Kerala News

ബലാത്സംഗ കേസുകള്‍ കെട്ടിച്ചമച്ചത്; ജാമ്യാപേക്ഷയുമായി മോന്‍സന്‍ മാവുങ്കല്‍ ഹൈക്കോടതിയില്‍

ബലാത്സംഗ കേസുകളില്‍ ജാമ്യം തേടി മോന്‍സന്‍ മാവുങ്കല്‍ ഹൈക്കോടതിയെ സമീപിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഉള്‍പ്പെടെയാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. ബലാത്സംഗ കേസുകള്‍ കെട്ടിച്ചമച്ചതാണെന്നാണ് ജാമ്യാപേക്ഷയില്‍ മോന്‍സന്റെ വാദം.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും യുവതിയെയും ബലാത്സംഗം ചെയ്ത കേസുകളിലാണ് മോന്‍സന്‍ മാവുങ്കല്‍ ജാമ്യം തേടിയിരിക്കുന്നത്. വീട്ടിലെ സഹായിയായ സ്ത്രീയുടെ മകളെ പീഡിപ്പിച്ചുവെന്നാണ് കേസ്. വിദ്യാഭ്യാസ വാഗ്ദാനം നല്‍കി പീഡനത്തിനിരയാക്കിയെന്നാണ് മൊഴി. 2018 മുതല്‍ തുടര്‍ച്ചയായി പീഡിപ്പിക്കുന്നുവെന്നാണ് കുറ്റപത്രം. എറണാകുളം നോര്‍ത്ത് പോലീസാണ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. പുരാവസ്തു തട്ടിപ്പ് കേസില്‍ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പെണ്‍കുട്ടിയെ കൊണ്ട് തനിക്കെതിരെ മൊഴി നല്‍കിപ്പിച്ചതെന്നാണ് മോന്‍സണ്‍ വാദിക്കുന്നത്. മോന്‍സന്‍ കീഴ്‌ക്കോടതികളെ സമീപിച്ചിരുന്നെങ്കിലും ജാമ്യം ലഭിച്ചിരുന്നില്ല. ജാമ്യാപേക്ഷ ഹൈക്കോടതി പിന്നീട് പരിഗണിക്കും.

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

ഡിജിറ്റല്‍ മീഡിയ വളരുന്നത് ഭീഷണി, പരസ്യ വരുമാനത്തിന്റെ 70 ശതമാനവും കൊണ്ടുപോകുന്നു; ഡിസ്‌നി ഇന്ത്യ മുന്‍ മേധാവി കെ.മാധവന്‍

ധ്യാനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; 'ഭീഷ്മർ' ഫസ്റ്റ് ലുക്ക് പുറത്ത്

'പക്കാ തിയറ്റർ മെറ്റീരിയൽ തന്നെ,അതിഗംഭീര ക്ലൈമാക്സ്'; 'കാന്താര ചാപ്റ്റർ 1' പ്രേക്ഷക പ്രതികരണം

SCROLL FOR NEXT