Kerala News

മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയ അറസ്റ്റിൽ, വ്യാജരേഖ ചമച്ചെന്ന പരാതിയിൽ

വ്യാജരേഖ ചമച്ചെന്ന പരാതിയിൽ മറുനാടൻ മലയാളി ഓൺലൈൻ ചാനൽ എഡിറ്റർ ഷാജൻ സ്കറിയ അറസ്റ്റിൽ. തൃക്കാക്കര പൊലീസ് ആണ് ഷാജനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. ദില്ലിയിൽ താമസിക്കുന്ന രാധാകൃഷ്ണൻ എന്നയാൾ മുഖ്യമന്ത്രിയ്ക്ക് ഇ മെയിൽ വഴി നൽകിയ പരാതിയിൽ ആണ് നടപടി എടുത്തിരിക്കുന്നതെന്ന് പൊലീസ്.

മതവിദ്വേഷം വളർത്താൻ ശ്രമിച്ചെന്ന കേസില്‍ ഷാജൻ സ്കറിയ നിലമ്പൂരിൽ പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. നിലമ്പൂർ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്കറിയയുടെ പരാതിയിലാണ് നിലമ്പൂർ പൊലീസ് കേസെടുത്തത്. നിലമ്പൂർ എസ് എച്ച് ഒക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായി തിരിച്ചിറങ്ങിയപ്പോഴാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. 2023 ജൂലൈയിൽ തൃക്കാക്കര പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. ബിഎസ്എൻഎൽ ബിൽ വ്യാജമായി നിർമ്മിച്ച് രജിസ്ട്രാർ ഓഫ് കമ്പനീസിൽ സമർപ്പിച്ചെന്നാണ് പരാതി.

പിണറായി വിജയന്റെ അടിമകളായ പൊലീസുകാരാണ് അറസ്റ്റ് ചെയ്തതെന്ന് ഷാജൻ സ്കറിയ മാധ്യമങ്ങളോട് പ്രതികരിച്ചു. തനിക്ക് ഒരു ബന്ധമില്ലാത്ത കേസാണ് ഇതെന്നും ഷാജൻ സ്കറിയ. പിണറായി വിജയന്റെ കാലത്ത് ഇതെല്ലാം നടക്കുമെന്നും ഷാജൻ.

എം.കെ. മൊയ്തുണ്ണി ബാവയുടെ ജീവിതകഥ ‘പൊടി പൊടിച്ച ജീവിതം’ പ്രകാശനം ചെയ്തു​

ത്രില്ലടിച്ച് പ്രേക്ഷകർ, ഫാസ്റ്റ് ഫില്ലിംഗ് ഷോകൾ; 'ദി തേർഡ് മർഡർ' തിയറ്ററുകളിൽ

കുട്ടികളുടെയും കുടുംബങ്ങളുടെയും ഫസ്റ്റ് ചോയ്സ്; 'ഡോണ്ട് ട്രബിൾ ദ ട്രബിൾ' തിയറ്ററുകളിൽ

ബിജു മേനോന്റെ 'ഫാമിലി ഹീറോ'; അവറാച്ചന് കയ്യടിച്ച് പ്രേക്ഷകർ

പോലീസ് വേഷത്തിൽ സൈജു കുറുപ്പ്; ഒപ്പം ഇന്ദ്രൻസും വിനയ് ഫോർട്ടും പ്രധാന വേഷങ്ങളിൽ

SCROLL FOR NEXT