Oru Bharatha Sarkar Ulpannam censor issue on tilte
Oru Bharatha Sarkar Ulpannam censor issue on tilte 
Kerala News

ഭാരതം എന്ന ടൈറ്റിലിനെച്ചൊല്ലി തർക്കം, സെൻസർ ബോർഡ് നിർദേശത്തെ തുടർന്ന് ഒരു ഭാരത സർക്കാർ ഉത്പന്നത്തിന്റെ പേര് മാറ്റി

സുബീഷ് സുധി നായകനായ ഒരു ഭാരത സർക്കാർ ഉത്പന്നം എന്ന സിനിമയുടെ പേരിന് സെൻസർ ബോർഡ് അനുമതി നിഷേധിച്ചതായി നിർമ്മാതാക്കൾ. സിനിമയുടെ പേരിൽ ഭാരതം എന്ന വാക്ക് ഉപയോ​ഗിക്കാൻ പാടില്ലെന്ന് സെൻസർ ബോർഡ് നിർദേശിച്ചതായി അണിയറ പ്രവർത്തകർ വാർത്താക്കുറിപ്പിൽ അറിയിച്ചു. നവാ​ഗതനായ ടി വി രഞ്ജിത്തിന്റെ സംവിധാനത്തിൽ സുബീഷ് സുധി, ഷെല്ലി എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ഒരു ഭാരത സർക്കാർ ഉൽപ്പന്നം. സെൻസർ ബോർഡ് നിർദേശത്തെ തുടർന്ന് ചിത്രത്തിന്റെ പേര് ഒരു സർക്കാർ ഉത്പന്നമെന്നാക്കി മാറ്റിയിട്ടുണ്ട്. എന്നാൽ എന്തുകൊണ്ടാണ് ഭാരതം എന്ന വാക്ക് പിൻവലിക്കാൻ ആവശ്യപ്പെടുന്നത് എന്നതിനെക്കുറിച്ചുള്ള യാതൊരു വിധ വിശദീകരണവും സെൻസർ ബോർഡ് നൽകിയിട്ടില്ലെന്ന് നായകൻ സുബീഷ് സുധി പറയുന്നു. കേരളം എന്നോ തമിഴ്നാട് എന്നോ മാറ്റിക്കോളൂ പക്ഷേ ഭാരതം എന്ന് ഉപയോ​ഗിക്കാൻ പാടില്ല എന്നാണ് അവർ പറയുന്നത്. ഞങ്ങൾക്ക് യു സർട്ടിഫിക്കറ്റ് കിട്ടിയ സിനിമയാണിത്. അവർ ഉദ്ദേശിക്കുന്ന തരത്തിലുള്ള രാഷ്ട്രീയമോ അല്ലെങ്കിൽ അവർ ഉദ്ധേശിക്കുന്ന സാധനങ്ങളോ ഒന്നും ഈ സിനിമ പറയുന്നില്ല. ക്ലീൻ യു സർട്ടിഫിക്കറ്റുമാണ് സിനിമയ്ക്ക് തന്നിരിക്കുന്നത് എന്നിട്ടാണ് ഭാരതം എന്ന വാക്ക് എടുത്തുമാറ്റണമെന്ന് പറയുന്നത്. ഞങ്ങൾ ട്രെയ്ലർ പിൻവലിക്കാൻ പോവുകയാണ് സുബീഷ് സുധി ക്യു സ്റ്റുഡിയോയോട് പ്രതികരിച്ചു.

മാർച്ച് എട്ടിനാണ് റിലീസ്, ഇനി നിയമപോരാട്ടത്തിന് സമയമില്ല; പേര് മാറ്റുന്നു

ഈ ഒരു വിഷയത്തിൽ യാതൊരു വിധത്തിലുമുള്ള വിശദീകരണം സെൻസർ ബോർഡ് നമുക്ക് നൽകിയിട്ടില്ല, അവർ പറയുന്നത് നിങ്ങൾ കേരളം എന്നോ തമിഴനാട് എന്നോ ആക്കി മാറ്റിക്കോളൂ, പക്ഷേ ഭാരതം എന്ന് വയ്ക്കാൻ പാടില്ല എന്നാണ്. എന്ത് കൊണ്ട് ഇത് മാറ്റണം എന്നതിന്റെ യാതൊരു വിധ വിശദീകരണവും അവരുടെ ഭാ​ഗത്തില്ല, ലീ​ഗലായിട്ട് ഞങ്ങൾക്ക് മുന്നോട് പോകാൻ കഴിയില്ല കാരണം ഏട്ടാം തീയതി സിനിമയുടെ റിലീസാണ്. നമുക്ക് അറിയില്ല കോടതി വിധി എന്തായിരിക്കും എന്ന്. ട്രെയ്ലർ പിൻവലിക്കണം പോസ്റ്ററുകളിൽ ഭാരതം എന്ന് മാറ്റണം. ട്രെയ്ലർ പോയപ്പോൾ തന്നെ അവർ പേരിന്റെ കാര്യത്തിൽ ഒരുപാട് ന്യായീകരണം നടത്തിയിരുന്നു. അപ്പോൾ ഞങ്ങൾ പറഞ്ഞത് നിങ്ങൾ ആ​ദ്യം പോയി സിനിമ കാണൂ, ഇത് കേന്ദ്ര സർക്കാർ പദ്ധതിക്ക് എതിരാണ് എന്നൊക്കെ അവർ അന്ന് പറഞ്ഞിരുന്നു. പിന്നീട് സിനിമ കണ്ടപ്പോൾ അവർക്ക് മനസ്സിലായി അവരുടെ രാഷ്ട്രീയത്തിനോ അല്ലെങ്കിൽ അവര്‌ ഉദ്ധേശിക്കുന്ന സാധനങ്ങളോ ഒന്നും ഈ സിനിമ പറയുന്നില്ല എന്ന്. ക്ലീൻ യു സർട്ടിഫിക്കറ്റാണ് ചിത്രത്തിന് തന്നിരിക്കുന്നത് എന്നിട്ടാണ് അവർ പറയുന്നത് ഭാരതം എന്ന് ഉപയോ​ഗിക്കാൻ പാടില്ല എന്ന്. ഞങ്ങൾ ട്രെയ്ലർ പിൻവലിക്കാൻ പോവുകയാണ്.

കോമഡി എന്റർടെയ്നറായി എത്തുന്ന ചിത്രം നിർമിക്കുന്നത് ഭവാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ ടി.വി കൃഷ്ണൻ തുരുത്തി, ര‍ഞ്ജിത്ത് ജ​ഗന്നാഥൻ, കെ.സി രഘുനാഥ് എന്നിവരാണ്.പ്രദീപൻ എന്ന പെയിന്റിം​ഗ് തൊഴിലാളിയെയും ഭാര്യ ശ്യാമയെയും കേന്ദ്രീകരിച്ചാണ് സിനിമയുടെ സഞ്ചാരം. ചിത്രത്തിന്റെ തിരക്കഥ എഴുതിയതിയിരിക്കുന്നത് നിസാം റാവുത്തറാണ്. അജു വർ​ഗീസ്, ജാഫർ ഇടുക്കി, വിനീത് വാസുദേവൻ, ദർശന നായർ, ജോയ് മാത്യു, ലാൽ ജോസ്, വിജയ് ബാബു, ഹരീഷ് കണാരൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് അൻസർ ഷായാണ്. ചിത്രം മാർച്ച് ഒന്നിന് തിയറ്ററുകളിലെത്തും.

ക്രിയേറ്റീവ് ഡയറക്ടർ- രഘുരാമ വർമ്മ, എക്സികുട്ടീവ് പ്രൊഡ്യൂസർ- നാ​ഗരാജ് നാനി, എഡിറ്റർ- ജിതിൻ ഡി.കെ, സം​ഗീതം- അജ്മൽ ഹസ്ബുള്ള, ​ഗാനരചന- അൻവർ അലി, വൈശാഖ് സു​ഗുണൻ, പശ്ചാത്തല സം​ഗീതം- എ.ടീം, കലാസംവിധാനം- ഷാജി മുകുന്ദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- എംഎസ് നിധിൻ, സൗണ്ട് ഡിസൈനർ- രാമഭദ്രൻ ബി, മിക്സിം​ഗ്- വിഷ്ണു സുജാതൻ, പ്രൊഡക്ഷൻ കണ്ട്രോളർ- ദീപക് പരമേശ്വരൻ, പ്രൊഡക്ഷൻ എക്സികുട്ടീവ്- വിനോദ് വേണു​ഗോപാൽ, ഡി.ഐ- പോയറ്റിക്ക്, കളറിസ്റ്റ്- ശ്രീക് വാര്യർ, വിതരണം- പ്ലാനറ്റ് പിക്ചേഴ്സ്, വിഎഫ്എക്സ്- ഡിജി ബ്രിക്സ്, സ്റ്റിൽസ്- അജി മ‌സ്കറ്റ്, പിആർഒ- എ.എസ് ദിനേശ്, പിആർ സ്ട്രാറ്റജി&മാർക്കറ്റിം​ഗ്- കണ്ടന്റ് ഫാക്ടറി മീഡിയ, മ്യൂസിക്ക് - മ്യൂസിക്ക് 247.

സിനിമയാണ് ഏറ്റവും വലിയ ഹാപ്പിനസ്, ഓരോ സിനിമ റിലീസാവുമ്പോഴും സംഭ്രമുണ്ടാകാറുണ്ട്: മമ്മൂട്ടി

'സംവിധായകന്റെ അതേ പ്രതിഫലം എഴുത്തുകാർക്കും നൽകണം' ; സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഡിപ്പാർട്ട്‌മെന്റ് എഴുത്താണെന്ന് മിഥുൻ മാനുവൽ തോമസ്

'ഭ്രമയുഗത്തിലും ടർബോയിലും കണ്ടത് രണ്ട് വ്യത്യസ്ത മനുഷ്യനെ' ; ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ അഭിനയം വളരെ ഇഷ്ട്ടമായെന്ന് രാജ് ബി ഷെട്ടി

'മലയാളത്തിൽ പരസ്പരമുള്ള സഹകരണത്തെ മറ്റു ഇൻഡസ്ട്രികൾ കണ്ടു പഠിക്കണം' ; ഇന്ത്യ മുഴുവൻ മലയാള സിനിമയെ ഫോളോ ചെയ്യുന്നെന്ന് രാജ് ബി ഷെട്ടി

'ക്ലീൻ യു സർട്ടിഫിക്കറ്റുമായി അൽത്താഫ് സലിം ചിത്രം മന്ദാകിനി' ; ചിത്രം മെയ് 24 ന് തിയറ്ററുകളിൽ

SCROLL FOR NEXT