Kerala News

സുരേഷ് ഗോപി മത്സരിക്കാനില്ല, ബി.ജെ.പിയുടെ താരപ്രചാരകനായി പ്രധാന മണ്ഡലങ്ങളിലെത്തും

നിയമസഭാ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി മത്സരിക്കുമെന്ന വാര്‍ത്തകള്‍ തള്ളി താരവുമായി അടുത്ത കേന്ദ്രങ്ങള്‍. തിരുവനന്തപുരം സെന്‍ട്രലില്‍ സുരേഷ് ഗോപിയെ മത്സരിപ്പിക്കാന്‍ ബി.ജെ.പി സംസ്ഥാന നേതൃത്വം ആലോചിച്ചിരുന്നു. വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപിയെ പരിഗണിക്കുന്നതായും വാര്‍ത്തകള്‍ വന്നിരുന്നു.

രാജ്യസഭാംഗം എന്ന നിലയില്‍ രണ്ട് വര്‍ഷത്തെ കൂടി കാലാവധി ശേഷിക്കെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന നിലപാടിലാണ് സുരേഷ് ഗോപി.

2020 ആദ്യം മുതല്‍ ഇടവേളക്ക് ശേഷം സിനിമയിലും സജീവമായിരുന്നു സുരേഷ് ഗോപി. 2021 ല്‍ നവാഗതനായ മാത്യൂസ് സംവിധാനം ചെയ്യുന്ന ഒറ്റക്കൊമ്പന്‍, മേജര്‍ രവി ചിത്രം, ജോഷിയുടെ മാസ് ആക്ഷന്‍ ചിത്രം എന്നിവയും സുരേഷ് ഗോപിക്ക് പൂര്‍ത്തിയാക്കാനുണ്ട്.

തദ്ദേശ തെരഞ്ഞെടുപ്പിലേത് പോലെ ബി.ജെ.പിയുടെ താരപ്രചാരകനായി സുരേഷ് ഗോപി ഇലക്ഷന്‍ പ്രചരണരംഗത്ത് സജീവമായുണ്ടാകുമെന്നും അദ്ദേഹവുമായി അടുത്ത കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു. സുരേഷ് ഗോപി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുവെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും ഇവര്‍ അറിയിക്കുന്നു.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി തൃശൂര്‍ മണ്ഡലത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായിരുന്നു. കോണ്‍ഗ്രസിലെ ടി.എന്‍ പ്രതാപനോട് പരാജയപ്പെട്ട സുരേഷ് ഗോപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. തൃശൂര്‍ മണ്ഡലത്തിലെ പ്രചരണ കാലത്ത് തൃശൂര്‍ എനിക്ക് വേണം, തൃശൂര്‍ ഞാനിങ്ങെടുക്കുവാ എന്ന സുരേഷ് ഗോപിയുടെ പ്രസംഗശകലം പിന്നീട് ട്രോള്‍ ആയും സിനിമയിലെ സ്പൂഫ് ഡയലോഗ് ആയും മാറിയിരുന്നു.

രാഹുൽ ഗാന്ധിക്കൊപ്പമുള്ള റൈഡ് ലൈഫ് ടൈം മൊമന്റ് | Murshid Basheer Interview

വരുന്നു "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്"; ടൈറ്റിൽ ട്രാക്ക് പുറത്ത്, ആഗോള റിലീസ് 2026 ജനുവരി 22 ന്

ഗ്ലോബല്‍ വില്ലേജില്‍ ക്രിസ്മസ് കാലം

സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളും ആശയപരമായ യോജിപ്പും; യുഡിഎഫില്‍ ചര്‍ച്ചയായി മുന്നണി വിപുലീകരണം

കളങ്കാവല്‍; കൊല്ലുമ്പോള്‍ ലഹരി അനുഭവിക്കുന്ന സ്റ്റാൻലി ദാസ്

SCROLL FOR NEXT