Kerala News

ഹരിദാസന്‍ വധം: ആസൂത്രണം നടത്തിയത് കൗണ്‍സിലര്‍; നാല് പേര്‍ അറസ്റ്റില്‍

തലശ്ശേരിയില്‍ സി.പി.എം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ബി.ജെ.പി കൗണ്‍സിലറും മണ്ഡലം പ്രസിഡന്റുമായ ലിജേഷ് കുമാര്‍ ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍. കെ.വി വിമിന്‍, അമല്‍ മനോഹരന്‍, സുമേഷ് എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍. ലിജേഷ് നടത്തിയ പ്രസംഗം വിവാദമായിരുന്നു.

കേസില്‍ നിര്‍ണായക തെളിവായി വാട്‌സ്ആപ്പ് കോള്‍. ഹരിദാസന്‍ കൊല്ലപ്പെട്ട ദിവസം ലിജേഷ് വിളിച്ച വാട്‌സ്ആപ്പ് കോളിന്റെ തെളിവുകളാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. പുലര്‍ച്ചെ ലിജേഷ് വിളിച്ച കോള്‍ ആളുമാറി ബന്ധുവിന്റെ ഫോണിലേക്ക് എത്തിയത്. കേസില്‍ അറസ്റ്റിലായ സുമേഷിന്റെ ഫോണിലേക്കാണ് ലിജേഷിന്റെ തൊട്ടടുത്ത കോള്‍ പോയിരിക്കുന്നത്.

ഹരിദാസിനെ കൊലപ്പെടുത്താന്‍ ദിവസങ്ങള്‍ നീണ്ട ആസൂത്രണം നടന്നുവെന്നാണ് പോലീസ് നല്‍കുന്ന സൂചന. ഹരിദാസ് ഹാര്‍ബറില്‍ നിന്നും പുറപ്പെട്ട വിവരം സുമേഷാണ് കൊലയാളി സംഘത്തെ അറിയിച്ചത്. ഇയാളുടെ ഫോണിലേക്കാണ് ലിജേഷ് ഈ സമയത്ത് വിളിച്ചത്.

രണ്ട് ബൈക്കുകളിലായാണ് അക്രമികള്‍ ഹരിദാസിനെ കാത്ത് നിന്നത്. ഇവരെയാണ് ഇനി പിടികൂടാനുള്ളത്. ഇവരെ കണ്ടെത്താനുള്ള ശ്രമം പോലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT