Kerala News

സിന്ധുമോളെ പുറത്താക്കി സിപിഎം, പിറവത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായതിന് പിന്നാലെ; നേതൃത്വത്തിന്റെ പിന്തുണയെന്ന് പ്രതികരണം

പിറവത്ത് കേരളാ കോണ്‍ഗ്രസ്(എം) സ്ഥാനാര്‍ത്ഥിയായി സിപിഐഎം അംഗം സിന്ധുമോള്‍ ജേക്കബിനെ പ്രഖ്യാപിച്ചതിന് പിന്നാലെ ആശയക്കുഴപ്പവും നാടകീയ സംഭവ വികാസങ്ങളും. പാര്‍ട്ടി അനുമതിയോടെയാണ് കേരളാ കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ച് സ്ഥാനാര്‍ത്ഥിയായതെന്നാണ് സിന്ധുമോളുടെ വാദം.

പാര്‍ട്ടി വിട്ട് കേരള കോണ്‍ഗ്രസിലെത്തിയ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സിന്ധുമോള്‍ ജേക്കബിനെ സി.പി.ഐ.എം പുറത്താക്കി. പാര്‍ട്ടിയോട് ചോദിക്കാതെയാണ് കേരള കോണ്‍ഗ്രസ് സിന്ധുവിനെ സ്ഥാനാര്‍ത്ഥിയാക്കിയതെന്നാണ് സിപിഐഎം പ്രാദേശിക ഘടകത്തിന്റെ ആരോപണം. ഉഴവൂര്‍ നോര്‍ത്ത് ബ്രാഞ്ച് അംഗമായിരുന്നു സിന്ധു. ഇന്ന് രാവിലെ ബ്രാഞ്ച് കമ്മറ്റി യോഗം ചേര്‍ന്ന് സിന്ധുവിനെ പുറത്താക്കാന്‍ ശുപാര്‍ശ ചെയ്യുകയും ലോക്കല്‍ കമ്മറ്റി ഇത് നടപ്പാക്കുകയും ചെയ്തു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ചെയ്തതിന് പുറത്താക്കുന്നു എന്നാണ് കമ്മറ്റികളുടെ വിശദീകരണം.

എന്നാല്‍ സിപിഐഎം കോട്ടയം ജില്ലാ കമ്മറ്റി സിന്ധുവിനെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കുന്നതിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടില്ലെന്നാണ് അറിയുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ സിന്ധുമോള്‍ മത്സരിച്ചത് സ്വതന്ത്രയായിട്ടാണെന്നും സ്വതന്ത്രമായ തീരുമാനമെടുക്കാന്‍ അവര്‍ക്ക് അവകാശമുണ്ടെന്നുമാണ് സിപിഎം ജില്ലാ നേതൃത്വം വ്യക്തമാക്കുന്നത്.

സിന്ധുവിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ച് പിറവം നഗരസഭാ കൗണ്‍സിലര്‍ ജില്‍സ് പെരിയപുറം രാജിവെച്ചിരുന്നു. കേരള കോണ്‍ഗ്രസിനെതിരെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു ജില്‍സിന്റെ രാജി. പണവും ജാതിയും നോക്കിയാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ നിര്‍ണയിച്ചതെന്നും പിറവം സീറ്റ് ജോസ് കെ മാണിക്ക് വിറ്റുവെന്നുമായിരുന്നു ജില്‍സിന്റെ ആരോപണം. യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡണ്ട് കൂടിയാണ് ജില്‍സ്. പുറത്താക്കിയ പിറവത്ത് എങ്ങനെ ചുമക്കുമെന്നും ജില്‍സ് പെരിയപുറം.

തുടക്കത്തില്‍ സ്ഥാനാര്‍ത്ഥി പരിഗണനാ പട്ടികയില്‍ ജില്‍സിന്റെ പേര് ഉയര്‍ന്നിരുന്നു. അന്തിമ പട്ടിക പുറത്ത് വന്നപ്പോള്‍ സിന്ധു മോള്‍ ജേക്കബിനെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു തര്‍ക്കം നിലനില്‍ക്കുന്ന കുറ്റ്യാടി ഒഴികെ 12 സീറ്റുകളിലേക്ക് കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. കുറ്റ്യാടി സീറ്റിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല.

ശൈഖ് അൻസാരി അവാർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന് സമ്മാനിച്ചു

ക്യാമറക്കണ്ണിലെ 'വായനോത്സവം'

'ചങ്ക് പറിച്ച് തരണം, സുമലത പറഞ്ഞാ തരും ' ; സുഷിൻ ശ്യാമിന്റെ ആലാപനത്തിൽ പ്രേമലോല, ഹൃദയഹാരിയായ പ്രണയകഥയിലെ പുതിയ ഗാനം

ബംഗാളിന് വലുത് ദീദിയോ മോദിയോ? |ലോക്സഭാ തെരെഞ്ഞെടുപ്പ് 2024

'ആനന്ദൻ ഒരാളെ ഇങ്ങനെ സ്നേഹിക്കുന്നത് ഞാൻ ആദ്യമായിട്ടാ കാണുന്നത്' ; ഗുരുവായൂരമ്പല നടയിൽ ട്രെയ്‌ലർ

SCROLL FOR NEXT