Kerala News

ഡി.വൈ.എഫ്.ഐ ഗുണ്ടകളെ ഉപയോഗിച്ച് സമരം നേരിട്ടെന്ന് റിജില്‍ മാക്കുറ്റി, 'ചുവപ്പ് നരച്ചാല്‍ കാവി'

കണ്ണൂരില്‍ കെ. റെയില്‍ വിശദീകരണ യോഗ വേദിയിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച റിജില്‍ മാക്കുറ്റി ഉള്‍പ്പെടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇന്നലെ മര്‍ദനമേറ്റിരുന്നു. തനിക്ക് മര്‍ദനമേറ്റത് സഖാക്കളും സംഘികളും ഒരു പോലെ ആഘോഷിക്കുകയാണെന്ന് റിജില്‍ മാക്കുറ്റി. സമരം ഡിവൈഎഫ്‌ഐ ഗുണ്ടകളെ ഉപയോഗിച്ച് പിണറായി വിജയന്‍ അടിച്ചമര്‍ത്താന്‍ നോക്കിയാല്‍ പിറകോട്ടില്ലെന്നും റിജില്‍ മാക്കുറ്റി.

സമരത്തെ ഭീരുക്കളാണ് അക്രമിക്കുന്നത്. സഖാക്കളെകാളും സന്തോഷം സംഘികള്‍ക്ക് ആണ്. അതു കൊണ്ട് തന്നെ എന്റെ നിലപാട് ശരിയുടെ പക്ഷത്താണ്. അത് കുടി ഒഴിപ്പിക്കുന്ന പിണറായി ഭരണകൂടത്തിന് എതിരെയാണ്. ഭക്ഷണത്തിന്റെ പേരില്‍ മനുഷ്യരെ തല്ലി കൊല്ലുന്ന സംഘപരിവാറിനെതിരെയാണ്. അതിനെതിരെ സമരം ചെയ്യുക തന്നെ ചെയ്യുമെന്നും റിജില്‍ മാക്കുറ്റി ഫേസ്ബുക്കില്‍.

എൻ്റെ വീടോ എൻ്റെ കുടുബത്തിൻ്റെ ഒരിഞ്ച് സ്ഥലമോ പോകില്ല.കുടി ഒഴിപ്പിക്കപ്പെടുന്ന പതിനായിരങ്ങൾക്ക് വേണ്ടിയാണ് ഈ സമരം. DYFI ഗുണ്ടകളെ ഉപയോഗിച്ച് പിണറായി വിജയൻ അടിച്ചമർത്താൻ നോക്കിയാൽ സമരത്തിൽ നിന്ന് മരിക്കേണ്ടി വന്നാലുംപിറകോട്ടില്ല. ഇത് KPCC പ്രസിഡൻ്റും പ്രതിപക്ഷനേതാവും UDF ഉം പ്രഖ്യാപിച്ച സമരമാണ്. സമരത്തെ ഭീരുക്കളാണ് അക്രമിക്കുന്നത്. സഖാക്കളെകാളുംസന്തോഷം സംഘികൾക്ക് ആണ്. അതു കൊണ്ട് തന്നെ എൻ്റെ നിലപാട് ശരിയുടെ പക്ഷത്താണ്.അത് കുടി ഒഴിപ്പിക്കുന്ന പിണറായി ഭരണകൂടത്തിന് എതിരെയാണ്.ഭക്ഷണത്തിൻ്റെ പേരിൽ മനുഷ്യരെ തല്ലി കൊല്ലുന്ന സംഘപരിവാറിനെതിരെയാണ്. അതിനെതിരെ സമരം ചെയ്യുക തന്നെ ചെയ്യും.ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്നോഅക്രമിച്ച് ഇല്ലാതാക്കമെന്നും സഖാക്കളോ സംഘികളോ നേക്കണ്ട പിന്നെ യെച്ചൂരിയെ തല്ലിയ സംഘികളും ജയകൃഷ്ണൻ മാസ്റ്ററെ പടമാക്കിയ പിണറായിയുടെ കേരളത്തിലെ സംഘാക്കളും ഒന്നാണ്. അതാണല്ലോ ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണത്തിൽ സംഘികൾ വിളിച്ചമുദ്രാവാക്യം സഖാക്കൾക്ക് എതിരെ അല്ലല്ലോ മുസ്ലിം മത വിശ്വസിക്കൾക്ക് എതിരെയാണല്ലോ? സംഘികൾക്ക് എതിരെ UAPA പോലും ചുമത്താതെ സംരക്ഷിച്ചത് പിണറായി പോലീസ്.ഇതാണ് ചുവപ്പ് നരച്ചാൽ കാവി.

എസ്‌ കെ പൊറ്റെക്കാട്ട്‌ സ്മാരക സമിതി പുരസ്കാരം: കെപി രാമനുണ്ണിയ്ക്കും അക്ബ‍ർ ആലിക്കരയ്ക്കും

പത്താം ക്ലാസ് പ്ലസ് ടു പരീക്ഷകളില്‍ തിളക്കമാർന്ന വിജയം നേടി ഷാർജ ഇന്ത്യ ഇന്‍റർനാഷണല്‍ സ്കൂൾ

ശൈഖ് അൻസാരി അവാർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന് സമ്മാനിച്ചു

ക്യാമറക്കണ്ണിലെ 'വായനോത്സവം'

'ചങ്ക് പറിച്ച് തരണം, സുമലത പറഞ്ഞാ തരും ' ; സുഷിൻ ശ്യാമിന്റെ ആലാപനത്തിൽ പ്രേമലോല, ഹൃദയഹാരിയായ പ്രണയകഥയിലെ പുതിയ ഗാനം

SCROLL FOR NEXT