Kerala News

ഗവര്‍ണറുടെ സ്റ്റാഫില്‍ ബി.ജെ.പി സംസ്ഥാന സമിതി അംഗത്തെ നിയമിക്കാന്‍ നീക്കം; രാജ്ഭവനില്‍ നിന്നും ശുപാര്‍ശ

ബി.ജെ.പി സംസ്ഥാന സമിതി അംഗത്തെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സ്റ്റാഫില്‍ നിയമിക്കാന്‍ നീക്കം. മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ ഹരി.എസ്.കര്‍ത്തയെയാണ് സ്റ്റാഫില്‍ നിയമിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ജന്‍മഭൂമി പത്രാധിപരായിരുന്നു ഹരി.എസ്.കര്‍ത്ത. കുമ്മനം രാജശേഖരന്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റായിരുന്നപ്പോള്‍ മാധ്യമ വിഭാഗം തലവനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

രാജ്ഭവനില്‍ നിന്നുള്ള ശുപാര്‍ശ സംസ്ഥാന സര്‍ക്കാരിന് മുന്നിലാണ്. ഗവര്‍ണറുടെ അഡീഷണല്‍ പേഴ്‌സണല്‍ അസിസ്റ്റന്റായി ഹരി.എസ്.കര്‍ത്തയെ നിയമിക്കണമെന്നാണ് ശുപാര്‍ശ. നിയമനം സര്‍ക്കാര്‍ അംഗീകരിക്കണം.

സംസ്ഥാന സര്‍ക്കാരും ഗവര്‍ണരും തമ്മില്‍ തര്‍ക്കത്തിന് പിന്നില്‍ ബി.ജെ.പിയും കേന്ദ്ര സര്‍ക്കാരുമാണെന്ന ആരോപണം ഉയരുന്നതിനിടെയാണ് സംസ്ഥാന സമിതി അംഗത്തെ തന്നെ പ്രധാന ചുമതലയിലേക്ക് കൊണ്ടുവരാന്‍ നീക്കം നടത്തുന്നത്.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT