Kerala News

രജനി ബിജിഎം, ജീപ്പ്, സ്ലോ മോഷൻ; ബൽറാനെതിരെ എം.ബി.രാജേഷിന് മാസ് ഇൻട്രോ കൊടുത്ത് സിപിഎം

എല്‍ഡിഎഫിന്റെ തൃത്താല സ്ഥാനാര്‍ഥിയും മുന്‍ എം.പിയുമായ എം.ബി രാജേഷിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ സിനിമാ സ്റ്റൈല്‍ വിഡിയോ അവതരണവുമായി സിപിഐഎം പ്രചരണ വിഭാഗം. കാലാ എന്ന രജനീകാന്ത് സിനിമയിലെ ബാക്ക് ഗ്രൗണ്ട് സ്‌കോറിനൊപ്പം സിനിമാ സ്റ്റൈലില്‍ സ്ലോ മോഷനില്‍ എം.ബി രാജേഷ് പുറത്തിറങ്ങുന്ന വീഡീയോ ആണ് പാര്‍ട്ടി പ്രവര്‍ത്തകരും എം.ബി രാജേഷും ഉള്‍പ്പെടെ പങ്കുവച്ചിരിക്കുന്നത്. കാലാ സിനിമയിലെ രജനീകാന്തിനെ അനുകരിച്ചുള്ളതാണ് വീഡിയോ.

ജീപ്പോടിച്ച് പാലത്തിലൂടെ എത്തുന്ന രാജേഷ്. സ്ലോ മോഷനില്‍ ജീപ്പില്‍ നിന്ന് ഇറങ്ങി കുട ചൂടി നടന്നു വരുന്നതാണ് വിഡിയോയുടെ ആശയം. മികച്ച പാര്‍ലമെന്റേറിയന്‍ ഇനി തൃത്താലയ്ക്ക് സ്വന്തം എന്ന വാചകവും വിഡിയോയിലുണ്ട്. ഇടതുഅനുകൂല പേജുകളും ആഷിക് അബു, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരും വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്.

കോണ്‍ഗ്രസിന്റെ യുവനേതാക്കളില്‍ പ്രധാനിയും സൈബര്‍ ഇടത്തില്‍ സര്‍ക്കാരിന്റെ നിരന്തര വിമര്‍ശകന്‍ കൂടിയായ വി.ടി ബല്‍റാം ആണ് ഇവിടെ സിറ്റിംഗ് എം.എല്‍എയും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയും. വി.ടി.ബല്‍റാമിനെതിരെ സിപിഐഎം തങ്ങളുടെ കരുത്തനായ സ്ഥാനാര്‍ത്ഥിയെ കളത്തിലിറക്കുയാണെന്നാണ് പ്രചരണം.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT