Kerala News

പിണറായി വിജയന് കീഴിൽ സിപിഎം അപ്രസക്തമായി, മുഖ്യമന്ത്രിയോട് പാർട്ടിയ്ക്ക് ഫിയര്‍ കോപ്ലംക്‌സ്; കെസി വേണുഗോപാല്‍

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. ഇടതുപക്ഷം ഭരിക്കുമ്പോള്‍ എല്ലാക്കാലത്തും സര്‍ക്കാരിനെ നിയന്ത്രിച്ചിരുന്നത് സിപിഐഎം ആണെന്നും എന്നാല്‍ പിണറായി വിജയന് കീഴില്‍ പാർട്ടി അപ്രസക്തമായി പോയെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. പിണറായി വിജയനോട് പാർട്ടിയ്ക്ക് ഫിയര്‍ കോപ്ലംക്‌സ് ആണ്. താനാണ് ക്യാപ്റ്റന്‍ എന്ന് പറഞ്ഞ് വ്യക്തിപൂജ നടത്തുന്നതാണ് പിണറായിയുടെ പ്രചാരണ രീതിയെന്നും കെ സി വേണുഗോപാൽ മലയാള മനോരമയോട് പറഞ്ഞു.

കെ സി വേണുഗോപാലിന്റെ വാക്കുകൾ

പിണറായി വിജയന് കീഴില്‍ പാര്‍ട്ടി അപ്രസക്തമായി. പാര്‍ട്ടിക്ക് പിണറായി വിജയനോട് ഫിയര്‍ കോപ്ലംക്‌സ് ആണ്. താനാണ് ക്യാപ്റ്റന്‍ എന്ന് പറഞ്ഞ് വ്യക്തിപൂജ നടത്തുന്ന പിണറായിയുടെ പ്രചാരണം നോക്കൂ. ഇത് കമ്മ്യൂണിസ്റ്റ് രീതിയാണോ? തൊഴിലാളി വര്‍ഗ പാര്‍ട്ടിയായ സിപിഐഎം കോര്‍പ്പറേറ്റുകളുമായി കോംപ്രമൈസ് ചെയ്ത് മുന്നോട്ട് പോവുകയാണ്. ഒരു കമ്മ്യൂണിസ്റ്റ് സര്‍ക്കാരും ഇതുവരെ കേള്‍ക്കാത്ത കാര്യങ്ങളാണ് കഴിഞ്ഞ അഞ്ചുവര്‍ഷം കേള്‍ക്കേണ്ടി വന്നത്. വിവാദങ്ങളുടെയെല്ലാം അടിസ്ഥാനം കോര്‍പ്പറേറ്റ് ഇടപാടുകളാണ്. അടുത്ത അഞ്ച് വര്‍ഷം കൂടി കിട്ടിയാല്‍ ബാക്കിയുള്ള കമ്മ്യൂണിസ്റ്റ് അംശവും ആശയവും കൂടി ചോര്‍ന്നു പോവും.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിണറായി വിജയന്‍ അനുകരിക്കുകയാണ് . ഓരോ മേഖലയിലും സര്‍ക്കാര്‍ പരാജയപ്പെടുമ്പോള്‍ ബിജെപി ചെയ്യുന്നത് ജനങ്ങളെ വര്‍ഗീയമായി വിഭജിച്ച് പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കുകയാണ്. ശബരിമല വിഷയത്തില്‍ കഴക്കൂട്ടത്ത് വോട്ടുകിട്ടാന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഖേദപ്രകടനം നടത്തി. എന്നാല്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പറയുന്നു ഖേദപ്രകടനം ആവശ്യമില്ലെന്ന്. വിശ്വാസി സമൂഹത്തിന്റെ മുറിവേല്‍പ്പിക്കുക മാത്രമല്ല കബളിപ്പികയുമാണ് സര്‍ക്കാര്‍ ചെയ്യുന്നത് . എന്‍എസ്എസോ ലത്തീന്‍ സഭയോ സര്‍ക്കാരിന്റെ തെറ്റു തിരുത്താന്‍ ശ്രമിച്ചാല്‍ ഒറ്റ തിരിഞ്ഞ് അവരെ ആക്രമിക്കും.

ഗാസയിലെ കരയുദ്ധം മനുഷ്യത്വമില്ലായ്മയുടെ അങ്ങേയറ്റം; ഡോ.എ.കെ.രാമകൃഷ്ണന്‍ അഭിമുഖം

ദുബായിലെ ലിവാനിൽ കോൺഫിഡന്‍റ് ഗ്രൂപ്പിന്‍റെ പ്രസ്റ്റൺ പദ്ധതിക്ക് തുടക്കമായി

ഇതുവരെയുള്ള ജീത്തു ജോസഫ് സിനിമകളിൽ നിന്ന് കുറച്ച് വ്യത്യസ്‍തമാണ് മിറാഷ്: ആസിഫ് അലി

മോഹൻലാൽ ചിത്രം എപ്പോൾ? മറുപടിയുമായി കൃഷാന്ത്

'ഭയങ്കര പൊട്ടന്‍ഷ്യലുള്ള നടനാണ് ധ്യാന്‍' എന്നാണ് ബേസില്‍ എന്നോട് പറഞ്ഞത്: മുഹാഷിന്‍

SCROLL FOR NEXT