Kerala News

പ്രണയിച്ച് വിവാഹം : പട്ടാപ്പകല്‍ വടിവാളുമായി വരനുനേരെ വധുവിന്റെ ബന്ധുക്കളുടെ ആക്രമണം

പ്രണയിച്ചുള്ള വിവാഹത്തിന്റെ പേരില്‍ വരനുനേരെ വധുവിന്റെ ബന്ധുക്കളുടെ ആക്രമണം. കോഴിക്കോട് കൊയിലാണ്ടിക്കടുത്ത് കീഴരിയൂരില്‍ ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. പട്ടാപ്പകല്‍ വടിവാളടക്കം ആയുധങ്ങളുമായെത്തി കാര്‍ തടഞ്ഞ് ആക്രമണം നടത്തുകയായിരുന്നു. വധുവിന്റെ അമ്മാവന്‍മാരുടെ നേതൃത്വത്തിലായിരുന്നു അതിക്രമം.

പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വിവാഹത്തെ എതിര്‍ത്തിരുന്നു. പെണ്‍കുട്ടിയും യുവാവും നേരത്തേ വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന്‍മേല്‍ ഇരുകൂട്ടരും തമ്മില്‍ പ്രശ്‌നമുണ്ടായപ്പോള്‍ മതാചാര പ്രകാരം വിവാഹം നടത്തിക്കൊടുക്കാമെന്ന് വധുവിന്റെ വീട്ടുകാര്‍ അറിയിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇതനുസരിച്ച് നിക്കാഹിനായി വരന്‍ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് വരുന്നതിനിടെയാണ് ആയുധങ്ങളുമായെത്തിയ സംഘം കാര്‍ തടഞ്ഞ് ആക്രമണം നടത്തിയത്. കാറിന് നേരെ ആക്രമണം അഴിച്ചുവിടുന്നത് ദൃശ്യങ്ങളിലുണ്ട്. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.കൊയിലാണ്ടി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Love Marriage : Attack Against Groom at koyilandy, Calicut

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT