Kerala News

'വരുംതലമുറയെ സ്വവര്‍ഗാനുരാഗികളാക്കാനുള്ള ഗൂഢശ്രമം', വിചിത്രവാദവുമായി മുജാഹിദ് വിദ്യാര്‍ത്ഥി സംഘടന

ജെന്‍ഡര്‍ ന്യൂട്രാലിറ്റി യൂണിഫോമില്‍ അശാസ്ത്രീയ പ്രചരണവുമായി മുജാഹിദ് സ്റ്റുഡന്‍സ് മുവ്‌മെന്റ്. ജെന്‍ഡര്‍ ന്യൂട്രാലിറ്റ് വസ്ത്രം വരും തലമുറയെ സ്വവര്‍ഗാനുരാഗികളാക്കുള്ള ഗൂഢശ്രമമാണെന്നാണ് കേരള നദ് വത്തുല്‍ മുജാഹിദ്ദീന് കീഴിലുള്ള വിദ്യാര്‍ത്ഥി സംഘടന. എം.എസ്.എമ്മിന്റെ എറണാകുളത്ത് നടക്കുന്ന പ്രൊഫഷണല്‍ സ്റ്റുഡന്‍സ് ഇന്റര്‍നാഷനല്‍ കോണ്‍ഗ്രസ് തയ്യാറാക്കിയ പോസ്റ്ററിലാണ് എല്‍ജിബിടിഐക്യു കമ്മ്യൂണിറ്റിയെ അധിക്ഷേപിക്കുന്ന രീതിയില്‍ അശാസ്ത്രീയ വാദം.

ഡിസംബര്‍ 16നാണ് കോണ്‍ഫറന്‍സ്. ഇതേ ദിവസം ഡര്‍ ന്യൂട്രല്‍ വസ്ത്രധാരണത്തിനെതിരെ എം.എം. അക്ബര്‍, മുസ്തഫ തന്‍വീര്‍ എന്നിവരെ അണിനിരത്തി വെര്‍ച്വല്‍ ചര്‍ച്ചയും മുജാഹിദ് വിദ്യാര്‍ത്ഥി വിഭാഗം നടത്തുന്നുണ്ട്.

ജന്‍ഡര്‍ ന്യൂട്രാലിറ്റി സ്ത്രീ വിമോചനം സാധ്യമാക്കുമോ ?? ജന്‍ഡര്‍ വ്യത്യാസങ്ങളെ നിഷേധിച്ചാല്‍ സ്ത്രീകള്‍ക്കെതിരെയുള്ള വിവേചനവും അതിക്രമങ്ങളും ഇല്ലാതാകുമോ ?. ജന്‍ഡര്‍ ന്യൂട്രല്‍ വസ്ത്രങ്ങള്‍ക്ക് പിന്നിലെ ഒളിയജണ്ടകള്‍ എന്ത് ? എന്നീ ചോദ്യങ്ങള്‍ക്കൊപ്പമാണ് ചര്‍ച്ചയുടെ പോസ്റ്റര്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്.

ബാലുശേരി ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജെന്‍ഡര്‍ ന്യൂട്രാലിറ്റി യൂണിഫോം നടപ്പാക്കിയതിനെതിരെ മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ റാലിയില്‍ മുജാഹിദ് വിഭാഗവും പങ്കാളികളായിരുന്നു.

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT