Kerala News

പരട്ട കിളവന്‍, വഞ്ചകന്‍, നാമം ജപിച്ച് വീട്ടിലിരി; നേമം തോല്‍വിയില്‍ ഒ.രാജഗോപാലിന് ബിജെപി അനുകൂലികളുടെ സൈബര്‍ ആക്രമണം

നേമം മണ്ഡലത്തിലെ ഏക അക്കൗണ്ടും പൂട്ടിയതോടെ മുതിര്‍ന്ന നേതാവും നേമം എം.എല്‍.എയുമായിരുന്ന ഒ.രാജഗോപാലിനെതിരെ ബിജെപിയുടെ സൈബര്‍ പടയൊരുക്കം. നേമത്ത് കുമ്മനം രാജശേഖരന്റെ തോല്‍വി രാജഗോപാല്‍ മൂലമാണെന്നാണ് കമന്റുകളിലെ പ്രധാന ആരോപണം. അസഭ്യവര്‍ഷവും വ്യക്തിഹത്യയും ഭീഷണികളും വരെ കമന്റുകളായുണ്ട്. പാര്‍ട്ടിയെ വഞ്ചിച്ചയാളാണെന്നും എ.കെ.ജി സെന്ററില്‍ പോയിരിക്കൂ എന്നും രാജഗോപാലിനോട് ബിജെപി അനുകൂലികള്‍ സൈബർ ഇടത്തിൽ പറയുന്നു.

തെരഞ്ഞെടുപ്പില്‍ എന്‍ഡിഎക്ക് വോട്ട് ചെയ്തവര്‍ക്ക് നന്ദിയറിയിച്ച് ഒ രാജഗോപാല്‍ ഫേസ്ബുക്ക് ഒഫീഷ്യല്‍ പേജില്‍ പങ്കുവച്ച കുറിപ്പിന് കീഴെയാണ് ബിജെപി അനുകൂലികളുടെ അസഭ്യവര്‍ഷം.''ദേശീയജനാധിപത്യ സഖ്യത്തിന് വോട്ട് നല്‍കിയ സമ്മദിദായര്‍ക്ക് ഒരായിരം നന്ദി...ജനവിധിയെ മാനിക്കുന്നു.തോല്‍വിയെ സംബന്ധിച്ച് പാര്‍ട്ടി നേതൃത്വം ഒരുമിച്ചിരുന്ന് ചര്‍ച്ചചെയ്ത് കുറവുകള്‍ പരിഹരിച്ച് കരുത്തോടെ മുന്നോട്ടുപോകും....'' എന്നായിരുന്നു പോസ്റ്റ്

രാജഗോപാലിനെ വിമർശിക്കുന്ന കമന്റ്‌

പ്രിയ രാജേട്ടാ, അങ്ങനെ വിളിക്കാനാണ് ഇഷ്ടം അതുകൊണ്ട് മാറ്റുന്നില്ല..

താങ്കൾ അടുത്ത കാലത്ത് ബിജെപിക്ക് ചെയ്തു കൊടുത്ത ഉപകാരങ്ങൾ കൊണ്ടുതന്നെ പാർട്ടിക്ക് വേണ്ടി പിന്നണിയിൽ ഇരുന്നെങ്കിലും പട പൊരുതുന്ന ആയിരക്കണക്കിനാളുകൾ അനുഭവിച്ച മാനസിക വ്യഥ പറഞ്ഞറിയിക്കുക വയ്യാ.

പലരും അങ്ങേക്ക് ഓർമ്മക്കുറവായതിനാൽ ആണ്‌ പരസ്പരവിരുദ്ധമായ അഭിപ്രായങ്ങൾ പറഞ്ഞു പാർട്ടിയെ പ്രതിസന്ധിയിൽ ആക്കുന്നത് എന്ന് പറഞ്ഞു സമാധാനിച്ചു..

നിങ്ങളെ പോലെയുള്ളവർ സംരക്ഷിക്കപ്പെട്ടവരാണ് പക്ഷേ യാതൊരു പ്രയോജനവുമില്ലാതെ പാർട്ടിക്ക് വേണ്ടി നാട്ടുകാരുടെ തെറിവിളി കേൾക്കുന്ന ഞങ്ങൾ സാധാരണക്കാരെ ഇനിയും വാക്കുകൾ കൊണ്ടുപോലും പരിഹസിക്കരുത്.

തനിക്കുശേഷം പ്രളയം എന്ന ആശയത്തിൽ ഊന്നി സമയം വന്നപ്പോൾ പിന്നിൽ നിന്നു പാർട്ടിയെ കുത്തിയ ഒരു വ്യക്തി എന്ന പേരിലാകും താങ്കളെ ചരിത്രം രേഖപ്പെടുത്തുക. കുമ്മനത്തിന്റെ തോൽവി അങ്ങയുടെയും കൂടി തോല്വിയാണ് എന്ന് മറക്കാതിരിക്കുക.

താങ്കളുടെ ഇത്ര നാളത്തെ പ്രവർത്തനങ്ങൾക്കു നന്ദി. ഇനിയെങ്കിലും ഈ ഫേസ്ബുക് ഡിലീറ്റ് ചെയ്തു, പാർട്ടിയെ പ്രതിനിധീകരിച്ചു അഭിപ്രായം പറയാതെ ഒതുങ്ങി കൂടാൻ അഭ്യർത്ഥിക്കുന്നു... ഹരികൃഷ്ണൻ ഹരിപ്പാട്

നേമത്ത് മാത്രം അല്ല കേരളത്തിൽ ബിജെപി യുടെ പരാജയത്തിന്റെ പ്രധാന കാരണക്കാരിൽ ഒരാൾ താൻ ആണ് തന്റെ വായിൽ നിന്നും വന്ന ഊമ്പിയ ഡയലോഗ് പരട്ട കിളവൻ

ഇയാൾക്ക് തൃപ്തിയായി കാണും എനിക്ക്‌ ശേഷം പ്രളയം എന്ന് വിചാരിച്ച് മനക്കോട്ട കെട്ടുന്ന മനുഷ്യൻ

മലയാള സിനിമയിലെ ജൂനിയേഴ്സും സീനിയേഴ്സും അടങ്ങുന്ന 'ധീരന്റെ' കാസ്റ്റിം​ഗ് പൂർത്തിയാക്കിയത് ഒന്നര വർഷം കൊണ്ട്: ദേവദത്ത് ഷാജി

മലയാളത്തിലെ ആദ്യ ഫീമെയിൽ സൂപ്പർഹീറോ എന്നൊന്നും ചിന്തിച്ചിരുന്നില്ല, ലോകഃ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രം ഓണം റിലീസ്

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

SCROLL FOR NEXT