Kerala News

നിലമ്പൂര്‍ തിരിച്ചു പിടിച്ച് ആര്യാടന്‍ ഷൗക്കത്ത്; എല്‍ഡിഎഫിനെ ഉലച്ച് അന്‍വര്‍ ഫാക്ടര്‍

THE CUE

നിലമ്പൂരില്‍ പ്രതിഫലിച്ചത് ഭരണവിരുദ്ധ വികാരമാണെന്ന് പറയാനാവില്ല; എം.സ്വരാജ്

നിലമ്പൂരില്‍ പ്രതിഫലിച്ചത് ഭരണവിരുദ്ധ വികാരമാണെന്ന് പറയാനാവില്ലെന്ന് എം.സ്വരാജ്. ഭരണവിരുദ്ധ വികാരമെന്ന് പറഞ്ഞാല്‍ സര്‍ക്കാരിന്റെ ഭരണപരിഷ്‌കാരങ്ങളെയും വികസന നടപടികളെയും ജനങ്ങള്‍ തള്ളിക്കളഞ്ഞുവെന്ന് പറയേണ്ടി വരും. ഈ തെരഞ്ഞെടുപ്പിലെ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ടു പോകും. ജനങ്ങള്‍ക്ക് തെറ്റിദ്ധാരണകള്‍ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും സ്വരാജ്.

നിലമ്പൂർ തിരിച്ചുപിടിച്ച് ആര്യാടൻ ഷൗക്കത്ത്

നിലമ്പൂർ തിരിച്ചുപിടിച്ച് ആര്യാടൻ ഷൗക്കത്ത്. യുഡിഎഫ് വിജയം പതിനൊന്നായിരത്തിൽ ഏറെ ഭൂരിപക്ഷത്തിൽ. പിണറായി വിജയൻ സർക്കാറിനെതിരെയുള്ള കേരളത്തിലെ ജനരോഷരോഷമാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് ആര്യാടൻ ഷൗക്കത്ത്

'അൻവറിനെ കൂടെക്കൂട്ടാൻ ഞാനും കുഞ്ഞാലിക്കുട്ടിയും അവസാനംവരെ ശ്രമിച്ചു'. ചെന്നിത്തല

പി.വി.അൻവറിനെ കൂടെ കൂട്ടാൻ താനും കുഞ്ഞാലിക്കുട്ടിയും അവസാനം വരെ ശ്രമിച്ചുവെന്ന് രമേശ് ചെന്നിത്തല. സിപിഎമ്മിനെതിരെ ചിന്തിക്കുന്നവരെ കൂടെനിർത്തുമെന്നും ചെന്നിത്തല

എല്‍ഡിഎഫ് കേന്ദ്രങ്ങളിലും യുഡിഎഫ് മുന്നേറ്റം

എല്‍ഡിഎഫ് കേന്ദ്രങ്ങളിലും മുന്നേറ്റം നടത്തി ആര്യാടന്‍ ഷൗക്കത്ത്. പോത്തുകല്ല് പഞ്ചായത്തില്‍ യുഡിഎഫിന് ലീഡ്‌. 11,000 കടന്ന് ആര്യാടൻ്റെ ലീഡ്.

നഷ്ടമായത് ഓരോന്നും തിരിച്ചു പിടിക്കുന്നതിന്റെ തുടക്കം; രാഹുല്‍ മാങ്കൂട്ടത്തില്‍

നഷ്ടമായത് ഓരോന്നും തിരിച്ചു പിടിക്കുന്നതിന്റെ തുടക്കം നിലമ്പൂരില്‍ നിന്നെന്ന് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രതികരണം. നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്തിന്റെ വിജയം ഉറപ്പായതിന് പിന്നാലെയാണ് പ്രതികരണം. ഇനി യുഡിഎഫിന്റെ വഴികളില്‍ വിജയപ്പൂക്കളുടെ കാലമെന്നും ഫേസ്ബുക്ക് പോസ്റ്റ്.

അന്‍വറിനായുള്ള വാതില്‍ കൊട്ടിയടച്ചിട്ടില്ല; കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്

വോട്ട് ചോര്‍ന്നത് എല്‍ഡിഎഫില്‍ നിന്ന്, യുഡിഎഫിനൊപ്പം മുന്നോട്ട് പോകാമെങ്കില്‍ പോകും; പി.വി.അന്‍വര്‍

വോട്ടുകള്‍ ചോര്‍ന്നത് എല്‍ഡിഎഫ് ക്യാമ്പില്‍ നിന്നാണെന്ന് പി.വി.അന്‍വര്‍. മലയോര മേഖല കേന്ദ്രീകരിച്ച് പുതിയ കൂട്ടായ്മ രൂപീകരിക്കുമെന്നും പിണറായിസത്തിന് അവസാന ആണിയടിക്കുമെന്നും അന്‍വര്‍. യുഡിഎഫിനൊപ്പം മുന്നോട്ട് പോകാമെങ്കില്‍ പോകും. യുഡിഎഫ് നേതൃത്വം ഇത് കണ്ണ് തുറന്നു കാണുമെന്നും 10000 വോട്ടുകള്‍ നേടിയതിന് ശേഷം അന്‍വറിന്റെ പ്രതികരണം.

അന്‍വര്‍ കൂടെ നിന്നിരുന്നെങ്കില്‍ നന്നായിരുന്നു, വാതില്‍ കൊട്ടിയടച്ചിട്ടില്ല; കെപിസിസി പ്രസിഡന്റ്

അന്‍വര്‍ കൂടെ നിന്നിരുന്നെങ്കില്‍ നന്നായിരുന്നുവെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. അന്‍വര്‍ നില്‍ക്കേണ്ടതായിരുന്നു. ഇനി കൂടെ നിര്‍ത്തുമോ എന്നത് ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്. അന്‍വറിനായുള്ള വാതില്‍ കൊട്ടിയടച്ചിട്ടില്ല. ഭരണ വിരുദ്ധ വികാരം ശക്തമായി പ്രതിഫലിക്കുകയാണെന്നും ലീഡ് ഇനിയും ഉയരുമെന്നും സണ്ണി ജോസഫ്.

ശക്തമായ സാന്നിധ്യമായി അന്‍വര്‍

വോട്ട് കണക്കുകളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം.സ്വരാജിനും താഴെ മൂന്നാം സ്ഥാനത്താണെങ്കിലും സാന്നിധ്യം അറിയിച്ച് പി.വി.അന്‍വര്‍. ആദ്യത്തെ അഞ്ച് റൗണ്ടുകളില്‍ 14 ശതമാനത്തിലേറെ വോട്ടുകള്‍ അന്‍വര്‍ നേടി. യുഡിഎഫ് അനുകൂല പഞ്ചായത്തുകളിലാണ് അന്‍വര്‍ തന്റെ പ്രഭാവം അറിയിക്കുന്നത്.

ആര്യാടന്റെ ലീഡ് 5000 കടന്നു

തുടക്കം മുതല്‍ നിലനിര്‍ത്തുന്ന ലീഡ് വീണ്ടും ഉയര്‍ത്തി ആര്യാടന്‍ ഷൗക്കത്ത്. വോട്ടെണ്ണല്‍ ആറ് റൗണ്ടുകള്‍ പിന്നിടുമ്പോള്‍ ലീഡ് 5000 വോട്ടുകള്‍ക്ക് മേല്‍ ഉയര്‍ന്നു.

ലീഡ് ഉയര്‍ത്തി ആര്യാടന്‍ ഷൗക്കത്ത്

വോട്ടെണ്ണല്‍ അഞ്ച് റൗണ്ട് പൂര്‍ത്തിയാകുമ്പോള്‍ വ്യക്തമായ ലീഡിലേക്ക് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത്. നാലായിരത്തില്‍ ഏറെ വോട്ടുകളുടെ ലീഡ് നേടിക്കൊണ്ടാണ് യുഡിഎഫ് കുതിപ്പ്.

അൻവർ പിടിച്ചത് യുഡിഎഫ് വോട്ടുകൾ?

നിലമ്പൂരിൽ ലീഡ് നിലനിർത്തുന്നുണ്ടെങ്കിലും വഴിക്കടവിൽ ലക്ഷ്യമിട്ട വോട്ടുകൾ യുഡിഎഫിന് നേടാനായിട്ടില്ലെന്ന് സൂചന. യുഡിഎഫ് വോട്ടുകൾ പി.വി.അൻവറിന് ലഭിച്ചുവെന്നാണ് ആദ്യ വിശകലനങ്ങൾ സൂചിപ്പിക്കുന്നത്.

നിലമ്പൂര്‍ തിരിച്ചു പിടിച്ച് യുഡിഎഫ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് പതിനൊന്നായിരത്തില്‍ ഏറെ വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. എല്‍ഡിഎഫ് ശക്തികേന്ദ്രങ്ങളില്‍ അടക്കം യുഡിഎഫ് ശക്തമായ മുന്നേറ്റമാണ് നടത്തിയത്. പി.വി.അന്‍വര്‍ നേടിയ വോട്ടുകളും യുഡിഎഫ് വിജയത്തില്‍ നിര്‍ണ്ണായകമായി. എല്‍ഡിഎഫ് ശക്തി കേന്ദ്രങ്ങളില്‍ അടക്കം യുഡിഎഫ് ശക്തമായ മുന്നേറ്റമാണ് നടത്തിയത്. എല്‍ഡിഎഫ് വോട്ടുകളാണ് തനിക്ക് ലഭിച്ചതെന്ന് അന്‍വറും പ്രതികരിച്ചിരുന്നു. 9 വര്‍ഷത്തിന് ശേഷമാണ് യുഡിഎഫ് നിലമ്പൂര്‍ മണ്ഡലം തിരിച്ചു പിടിക്കുന്നത്. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും ആര്യാടന്‍ ഷൗക്കത്തിന്റെ ലീഡ് പിന്നോട്ട് പോയിരുന്നില്ല.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT