Kerala News

സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025ന് തുടക്കം; ആദ്യ ദിവസം ശശി തരൂരും ടോം ജോസും അടക്കമുള്ളവര്‍, അര്‍മാന്‍ മാലിക്കിന്റെ ലൈവ് ഷോ

ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി സംഘടിപ്പിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യച്ചര്‍ 2025ന് കൊച്ചിയില്‍ തുടക്കമായി. ശനിയാഴ്ച വൈകിട്ട് കാക്കനാട് കിന്‍ഫ്ര കണ്‍വെന്‍ഷന്‍ ഹാളില്‍ വെച്ച് മന്ത്രി പി.രാജീവ് സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025 ഉദ്ഘാടനം ചെയ്തു. എറണാകുളം എംപി ഹൈബി ഈഡന്‍, മുഖ്യ പ്രഭാഷണം നടത്തി. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന തൃക്കാക്കര എംഎല്‍എ ഉമ തോമസ് ഓണ്‍ലൈനായി ആശംസ അറിയിച്ചു. ഏഴ് ദിവസം നീളുന്ന പരിപാടിയില്‍ പാനല്‍ ചര്‍ച്ചകളും മാസ്റ്റര്‍ ക്ലാസുകളും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന വിദഗ്ദ്ധര്‍ നയിക്കുന്ന വര്‍ക്ക്‌ഷോപ്പുകളും വിദ്യാഭ്യാസ മേഖലയിലെ ഏറ്റവും പുതിയ ആശയങ്ങളുടെ അവതരണവും നടക്കും.

സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന്റെ ആദ്യ ദിവസമായ ജനുവരി 26 ഞായറാഴ്ച ശശി തരൂരും മുന്‍ ചീഫ് സെക്രട്ടറി ടോം ജോസും അടക്കമുള്ളവരാണ് വിവിധ സെഷനുകളിലായി പങ്കെടുക്കുന്നത്. രാവിലെ നടന്ന പ്ലീനറി സെഷനില്‍ ശാസ്ത്ര സാങ്കേതിക മന്ത്രാലയം ശാസത്രജ്ഞ ഡോ.വന്ദന കാലിയ, അക്‌സെന്‍ജര്‍ മെഷീന്‍ ലേണിംഗ് എന്‍ജിനീയര്‍ ദീനു ഖാന്‍, തപീഷ് എം ഭട്ട്, സഞ്ജീവ് കുമാര്‍ ശര്‍മ, ജെയിന്‍ വൈസ് ചാന്‍സലര്‍ പ്രൊഫ.ഡോ.രാജ് സിങ് തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് മുന്‍ സംസ്ഥാന ചീഫ് സെക്രട്ടറി ടോം ജോസ് വിദ്യാഭ്യാസത്തില്‍ നവോത്ഥാനത്തിന്റെ ആവശ്യം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. കേരള ഡവലപ്‌മെന്റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറും ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിലെ ഇന്‍ക്യുബേഷന്‍ വിഭാഗം തലവനുമായ റോബിന്‍ ടോമി തുടര്‍ന്നുള്ള സെഷനില്‍ സംസാരിക്കും.

മുന്‍ നയതന്ത്രജ്ഞനും സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ മുന്‍ തലവനുമായ ടി.പി.ശ്രീനിവാസന്‍, ലാ ലിബര്‍ട്ട മാനേജിംഗ് ഡയറക്ടര്‍ അഡ്വ. ഡോ. ക്രിസ് വേണുഗോപാല്‍ എന്നിവര്‍ ആഗോള വിദ്യാഭ്യാസ ഫ്രെയിംവര്‍ക്കിന് രൂപം നല്‍കുന്നതില്‍ ഇന്ത്യയുടെ പങ്ക് എന്ന വിഷയത്തില്‍ സംസാരിക്കും. തുടര്‍ന്ന് നടക്കുന്ന സെഷനില്‍ 4 E's for the future of education എന്ന വിഷയത്തില്‍ ഡോ.ശശി തരൂര്‍ സംസാരിക്കും. കടലിനക്കരെ എന്ന ഫയര്‍സൈഡ് ചാറ്റില്‍ മുഹമ്മദ് മുസ്തഫ കൂരി, ഡോ.നെസ്‌റിന്‍ മിധിലാജ് എന്നിവരാണ് പങ്കെടുക്കുന്നത്.

വൈകിട്ട് നാലിന് റാപ്പ് ഇറ്റ് അപ്പ്: ദ റവല്യൂഷന്‍ ഓഫ് കണ്ടംപററി സൗണ്ട്‌സ് എന്ന വിഷയത്തില്‍ ദ ക്യൂ എഡിറ്റര്‍ മനീഷ് നാരായണന്‍ നയിക്കുന്ന ചര്‍ച്ച നടക്കും. ക്യൂ സ്റ്റുഡിയോ ക്യുറേറ്റ് ചെയ്യുന്ന ഈ പരിപാടിയില്‍ റാപ്പര്‍ ബേബി ജീന്‍, ഗായകനും സ്വതന്ത്ര മ്യൂസിക് പ്രൊഡ്യൂസറുമായ രജത് പ്രകാശ്, നടനും നിര്‍മാതാവുമായ വസീം ഹൈദര്‍ എന്നിവര്‍ പങ്കെടുക്കും.

പ്രൊഫ. ശ്രീകുമാര്‍ ജി.വി. ഡോ.ഷക്കീല, ഡോ.പദ്മ വി. ദേവരാജന്‍, ഡോ.ജിതേന്ദ്ര കുമാര്‍ മിശ്ര, എറണാകുളം ജില്ലാ കളക്ടര്‍ എന്‍.എസ്.കെ.ഉമേഷ്, മുന്‍ ഡിജിപി ഡോ.ബി.സന്ധ്യ, ഡോ.ഹോമിയര്‍ മൊബേദ്ജി, അനുരാധ സുബ്രഹ്‌മണ്യന്‍, തപീഷ് എം ഭട്ട്, മനു മെല്‍വിന്‍ ജോയ്, ഡോ.ഗാര്‍ഗി പി സിന്‍ഹ തുടങ്ങിയവരും വിവിധ സെഷനുകളില്‍ പങ്കെടുക്കുന്നു. ബോളിവുഡ് ഗായകന്‍ അര്‍മാന്‍ മാലിക് നയിക്കുന്ന ലൈവ് സംഗീത പരിപാടിയും മുഹമ്മദ് മുബാസിന്റെ സംഗീത പരിപാടിയും ഞായറാഴ്ച നടക്കും.

സ്ത്രീകള്‍ അധികാരത്തോട് മുഖാമുഖം സംസാരിക്കാന്‍ ശീലിക്കണം; സുഹാസിനി മണിരത്‌നം

ബജറ്റില്‍ ജനകീയ പ്രഖ്യാപനങ്ങള്‍, പ്രസക്തിയില്ലെന്ന് പ്രതിപക്ഷം; കേരള ബജറ്റ്-2026

കാക്കി അണിഞ്ഞ് മോഹൻലാൽ; ഫൺ വൈബിൽ 'L366' പോസ്റ്റർ

'പ്രകമ്പനത്തി'നുള്ള നേരമായി; ചിത്രം നാളെ മുതൽ തിയറ്ററുകളിൽ

'പ്രകമ്പന'ത്തിലേക്ക് ആകർഷിച്ച ഘടകം എന്ത്? മറുപടിയുമായി ഗണപതി

SCROLL FOR NEXT