Kerala News

പതിമൂന്നുകാരനെ പീഡിപ്പിച്ച കേസില്‍ ഡോ.ഗിരീഷ് കുറ്റക്കാരനെന്ന് കോടതി

പോക്‌സോ കേസില്‍ തിരുവനന്തപുരത്തെ പ്രമുഖ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. ഗിരീഷ് കുറ്റക്കാരനെന്ന് കോടതി. പതിമുന്ന് വയസ്സുകാരനെ പീഡിപ്പിച്ച കേസിലാണ് ഡോ.ഗിരീഷിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരിക്കുന്നത്. ചികിത്സയ്ക്കായി എത്തിയ കുട്ടിയേയാണ് ഡോക്ടര്‍ ഗിരീഷ് പീഡിപ്പിച്ചത്. തിരുവനന്തപുരം അതിവേഗ സ്‌പെഷ്യല്‍ കോടതിയാണ് ഡോക്ടര്‍ ഗിരീഷ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരിക്കുന്നത്.

2007ലായിരുന്നു സംഭവം. പഠനത്തില്‍ ശ്രദ്ധ കുറവുണ്ടെന്ന അധ്യാപകരുടെ പരാതിയെത്തുടര്‍ന്നായിരുന്നു കുട്ടിയെ ഡോക്ടര്‍ ഗിരീഷിന്റെയടുത്ത് ചികിത്സയ്ക്കായി കൊണ്ടു പോയത്. ചികിത്സയ്ക്കിടെ കുട്ടിയെ പീഡിപ്പിച്ചു. ഇക്കാര്യം പുറത്ത് പറയരുതെന്ന് പ്രതി ഭീഷണിപ്പെടുത്തി. ഭയന്നിരിക്കുന്നത് കണ്ട് രക്ഷിതാക്കള്‍ ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്ത് പറഞ്ഞത്.

രക്ഷിതാക്കള്‍ പീഡന വിവരം ചൈല്‍ഡ് ലൈനില്‍ അറിയിച്ചു. ഇയാളെ അറസ്റ്റ് ചെയ്യാതിരിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

എസ്‌ കെ പൊറ്റെക്കാട്ട്‌ സ്മാരക സമിതി പുരസ്കാരം: കെപി രാമനുണ്ണിയ്ക്കും അക്ബ‍ർ ആലിക്കരയ്ക്കും

പത്താം ക്ലാസ് പ്ലസ് ടു പരീക്ഷകളില്‍ തിളക്കമാർന്ന വിജയം നേടി ഷാർജ ഇന്ത്യ ഇന്‍റർനാഷണല്‍ സ്കൂൾ

ശൈഖ് അൻസാരി അവാർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന് സമ്മാനിച്ചു

ക്യാമറക്കണ്ണിലെ 'വായനോത്സവം'

'ചങ്ക് പറിച്ച് തരണം, സുമലത പറഞ്ഞാ തരും ' ; സുഷിൻ ശ്യാമിന്റെ ആലാപനത്തിൽ പ്രേമലോല, ഹൃദയഹാരിയായ പ്രണയകഥയിലെ പുതിയ ഗാനം

SCROLL FOR NEXT