Prashant Bhushan against Kerala’s Silver Line project  
Kerala News

കെ.റെയില്‍ റിയല്‍ എസ്റ്റേറ്റ് മാഫിയക്ക് മാത്രമേ ഗുണം ചെയ്യൂ: പ്രശാന്ത് ഭൂഷണ്‍

കെ-റെയില്‍ പദ്ധതിയെ രൂക്ഷമായി വിമര്‍ശിച്ചും എതിര്‍ത്തും അഡ്വക്കേറ്റ് പ്രശാന്ത് ഭൂഷണ്‍. ഏറെ പാരിസ്ഥിതിക ആഘാതം ഉണ്ടാകുന്ന പദ്ധതിയില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്‍മാറണം. കെ-റെയില്‍ മറ്റൊരു വെള്ളാനയാകും. റിയല്‍ എസ്റ്റേറ്റ് മാഫിയക്കും കരാര്‍ കമ്പനിക്കും മാത്രമേ ഈ പദ്ധതി കൊണ്ട് ഗുണം ഉണ്ടാകൂ എന്നും പ്രശാന്ത് ഭൂഷണ്‍.

കോഴിക്കോട് കെ-റെയില്‍ വിരുദ്ധ സമരത്തില്‍ പങ്കെടുക്കവേയാണ് പ്രതികരണം.

പ്രശാന്ത് ഭൂഷണിന്റെ വാക്കുകള്‍

ഇ ശ്രീധരന്‍ ഉള്‍പ്പെടെയുള്ള വിദഗ്ധരോട് സംസ്ഥാന സര്‍ക്കാര്‍ അഭിപ്രായം തേടണമായിരുന്നു. കൊങ്കണ്‍ റെയില്‍വേയും മെട്രോ റെയില്‍വേയും രൂപകല്‍പ്പന ചെയ്ത പ്രാഗല്‍ഭ്യം ഉപയോഗപ്പെടുത്തണമായിരുന്നു.

എക്‌സ്പ്രസ് ഹൈവേയെ എതിര്‍ത്ത സിപിഎം ആണ് കെ റെയില്‍ നടപ്പാക്കുന്നത് എന്നത് ദൗര്‍ഭാഗ്യകരമാണ്.

കെ. റയിൽ

കേരള റെയിൽ വികസന കോർപ്പറേഷൻ ലിമിറ്റഡ് (KRDCL അഥവാ കെ. റയിൽ) എന്ന പേരിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് പങ്കാളിത്തമുള്ള ഒരു പ്രത്യേക സംവിധാന (SPV) മാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. തിരുവനന്തപുരത്തു നിന്ന് കാസറഗോഡ് വരെ 530 കിലോമീറ്റർ ദൂരം നാല് മണിക്കൂർ കൊണ്ട് പ്രത്യേക പാതയിലൂടെ മണിക്കൂറിൽ 200 കി.മീ. വരെ വേഗതയിൽ ഓടി എത്തുന്നതാണ് പുതിയ പദ്ധതി. പദ്ധതിയുടെ വിശദമായ പ്രൊജക്ട് റിപ്പോർട്ട് (DPR) തയ്യാറാക്കിയത് സിസ്ത്ര (SYSTRA) എന്ന ഫ്രഞ്ച് കമ്പനിയാണ്. തിരുവനന്തപുരത്തെ CED എന്ന സ്ഥാപനമാണ് പാരിസ്ഥിതിക ആഘാത വിലയിരുത്തൽ (EIA) നടത്തിയത്. 2020 ജൂണിൽ ഡി.പി.ആർ തയ്യാറായെങ്കിലും പൊതു ചർച്ചയ്ക്കായി ഇതുവരെ ലഭ്യമാക്കിയിട്ടില്ല

ആവേശം തുടക്കത്തില്‍ ഇത്ര വലിയ സിനിമ ആയിരുന്നില്ല, മാറിയത് ജിത്തു അക്കാര്യം മനസിലാക്കിയപ്പോള്‍: ഫഹദ് ഫാസില്‍

"കഴിവില്ലാത്തവരെ മോട്ടിവേറ്റ് ചെയ്യുന്ന സ്വഭാവം എനിക്കുമുണ്ട്, വടക്കന്‍ സെല്‍ഫിയിലെ ഷാജി വളരെ സ്പെഷ്യലാണ്"

സംഗീതമാണ് ജിവിതമെന്ന് തോന്നിയിട്ടില്ല, അത് ഒരു ഭാഗം മാത്രം: ശ്രീകുമാര്‍ വാക്കിയില്‍

സംവിധാനം ചിദംബരം, തിരക്കഥ ജിത്തു മാധവൻ; 'ബാലൻ' ആരംഭിച്ചു

"വേണ്ടെന്നേ.. ഞാന്‍ മൂന്നാമത്തെ ടേക്കേ വയ്ക്കൂ.." ഫഹദിനോട് അല്‍ത്താഫ് ചൂടായ സംഭവം

SCROLL FOR NEXT