Kerala News

മുന്‍ഗാമികളുടെ പാത പിന്‍തുടരും; പുതിയ കാലത്തെ വെല്ലുവിളി ഏറ്റെടുക്കുമെന്നും സാദിഖലി തങ്ങള്‍

കീഴ്വഴക്കത്തിന്റെ തുടര്‍ച്ചയാണ് മുസ്ലിം ലീഗ് അധ്യക്ഷ പദവിയെന്ന് സാദിഖലി ശിഹാബ് തങ്ങള്‍. അതിലെ ഒരു കണ്ണിയാണ് താന്‍. മുന്‍ഗാമികളുടെ പാത പിന്‍തുടരുമെന്നതാണ് തന്റെ മാഗ്നാ കാര്‍ട്ട. പുതിയ കാലത്തെ വെല്ലുവിളികള്‍ ഏറ്റെടുത്ത് മുന്നോട്ട് പോകുമെന്നും മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

അധികാരത്തില്‍ എത്തുന്ന ആള്‍ ചോദ്യം ചെയ്യപ്പെടുന്ന ആളാണ്. പുതിയ കാലഘട്ടവും തലമുറയുമാണ് ഇപ്പോഴുള്ളത്. എല്ലാ പാര്‍ട്ടികളുമെന്നത് പോലെ മുസ്ലീംലീഗിനും മുന്നിലുള്ളത് ഇതാണ്. പുതിയ കാലത്തിന് അനുസരിച്ച് മുസ്ലിം ലീഗിനെ മുന്നോട്ട് കൊണ്ടു പോകും.

മുഹമ്മദലി ശിഹാബ് തങ്ങള്‍ ചെറിയ മൂന്നര പതിറ്റാണ്ട് പാര്‍ട്ടിയെ നയിച്ചു. ഹൈദരലി തങ്ങളും മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു. ഇത്ര കാലം തിരുത്താന്‍ നേതൃത്വമുണ്ടായിരുന്നു. നേതാക്കളെല്ലാം വലിയ അടുപ്പമുള്ളവരാണെന്നത് കൊണ്ട് ആത്മവിശ്വാസമുണ്ടെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പ്രതികരിച്ചു.

ഹൈദരലി ശിഹാബ് തങ്ങളുടെ മരണത്തെത്തുടര്‍ന്നാണ് സാദിഖലി ശിഹാബ് തങ്ങളെ പ്രസിഡന്റായി തെരഞ്ഞെടുത്ത്. മലപ്പുറത്ത് ചേര്‍ന്ന ലീഗ് ഉന്നതാധികാര സമിതിയിലായിരുന്നു തീരുമാനം. പാണക്കാട് കുടുംബാംഗങ്ങള്‍ യോഗം ചേര്‍ന്ന് സാദിഖലി ശിഹാബ് തങ്ങളെ പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദേശിച്ചിരുന്നു. ഇത് ഉന്നതാധികാര സമിതിയില്‍ അറിയിക്കുകയായിരുന്നു. മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റായിരുന്ന സാദിഖലി ശിഹാബ് തങ്ങളാണ് ഹൈദരലി ശിഹാബ് തങ്ങള്‍ അസുഖബാധിതനായതോടെ സംസ്ഥാന പ്രസിഡന്റിന്റെ ചുമതല വഹിച്ചിരുന്നത്.

ലിറ്റില്‍ റെഡ് റൈഡിംഗ് ഹുഡിനൊപ്പം ആരോഗ്യകരമായ ഭക്ഷണശീലം പറഞ്ഞ് വായനോത്സവത്തിലെ പാചകസെഷന്‍

തിയറ്ററുകളിൽ മുന്നേറി മലയാളി ഫ്രം ഇന്ത്യ; രണ്ടാം ദിവസം പിന്നിട്ടപ്പോൾ നേടിയത് എട്ടു കോടിയിലധികം

ആസിഫ് അലിയ്ക്കൊപ്പം അനശ്വര രാജൻ; പ്രീസ്റ്റിന് ശേഷം പുതിയ ചിത്രവുമായി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രം പൂജ

സിനിമയുടെ റിലീസിന് തലേദിവസം വരെ കാത്തുനിന്നത് എന്തിന്?; നിഷാദ് കോയയുടെ ആരോപണത്തിൽ പ്രതികരിച്ച് നിവിനും ലിസ്റ്റിനും ഡിജോയും

ഇനി കാണാൻ പോകുന്നത് വില്ലന്റെ കഥ; ഹനീഫ് അദേനി - ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ ചിത്രീകരണം ആരഭിച്ചു

SCROLL FOR NEXT