്‍ മനോഹരനും പിടിയിലായിട്ടുണ്ട്. ഗൂഢാലോചന നടത്തിയതും കൊലപാതകം ആസൂത്രണം ചെയ്തതും ലിജീഷാണെന്നാണ് മൊഴി.

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

ഒരു വലിയ കടൽ താണ്ടിയതിന്റെ ആശ്വാസം, ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചു: ഇബ്രാഹിംകുട്ടി

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

SCROLL FOR NEXT