ലിജു കൃഷ്ണ

 
Kerala News

ലൈംഗിക പീഡന പരാതിയില്‍ സംവിധായകന്‍ ലിജു കൃഷ്ണ കസ്റ്റഡിയില്‍

ലൈംഗിക പീഡന പരാതിയില്‍ സംവിധായകന്‍ ലിജു കൃഷ്ണ കസ്റ്റഡിയില്‍. നിവിന്‍ പോളി നായകനായ പടവെട്ട് സിനിമയുടെ സംവിധായകനാണ് ലിജു കൃഷ്ണ. കാക്കനാട് ഇന്‍ഫോ പാര്‍ക്ക് പൊലീസ് ലിജു കൃഷ്ണയെ കസ്റ്റഡിയില്‍ എടുത്തത്.

മാര്‍ച്ച് ആറിന് ഞായറാഴ്ചയാണ് കണ്ണൂരില്‍ വച്ച് ലിജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ചലച്ചിത്ര മേഖലയില്‍ നിന്നുള്ള പെണ്‍കുട്ടിയുടെ പരാതിയിലാണ് അറസ്റ്റ്.

സണ്ണി വെയിന്‍ ആദ്യമായി നിര്‍മ്മിച്ച പടവെട്ട് എന്ന സിനിമയില്‍ നിവിന്‍ പോളിക്ക് പുറമേ മഞ്ജു വാര്യരും കേന്ദ്രകഥാപാത്രമായെത്തിയ പടവെട്ട് കണ്ണൂരിലാണ് പ്രധാനമായും ചിത്രീകരിച്ചത്.

ലിജു കൃഷ്ണ

സണ്ണി വെയിന്‍ ആദ്യമായി നിര്‍മ്മിച്ച പടവെട്ട് എന്ന സിനിമയില്‍ നിവിന്‍ പോളിക്ക് പുറമേ മഞ്ജു വാര്യരും കേന്ദ്രകഥാപാത്രമായിരുന്നു. പടവെട്ട് കണ്ണൂരിലാണ് പ്രധാനമായും ചിത്രീകരിച്ചത്. 'മൊമന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത്' എന്ന നാടകവും സണ്ണി വെയിനിന്റെ നിര്‍മ്മാണത്തില്‍ ലിജു സംവിധാനം ചെയ്തിരുന്നു.

നിവിന്‍ പോളി നായകനാകുന്ന പടവെട്ട് കൊവിഡ് മൂലം ചിത്രീകരണം നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. സിനിമയുടെ അവസാന ഘട്ട ചിത്രീകരണം ഫെബ്രുവരിയിലായിരുന്നു പ്ലാന്‍ ചെയ്തിരുന്നത്.

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

ഒരു വലിയ കടൽ താണ്ടിയതിന്റെ ആശ്വാസം, ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചു: ഇബ്രാഹിംകുട്ടി

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

SCROLL FOR NEXT