Kerala News

ശിവശങ്കറിനെ മാറ്റിനിര്‍ത്തണമെന്ന് ചെന്നിത്തല; സസ്പെന്‍ഡ് ചെയ്യണം

സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ സ്വര്‍ണക്കടത്ത് കേസില്‍ പുനരന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപണങ്ങളില്‍ മറുപടി പറയണം. എം. ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രി തയ്യാറാവണം. അനുവാദം വാങ്ങാതെയാണ് പുസ്തകം എഴുതിയിരിക്കുന്നത്. മുമ്പ് അനുവാദം വാങ്ങാതെ പുസ്തരം എഴുതിയ ഉദ്യോഗസ്ഥനെതിരെ നടപടി എടുത്തിരുന്നു.

സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിലൂടെ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞിരിക്കുന്നു. അന്ന് ഞങ്ങളെ പുച്ഛിച്ച് തള്ളിയവരുണ്ട്. അന്ന് മുഖ്യമന്ത്രി പിണറായി വിജയനേയും എം.ശിവശങ്കറിനെയും വെള്ളപൂശാനായി ഔദ്യോഗിക സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്തവരുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് സ്വര്‍ണക്കള്ളക്കടത്ത് നടന്നതെന്നും സഹായം ലഭിച്ചുവെന്നമുള്ള ആരോപണം ശരിയായി. നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണ കടത്തുന്നത് എം.ശിവശങ്കറിന് അറിയാമായിരുന്നുവെന്നാണ് സ്വപ്‌ന സുരേഷ് പറയുന്നത്.

കഴിഞ്ഞ സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയത്തില്‍ പറഞ്ഞ കാര്യങ്ങളെല്ലാം ശരിയാണെന്ന് ബോധ്യപ്പെട്ടു. ലൈഫ് മിഷനിലെ കോടിക്കണക്കിന് അഴിമതിയെക്കുറിച്ച് പറഞ്ഞിരുന്നു. കിട്ടിയ കമ്മീഷന്‍ ശിവശങ്കറിന്റെയും തന്റെയും പേരിലാണ് ലോക്കറില്‍ സൂക്ഷിച്ചതെന്ന സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലില്‍ മുഖ്യമന്ത്രി മറുപടി പറയണം.

സ്പീക്കറായിരുന്ന ശ്രീരാമകൃഷ്ണനെതിരെയും പല മന്ത്രിക്കെതിരെയും ഉയര്‍ന്ന ആരോപണങ്ങളും ശരിയായിരിക്കുന്നു. ശ്രീരാമകൃഷ്ണനുമായുള്ള ബന്ധത്തില്‍ വ്യക്തത വന്നിരിക്കുന്നു. കെ.ടി ജലീലിന് ക്ലീന്‍ ചിറ്റ് കൊടുക്കാനാവില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT