Kerala News

അപ്പീല്‍ നല്‍കണമെങ്കില്‍ 15 ലക്ഷം കെട്ടിവെക്കണം; വി.എസിന് കോടതിയുടെ ഉപാധി

സോളാര്‍ അപകീര്‍ത്തി കേസില്‍ വിധിക്കെതിരെ വി.എസ് അച്യുതാന്ദന്‍ നല്‍കിയ അപ്പീലില്‍ ഉപാധിയുമായി കോടതി. ഉമ്മന്‍ചാണ്ടി നല്‍കിയ അപകീര്‍ത്തി കേസില്‍ കോടതി വി.എസ്. അച്യുതാനന്ദന്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ വി.എസ് അച്യുതാനന്ദന്‍ കോടതിയെ സമീപിച്ചിരുന്നു. തിരുവനന്തപുരം സബ് കോടതിയുടെ ഉത്തരവിനെതിരെ വി.എസ് ജില്ലാ കോടതിയെ സമീപിക്കുകയായിരുന്നു.

അപ്പീല്‍ അനുവദിക്കാന്‍ വി.എസ് അച്യുതാനന്ദന്‍ പതിനഞ്ച് ലക്ഷം രൂപ കെട്ടിവെക്കണമെന്നാണ് കോടതി ഉപാധി വെച്ചിരിക്കുന്നത്. തുക കെട്ടിവെച്ചില്ലെങ്കില്‍ തത്തുല്യമായ ജാമ്യം നല്‍കണം. ഉമ്മന്‍ചാണ്ടിയുടെ അഭിഭാഷകന്റെ വാദം അംഗീകരിച്ചാണ് കോടതി ഉപാധി വെച്ചിരിക്കുന്നത്.

മാനനഷ്ട കേസില്‍ 10,10,000 രൂപ വി.എസ് ഉമ്മന്‍ചാണ്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു വിധി. 2013ല്‍ സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഉമ്മന്‍ചാണ്ടി കമ്പനിയുണ്ടാക്കി അഴിമതി നടത്തിയെന്ന് വി.എസ് ആരോപിച്ചിരുന്നു. ഇതിനെതിരെയായിരുന്നു ഉമ്മന്‍ചാണ്ടി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.

'കനകലതക്ക് വിട' ; ചെറുവേഷങ്ങളിലൂടെ മലയാള സിനിമയിലെ നിറസാന്നിധ്യം

നാനൂറ് പേജുള്ള തിരക്കഥയും, എഴുപതോളം കഥാപാത്രങ്ങളും; 'പെരുമാനി' സീരീസ് ആക്കേണ്ടതായിരുന്നുവെന്ന് മജു

'പാൻ ഇന്ത്യൻ സ്റ്റാർ അല്ല, ഞാനൊരു ആക്ടർ മാത്രമാണ്, രൺബീർ രാജ്യത്തെ ഏറ്റവും മികച്ച നടൻ'; ഫഹദ് ഫാസിൽ

ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ് സമാപിച്ചു

യഥാർത്ഥ സംഭവങ്ങളാണ് 'മന്ദാകിനി'യിലേക്കെത്തിച്ചത്; വിനോദ് ലീല

SCROLL FOR NEXT