Kerala News

‘ജയസൂര്യ ബലമായി കെട്ടിപ്പിടിക്കുകയായിരുന്നു, താല്പര്യമില്ലെന്ന് മനസ്സിലായപ്പോൾ മാപ്പ് പറഞ്ഞു; അതിക്രമം പിഗ്മാൻ ലൊക്കേഷനിലെന്ന് നടി

തൊടുപുഴയിൽ വെച്ച് ചിത്രീകരിച്ച ‘പിഗ്മാന്‍’ എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ് ജയസൂര്യ തന്നെ കെട്ടിപ്പിടിച്ചതെന്ന് പരാതിക്കാരിയായ നടി. തന്റെ വസ്ത്രവും സ്വഭാവും കണ്ടിട്ടാണ് തന്നെ കെട്ടിപ്പിടിച്ചത് എന്ന് ജയസൂര്യ തന്നോട് പറഞ്ഞു. എന്നെ ശാരീരികമായി പീഡിപ്പിച്ചിട്ടില്ല, കെട്ടിപിടിക്കുക മാത്രമാണ് ചെയ്തത്, ഒട്ടേറെ വ്യാജ വാർത്തകൾ ചില യുട്യൂബ് ചാനലുകൾ പ്രചരിപ്പിക്കുന്നുണ്ട്. അത്തരം കാര്യങ്ങളിൽ വാസ്തവമില്ല. ഈ വിഷയം ഉന്നയിക്കുന്നതിനായി രണ്ട് കോടി രൂപ ഞാൻ വാങ്ങിയെന്ന് പറയുന്നു. അതെല്ലാം വ്യാജമാണ്. ശുചിമുറിയിൽ നിന്ന് വരുന്നതിനിടെ ജയസൂര്യ എന്നെ ബലമായി പിടിക്കുകയായിരുന്നു, താല്പര്യമില്ലെന്ന് മനസ്സിലായപ്പോൾ മാപ്പ് പറഞ്ഞെന്നും നടി തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജയസൂര്യയ്‌ക്കെതിരെ തിരുവനന്തപുരം സ്വദേശിനിയായ നടി തൊടുപുഴ പൊലീസിനാണ് പരാതി നല്‍കിയത്. പരാതിയിൽ പോലീസ് കേസെടുത്തിരുന്നു.

ജയസൂര്യക്കെതിരെ രജിസ്റ്റര്‍ ചെയ്യുന്ന രണ്ടാമത്തെ കേസ് ആണിത്. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് ആദ്യത്തെ കേസ് എടുത്തത്. സെക്രട്ടറിയേറ്റില്‍ വെച്ചുള്ള സിനിമാ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്തുവെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് നടിയുടെ പരാതി. ഭാരതീയ ന്യായ സംഹിത 354, 354എ, 509 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ക്കൊപ്പം ജാമ്യമില്ലാ വകുപ്പും ചുമത്തിയിട്ടുണ്ട്. ജയസൂര്യ അടക്കം ഏഴുപേര്‍ക്കെതിരെയായിരുന്നു നടി പരാതി നല്‍കിയത്. തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം ആലുവയിലെ വീട്ടിലെത്തി നടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT