Kerala News

രാജ്യത്തിൻറെ എ ഐ ഹബ്ബാക്കി കൊച്ചിയെ മാറ്റുമെന്ന് മന്ത്രി പി രാജീവ് ;അന്താരാഷ്ട്ര എ ഐ ഉച്ചകോടി ഈ വർഷം

സാങ്കേതിക വിദ്യയുടെ വിപുലമായ സാധ്യതകളും അവസരങ്ങളും ഏറ്റവും ഗുണപ്രദമായ രീതിയിൽ ഉപയോഗപ്പെടുത്താന്‍ കേരളം ലക്ഷ്യമിടുന്നു. ഇതിന്റെ ഭാഗമായി ഈ രംഗത്ത് കൂടുതൽ അവസരങ്ങൾ ഒരുക്കികൊണ്ട് കൊച്ചിയെ എ ഐ ഹബ്ബാക്കി മാറ്റാൻ തയാറെടുക്കുകയാണ് സംസ്ഥാന സർക്കാർ. ഈ വർഷത്തിന്റെ പകുതിയോടെ ഈ സ്വപ്ന സാക്ഷാത്കാരത്തിന്റെ ഭാഗമായി അന്താരാഷ്ട്ര എ ഐ ഉച്ചകോടി കൊച്ചിയിൽ നടത്താൻ പോവുകയാണെന്ന് മന്ത്രി പി രാജീവ് അറിയിച്ചു. ഇന്റർനാഷണൽ ബിസ്സിനസ്സ് മെഷീൻസ് അഥവാ ഐ ബി എമ്മിലെ ജീവനക്കാരുൾപ്പടെ ഇരട്ടിയാകുമെന്നും ഇതുവഴി കൂടുതൽ തൊഴിലവസരങ്ങളും സാധ്യതകളും സൃഷ്ടിക്കപ്പെടുമെന്നും, മികച്ച പ്രൊഫഷണലുകൾ കേരളത്തിലേക്ക് മടങ്ങിയെത്തുകയുമെന്നുമാണ് പ്രതീക്ഷ. ഇതിന്റെ ഭാഗമായി സാംസങ്ങുമായി സെമികണ്ടക്ടർ, ചിപ്പ് ഡിസൈൻ തുടങ്ങിയവയുടെ കേന്ദ്രങ്ങൾ തുടങ്ങുന്നതിനെ പറ്റിയുള്ള ചർച്ചകൾ നടത്താനും ധാരണയായി. പുതു തലമുറക്ക് ഏറെ ഗുണകരമായേക്കാവുന്ന ജനറേറ്റീവ് എ ഐ എന്ന ആശയമാണ് കൊച്ചി ഹബ്ബ് മുന്നോട്ടു വയ്ക്കുന്നതെന്നും അദ്ദേഹം കൂട്ടി ചേർത്തു.

ഐബിഎം സോഫ്റ്റ് വെയേഴ്‌സ് പ്രതിനിധികളുമായി വ്യവസായ മന്ത്രി പി രാജീവ് കൊച്ചിയില്‍ നടത്തിയ ചര്‍ച്ച

അന്താരാഷ്ട്ര എഐ ഉച്ചകോടി വഴി ഐ.ബി.എം പോലെ തന്നെ മറ്റ് ആഗോള ഐടി കമ്പനികളും കൊച്ചിയിലേക്ക് എത്തിച്ചേരുമെന്നാണ് പ്രതീക്ഷ. ഉച്ചകോടിയുടെ നടത്തിപ്പ് ചുമതല കെഎസ്ഐഡിസിക്ക് ആണ്. ഈ ഉച്ചകോടി വഴി രാജ്യത്തെ എ ഐ ഹബ്ബാകാനുള്ള കൊച്ചിയുടെ തയ്യാറെടുപ്പുകളും, സാധ്യതകളുമാവും അവതരിപ്പിക്കുക. സംസ്ഥാനത്തെ ഐടി പാർക്കുകൾ, കെഎസ്യുഎം, ഡിജിറ്റൽ സർവകലാശാല, സാങ്കേതിക സർവകലാശാല തുടങ്ങിയവയുടെ സഹകരണത്തോടെയാവും ഉച്ചകോടി സംഘടിപ്പിക്കുക. ഉച്ചകോടിയുടെ നടത്തിപ്പ് ചുമതല കെഎസ്ഐഡിസിക്ക് ആണെന്നും സർക്കാർ പുറത്തുവിട്ട പത്രക്കുറിപ്പിൽ പറയുന്നു.

'കരോൾ റാപ്പുമായി ഡബ്സി' ; മന്ദാകിനിയിലെ പുതിയ ഗാനം പുറത്ത്

'സി.ഐ.ഡി യായി കലാഭവൻ ഷാജോൺ' ; 'സി.ഐ.ഡി. രാമചന്ദ്രൻ റിട്ട. എസ്. ഐ' മെയ് പതിനേഴിന് തിയറ്ററിൽ

'മോഷ്ടിച്ചൊരു സിനിമ ചെയ്യേണ്ട എന്താവശ്യമാണുള്ളത്?' ; എല്ലാ പോസ്റ്റിലും നെ​ഗറ്റീവ് കമന്റുകളാണെന്ന് ലിസ്റ്റിൻ സ്റ്റീഫൻ

'പെരുമാനി എന്ന ഗ്രാമത്തിലേക്ക് സ്വാഗതം' ; വിനയ് ഫോർട്ട് ചിത്രം പെരുമാനി നാളെ തിയറ്ററുകളിൽ

'ഇൻവെസ്റ്റിഗേഷൻ ത്രില്ലറുമായി ജിസ് ജോയ്' ; ആസിഫ് അലി - ബിജു മേനോൻ ചിത്രം തലവൻ മെയ് 24 ന്

SCROLL FOR NEXT