Kerala News

'ഡി.പി.ആര്‍ അപൂര്‍ണം'; സില്‍വര്‍ ലൈനിന് ഇപ്പോള്‍ അനുമതിയില്ലെന്ന് കേന്ദ്രം

സില്‍വര്‍ ലൈനിന് തത്കാലം അനുമതി നല്‍കാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. കേരളം സമര്‍പ്പിച്ച ഡി.പി.ആര്‍ അപൂര്‍ണമാണ്. സാങ്കേതികമായും സാമ്പത്തികമായും പ്രായോഗികമാണോയെന്ന് വ്യക്തമല്ലെന്നും കേന്ദ്ര റെയില്‍വേ മന്ത്രാലയം അറിയിച്ചു.

ടെക്‌നിക്കല്‍ ഫീസിബിലിറ്റ് റിപ്പോര്‍ട്ടില്ല, ഏറ്റെടുക്കേണ്ട റെയില്‍വേ, സ്വകാര്യ ഭൂമിയുടെ കണക്ക് കാണിച്ചിട്ടില്ല, പരിസ്ഥിതി പഠനം നടത്തിയിട്ടില്ല എന്നിവ ഡി.പി.ആറില്‍ ഇല്ലെന്നാണ് റെയില്‍വേ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. ഇതെല്ലാം പരിശോധിച്ച ശേഷമേ തീരുമാനം എടുക്കാന്‍ സാധിക്കുകയുള്ളു.

എം.പിമാരായ കെ.മുരളീധരനും എന്‍.കെ പ്രേമചന്ദ്രനും ലോക്‌സഭയില്‍ കെ.റെയില്‍ സംബന്ധിച്ച് ചോദ്യം ഉന്നയിച്ചിരുന്നു. ഇതിന് മറുപടി നല്‍കി കൊണ്ടാണ് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഡി.പി.ആര്‍ അപൂര്‍ണമാണെന്ന് അറിയിച്ചിരിക്കുന്നത്.

അനുമതിയില്ലാതെ പദ്ധതിക്ക് കല്ലിട്ട സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളോട് മാപ്പ് പറയണമെന്ന് കെ.മുരളീധരന്‍ എം.പി പ്രതികരിച്ചു. തട്ടിക്കൂട്ടിയ ഡി.പി.ആര്‍ ആണെന്ന പ്രതിപക്ഷം പറഞ്ഞത് കേന്ദ്ര സര്‍ക്കാര്‍ ശരിവെച്ചിരിക്കുകയാണെന്നും കെ.മുരളീധരന്‍ പറഞ്ഞു. സര്‍വേ കല്ലുകള്‍ പിഴുതെറിയുമെന്ന് പ്രതിപക്ഷം പറഞ്ഞത് യാഥാര്‍ത്ഥ്യമായിരിക്കുകയാണെന്നും കെ.മുരളീധരന്‍ പ്രതികരിച്ചു.

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

സ്വപ്നങ്ങളിൽനിന്നും ഇൻഡിപെന്റന്റ് സിനിമകൾ വളരുമ്പോൾ: 'ട്രിപ്പിൾ ഡെക്കർ' സംവിധായകൻ കൃഷ്ണനുണ്ണി മംഗലത്ത് അഭിമുഖം

ഓടിയെത്താൻ പറ്റാത്ത അകലമില്ല, എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരമില്ല: നിവിൻ പോളി

SCROLL FOR NEXT