Kerala News

കാള പെറ്റു എന്ന് കേട്ടാല്‍ കയറെടുക്കരുത്; തനിക്കെതിരെ വന്നത് ആരോപണങ്ങളുടെ പരമ്പരയെന്ന് ബിന്ദു

ലോകായുക്ത ക്ലീന്‍ ചിറ്റ് നല്‍കിയതിന് പിന്നാലെ രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി മന്ത്രി ആര്‍.ബിന്ദു. രമേശ് ചെന്നിത്തലയ്ക്ക് ഇച്ഛാഭംഗമാണ്. പ്രതിപക്ഷനേതൃസ്ഥാനം നഷ്ടപ്പെട്ടതിന്റെ വിഷമമാണ്. വിവാദമുണ്ടാക്കി നിറഞ്ഞു നില്‍ക്കാന്‍ രമേശ് ചെന്നിത്തല ശ്രമിച്ചു. കാള പെറ്റു എന്ന് കേട്ടാല്‍ കയറെടുക്കരുത്.

തനിക്കെതിരെ വന്നത് ആരോപണങ്ങളുടെ പരമ്പരയാണ്. പ്രതിപക്ഷവും മാധ്യമങ്ങളും ആരോപണങ്ങളുടെ പരമ്പര തീര്‍ത്തുവെന്നും ആര്‍.ബിന്ദു പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി സതീശന് സഹകരണ മനോഭാവമായിരുന്നു. അതില്‍ നന്ദിയുണ്ടെന്നും മന്ത്രി ആര്‍.ബിന്ദു പ്രതികരിച്ചു.

വിവാദങ്ങളുണ്ടാക്കാനല്ല ശ്രമിക്കേണ്ടത്. ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. പ്രതിപക്ഷവും ഭരണപക്ഷവും കൈകോര്‍ത്ത് പിടിച്ച് മുന്നോട്ട് പോകുകയാണ് വേണ്ടത്. വക്രീകരണവും തമസ്‌കരണവുമല്ല മാധ്യമങ്ങളില്‍ നിന്നും ഉണ്ടാവേണ്ടത്. സമൂഹത്തിന്റെ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയായിരിക്കണമെന്നും മന്ത്രി ആര്‍.ബിന്ദു പറഞ്ഞു. ഗവര്‍ണര്‍ക്കെതിരെ പറഞ്ഞ് വിവാദത്തിനില്ലെന്നും മന്ത്രി ആര്‍.ബിന്ദു വ്യക്തമാക്കി.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT