Kerala News

'പെട്ടിതൂക്കി വേണുഗോപാലിനെ ഒഴിവാക്കൂ',കെ.സി.വേണുഗോപാലിനെതിരെ പോസ്റ്റര്‍

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ട കനത്ത തിരിച്ചടിയില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെതിരെ പോസ്റ്റര്‍. കണ്ണൂരിലെ എരുവേശി ശ്രീകണ്ഠപുരം എന്നിവിടങ്ങളിലാണ് പോസ്റ്റര്‍.

ഇരിക്കൂര്‍ എം.എല്‍.എ സജീവ് ജോസഫിന്റെ ഓഫീസ് പരിസരത്തും ബ്ലോക്ക് കമ്മിറ്റി ഓഫീസിന് മുന്നിലുമാണ് സേവ് കോണ്‍ഗ്രസ് എന്ന പേരിലുള്ള പോസ്റ്റര്‍. അഞ്ച് സംസ്ഥാനങ്ങള്‍ വിറ്റ് തുലച്ചത് കെ.സി വേണുഗോപാലാണെന്നും പോസ്റ്ററില്‍ ആരോപിക്കുന്നു. കോണ്‍ഗ്രസിനെ ഉപ്പ് വച്ച കലം പോലെ ആക്കിയ കെ.സി വേണുഗോപാല്‍ കണ്ടോന്താര്‍ക്ക് വണ്ടി കേറൂ എന്നും പോസ്റ്ററിലുണ്ട്.

പെട്ടിതൂക്കി വേണുഗോപാലിനെ ഒഴിവാക്കി കോണ്‍ഗ്രസിനെ രക്ഷിക്കൂ എന്നും പോസ്റ്ററിലുണ്ട്. പോസ്റ്ററിന് പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെങ്കില്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന് ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്ജ് പറഞ്ഞു.

കെ.സി വേണുഗോപാലിന്റെ വിശ്വസ്ഥന്‍ എന്നറിയപ്പെടുന്ന സജീവ് ജോസഫിന്റെ മണ്ഡലത്തില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകള്‍ പാര്‍ട്ടിയിലെ ഗ്രൂപ്പ് തര്‍ക്കം കൂടി പ്രതിഫലിക്കുന്നതാണ്.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT