Kerala News

മണല്‍ ഖനനം: ബിഷപ്പിന് ജാമ്യമില്ല; അപേക്ഷ തള്ളി

അനധികൃത മണല്‍ ഖനനക്കേസില്‍ സിറോ മലങ്കര കത്തോലിക്ക സഭ ബിഷപ്പ് സാമുവല്‍ മാര്‍ ഐറേനിയസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ബിഷപ്പ് ഉള്‍പ്പെടെ ആറ് പ്രതികളുടെ ജാമ്യാപേക്ഷയും തള്ളി. തിരുനെല്‍വേലി മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ജാമ്യാപേക്ഷയെ തമിഴ്‌നാട് സര്‍ക്കാര്‍ എതിര്‍ത്തു. കൃത്യമായ തെളിവുകളുണ്ടെന്ന് തമിഴ്‌നാടിന്റെ പ്രോസിക്യൂട്ടര്‍ വാദിച്ചു.

വികാരി ജനറല്‍ ഷാജി തോമസ് മണിക്കുളം, പുരോഹിതന്‍മാരായ ജോര്‍ജ് സാമുവല്‍, ഷാജി തോമസ്, ജിജോ ജെയിംസ്, ജോര്‍ജ് കവിയല്‍ എന്നിവരാണ് ബിഷപ്പിനൊപ്പം അറസ്റ്റിലായത്.

തിരുനെല്‍വേലി അംബാസമുദ്രത്തിനടുത്ത് സൗത്ത് കല്ലടൈകുറിച്ചി പൊട്ടലിലെ 300 ഏക്കര്‍ ഭൂമി സഭയുടെ കൈവശമാണുള്ളത്. ഈ ഭൂമിയില്‍ നിന്നും അനധികൃതമായി മണല്‍കടത്തിയെന്നാണ് കേസ്. കോട്ടയം സ്വദേശിയായ ജോര്‍ജ് മാനുവലിന് കൃഷി ചെയ്യാന്‍ പാട്ടത്തിന് നല്‍കിയ ഭൂമിയാണെന്നാണ് സഭയുടെ വിശദീകരണം.

27,774 ക്യുബിക് മീറ്റര്‍ മണല്‍ ഖനനം ചെയ്‌തെടുത്തുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. നാട്ടുകാര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് സബ് കളക്ടര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. 9.57 കോടി പിഴ ചുമത്തിയിരുന്നു. അന്വേഷണം പാതി വഴിയില്‍ നിലച്ചതോടെ പ്രദേശവാസികള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

"ആജ് ജാനെ കി സിദ്ദ് നാ കരോ ഗസൽ അല്ല"; മഞ്ജരി

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

SCROLL FOR NEXT