Kerala News

മന്‍സൂര്‍ വധം: കൊലപാതകത്തിന് മുമ്പ് പ്രതികള്‍ 100 മീറ്റർ അകലെ ഒത്തുകൂടി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

പാനൂര്‍ മന്‍സൂര്‍ വധക്കേസിലെ പ്രതികള്‍ കൊലപാതകത്തിന് മുമ്പ് ഒത്തുകൂടിയെന്ന് പറയുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് . കൊല നടന്നതിന് 100 മീറ്റര്‍ അകലെയാണ് പ്രതികള്‍ ഒരുമിച്ച് കൂടിയത്.

ശ്രീരാഗ് അടക്കമുള്ള പ്രതികള്‍ വരുന്നത് ദൃശ്യങ്ങളില്‍ പ്രകടമാണ്. കൊലപാതകം നടന്നതിന്റെ 15 മിനിറ്റ് മുമ്പാണ് ഇത്തരമൊരു കൂടിചേരല്‍ നടന്നത്. ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കും.നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ദിവസം എട്ടേകാലോട് കൂടിയാണ് ആക്രമണം ഉണ്ടായതെന്നാണ് പൊലീസ് പറയുന്നത്.

7.50 മുതല്‍ മൂക്കില്‍ പീടിക എന്ന സ്ഥലത്ത് പ്രതികൾ ഒത്തുകൂടിയതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഷിനോസിന്റെ മൊബൈല്‍ ഫോണിന്റെ സ്‌ക്രീന്‍ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. ശ്രീരാഗ്, ജാബിര്‍ തുടങ്ങിയവര്‍ വിളിച്ചതായി ഫോണിലെ കാള്‍ ലിസ്റ്റില്‍ നിന്നും മനസിലാക്കാം. ഷിനോസിനെ നാട്ടുകാരായിരുന്നു പിടിച്ച് പൊലീസില്‍ ഏൽപ്പിച്ചത് . ഈ സമയത്ത് നാട്ടുകാര്‍ കോള്‍ ലിസ്റ്റ് എടുത്തിരുന്നു.

കെ.സി.എഫ് സീസൺ 3, അണലി, റോസ്‌ലിൻ; സൗത്ത് ഇന്ത്യയിൽ 4000 കോടിയുടെ പ്ലാനുമായി ജിയോ ഹോട്ട്സ്റ്റാർ

'മണല് പാറുന്നൊരീ മരുഭൂവിലെപ്പോഴും'; 'മിണ്ടിയും പറഞ്ഞും' പുതിയ ഗാനം പുറത്ത്

ബിജോയ്സ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് 12 മുതല്‍ ഷാര്‍ജയില്‍ നടക്കും

എക്കോ സിനിമയുടെ വിജയാഘോഷം ദുബായില്‍ നടന്നു

പ്രേക്ഷകരും ഈ സംഘത്തിനൊപ്പം യാത്ര തുടരുന്നു; മികച്ച പ്രതികരണം നേടി 'ദി റൈഡ്'

SCROLL FOR NEXT