Kerala News

പകുതിയിലേറെ ഗ്രാമപഞ്ചായത്തുകള്‍, നാല് കോര്‍പറേഷനുകള്‍, വന്‍ തിരിച്ചുവരവ് നടത്തി യുഡിഎഫ്; തിരുവനന്തപുരം പിടിച്ച് എന്‍ഡിഎ

THE CUE

പകുതിയിലേറെ ഗ്രാമപഞ്ചായത്തുകള്‍, നാല് കോര്‍പറേഷനുകള്‍, വന്‍ തിരിച്ചുവരവ് നടത്തി യുഡിഎഫ്; തിരുവനന്തപുരം പിടിച്ച് എന്‍ഡിഎ

504 ഗ്രാമപഞ്ചായത്തുകൡ അടക്കം ആധികാരികമായി വിജയം നേടി യുഡിഎഫിന്റെ വന്‍ തിരിച്ചുവരവ്. 2020ല്‍ നേടിയതിനേക്കാള്‍ മികച്ച വിജയമാണ് 2025 തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയത്. ആകെയുള്ള 941 ഗ്രാമപഞ്ചായത്തുകളില്‍ 504 എണ്ണത്തില്‍ വ്യക്തമായ വിജയമാണ് യുഡിഎഫ് നേടിയത്. 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ 79 ഇടത്തും ഏഴ് ജില്ലാ പഞ്ചായത്തുകൡലും 54 മുനിസിപ്പാലിറ്റികളിലും നാല് കോര്‍പറേഷനുകളിലും യുഡിഎഫ് വിജയിച്ചു. 2020ല്‍ കണ്ണൂര്‍ കോര്‍പറേഷനില്‍ മാത്രം വിജയിച്ച യുഡിഎഫ് ഇത്തവണ കണ്ണൂരിന് പുറമേ കൊല്ലം, കൊച്ചി, തൃശൂര്‍ എന്നീ കോര്‍പറേഷനുകള്‍ കൂടി സ്വന്തമാക്കി. കൊച്ചി, തൃശൂര്‍ കോര്‍പറേഷനുകളില്‍ യുഡിഎഫ് ഭരണം തിരിച്ചുപിടിക്കുകയായിരുന്നു. തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎ അധികാരത്തില്‍ എത്തി. കോഴിക്കോട് കോര്‍പറേഷന്‍ മാത്രമാണ് എല്‍ഡിഎഫിന് നിലനിര്‍ത്താനായത്.

നാല് കോര്‍പറേഷനുകളില്‍ മുന്നില്‍; തദ്ദേശ തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചുവരവ് നടത്തി യുഡിഎഫ്

2020ലെ തദ്ദേശ തെരഞ്ഞെടുപ്പിനേക്കാള്‍ വന്‍ തിരിച്ചുവരവ് നടത്തി യുഡിഎഫ്. ഉച്ചക്ക് 12 വരെയുള്ള കണക്ക് അനുസരിച്ച് നാല് കോര്‍പറേഷനുകളിലും 54 മുനിസിപ്പാലിറ്റികളിലും ഏഴ് ജില്ലാ പഞ്ചായത്തുകളിലും82 ബ്ലോക്ക് പഞ്ചായത്തുകളിലും 448 ഗ്രാമപഞ്ചായത്തുകളിലും യുഡിഎഫ് മുന്നിലാണ്. 2020ലെ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ കോര്‍പറേഷനില്‍ മാത്രമായിരുന്നു യുഡിഎഫ് അധികാരത്തില്‍ എത്തിയിരുന്നത്. തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂര്‍, കോഴിക്കോട് കോര്‍പറേഷനുകള്‍ എല്‍ഡിഎഫ് ആയിരുന്നു ഭരിച്ചത്. നിലവില്‍ കൊല്ലം, കൊച്ചി, തൃശൂര്‍, കണ്ണൂര്‍ കോര്‍പറേഷനുകളില്‍ യുഡിഎഫ് മുന്നിട്ടു നില്‍ക്കുകയാണ്. തിരുവനന്തപുരത്ത് എന്‍ഡിഎയും മുന്നിട്ടു നില്‍ക്കുന്നു. കോഴിക്കോട് മാത്രമേ എല്‍ഡിഎഫിന് നിലനിര്‍ത്താനായിട്ടുള്ളു. കൊല്ലം കോര്‍പറേഷനില്‍ മൂന്ന് തവണ മേയറായിരുന്ന ഹണി ബെഞ്ചമിന്‍, മുന്‍ മേയര്‍ വി.രാജേന്ദ്രബാബു എന്നിവര്‍ തോറ്റു.

തൃപ്പൂണിത്തുറയില്‍ എന്‍ഡിഎ മുന്നില്‍; തൊട്ടുപിന്നില്‍ എല്‍ഡിഎഫ്

തൃപ്പൂണിത്തുറ നഗരസഭയില്‍ എന്‍ഡിഎ മുന്നേറ്റം. 21 വാര്‍ഡുകളില്‍ എന്‍ഡിഎ മുന്നിട്ടു നില്‍ക്കുന്നു. 20 വാര്‍ഡുകളില്‍ മുന്നേറ്റവുമായി എല്‍ഡിഎഫ് തൊട്ടുപിന്നിലുണ്ട്. യുഡിഎഫ് 12 സീറ്റുകളിലാണ് മുന്നേറുന്നത്.

കൊല്ലത്ത് എല്‍ഡിഎഫിന് തിരിച്ചടി; യുഡിഎഫ് മുന്നേറുന്നു

കൊല്ലം കോര്‍പറേഷനില്‍ എല്‍ഡിഎഫിന് തിരിച്ചടി. 11 സീറ്റുകളുമായി രണ്ടാം സ്ഥാനത്താണ് എല്‍ഡിഎഫ്. 15 വാര്‍ഡുകളില്‍ വിജയിച്ച് യുഡിഎഫ് മുന്നിലെത്തി. എന്‍ഡിഎ 10 സീറ്റുകളില്‍ വിജയിച്ചു.

കേരളത്തില്‍ യുഡിഎഫ് മുന്നേറ്റം; തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎ മുന്നില്‍

തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോള്‍ യുഡിഎഫിന് മുന്നേറ്റം. 390 ഗ്രാമപഞ്ചായത്തുകളിലും 78 ബ്ലോക്ക് പഞ്ചായത്തുകളിലും 7 ജില്ലാ പഞ്ചായത്തുകളിലും 53 മുനിസിപ്പാലിറ്റികളിലും 4 കോര്‍പറേഷനുകളിലും യുഡിഎഫ് മുന്നേറുന്നു. തൃശൂര്‍, കൊച്ചി കോര്‍പറേഷനുകള്‍ യുഡിഎഫ് തിരിച്ചുപിടിക്കുമെന്നാണ് സൂചന. 366 ഗ്രാമപഞ്ചായത്തുകളിലും 61 ബ്ലോക്ക് പഞ്ചായത്തുകളിലും 7 ജില്ലാ പഞ്ചായത്തുകളിലും 30 മുനിസിപ്പാലിറ്റികളിലും ഒരു കോര്‍പറേഷനിലുമാണ് എല്‍ഡിഎഫ് ലീഡ്. തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎ വ്യക്തമായ ലീഡ് നേടി. 29 ഗ്രാമപഞ്ചായത്തുകളിലും ഒരു മുനിസിപ്പാലിറ്റിയിലും തിരുവനന്തപുരം കോര്‍പറേഷനിലുമാണ് എന്‍ഡിഎക്ക് മുന്നേറ്റം. 113 ഗ്രാമപഞ്ചായത്തുകളിലും 10 ബ്ലോക്ക് പഞ്ചായത്തുകളിലും മുന്നണികള്‍ ഒപ്പത്തിനൊപ്പമാണ്.

കെ.എസ്.ശബരിനാഥന്‍ വിജയിച്ചു

തിരുവനന്തപുരം കോര്‍പറേഷനില്‍ കവടിയാര്‍ വാര്‍ഡില്‍ മത്സരിച്ച മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ കെ.എസ്.ശബരിനാഥന്‍ വിജയിച്ചു.

കണ്ണൂര്‍ കോര്‍പറേഷനില്‍ റിജില്‍ മാക്കുറ്റി വിജയിച്ചു

കണ്ണൂര്‍ കോര്‍പറേഷന്‍ ആദികടലായി വാര്‍ഡില്‍ കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി വിജയിച്ചു. കഴിഞ്ഞ രണ്ട് തവണ എല്‍ഡിഎഫ് കൈവശം വെച്ച സീറ്റാണ് റിജില്‍ മാക്കുറ്റി തിരിച്ചുപിടിച്ചത്.

കൊച്ചി കോര്‍പറേഷനില്‍ യുഡിഎഫ് മുന്നേറ്റം

കൊച്ചി കോര്‍പറേഷനില്‍ 42 വാര്‍ഡുകളില്‍ ലീഡുമായി യുഡിഎഫ് മുന്നേറ്റം. എല്‍ഡിഎഫിന് 24 വാര്‍ഡുകളില്‍ മാത്രമാണ് മുന്നേറാനായത്. എന്‍ഡിഎ 6 സീറ്റുകഴളില്‍ മുന്നിട്ട് നില്‍ക്കുന്നു.

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎ മുന്നേറ്റം

തിരുവനന്തപുരം കോര്‍പറേഷനില്‍ വന്‍മുന്നേറ്റം നടത്തി എന്‍ഡിഎ. 25 വാര്‍ഡുകളില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ മുന്നിട്ടു നില്‍ക്കുന്നു. 15 സീറ്റുകളുമായി എല്‍ഡിഎഫാണ് രണ്ടാം സ്ഥാനത്ത്. യുഡിഎഫ് 10 സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുന്നു.

കട്ടപ്പന നഗരസഭ; മുന്‍ എംഎല്‍എ ഇ.എം.അഗസ്തി തോറ്റു

കട്ടപ്പന നഗരസഭയിലേക്ക് മത്സരിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇ.എം.അഗസ്തി തോറ്റു. ഉടുമ്പന്‍ചോല നിയോജകമണ്ഡലത്തില്‍ നിന്ന് രണ്ട് തവണ കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്ന അഗസ്തി ഇടുക്കിയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവാണ്. ഇരുപതേക്കര്‍ വാര്‍ഡിലാണ് അഗസ്തി മത്സരിച്ചത്.

ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും എല്‍ഡിഎഫ്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷനുകളില്‍ യുഡിഎഫ് ലീഡ്

വോട്ടെണ്ണല്‍ ആദ്യ ഒന്നര മണിക്കൂര്‍ പിന്നിടുമ്പോള്‍ ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും എല്‍ഡിഎഫിന് ലീഡ്. 2521 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും 477 ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളിലും എല്‍ഡിഎഫ് മുന്നിട്ടു നില്‍ക്കുന്നു. 153 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും 673 മുനിസിപ്പാലിറ്റി വാര്‍ഡുകളിലും 92 കോര്‍പറേഷന്‍ വാര്‍ഡുകളിലും സാന്നിധ്യം അറിയിച്ചുകൊണ്ട് യുഡിഎഫ് കുതിക്കുന്നു.

വൈഷ്ണ സുരേഷ് വിജയിച്ചു

തിരുവനന്തപുരം കോര്‍പറേഷന്‍ മുട്ടട വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വൈഷ്ണ സുരേഷ് വിജയിച്ചു. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിന്റെ പേരില്‍ വൈഷ്ണയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ അനിശ്ചിതത്വമുണ്ടായിരുന്നു. ഹൈക്കോടതിയെ സമീപിച്ചാണ് വൈഷ്ണ ഇവിടെ സ്ഥാനാര്‍ത്ഥിയായത്.

തിരുവനന്തപുരം കോര്‍പറേഷനില്‍ ഒപ്പത്തിനൊപ്പം

തിരുവനന്തപുരത്ത് എന്‍ഡിഎ മുന്നേറ്റത്തിന് തടയിട്ട് എല്‍ഡിഎഫ് മുന്നേറ്റം. 17 വാര്‍ഡുകളില്‍ വീതം ലീഡുമായി എന്‍ഡിഎയും എല്‍ഡിഎഫും ഒപ്പത്തിനൊപ്പമെത്തി. 9 സീറ്റുകളില്‍ യുഡിഎഫും ലീഡ് ചെയ്യുന്നു.

എ.വി.ഗോപിനാഥ് തോറ്റു

പാലക്കാട് പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മുന്‍ ഡിസിസി പ്രസിഡന്റും എംഎല്‍എയുമായ എ.വി.ഗോപിനാഥ് തോറ്റു.

കണ്ണൂര്‍ കോര്‍പറേഷനില്‍ യുഡിഎഫും എന്‍ഡിഎയും ഒപ്പത്തിനൊപ്പം

കണ്ണൂര്‍ കോര്‍പറേഷനില്‍ രണ്ട് വീതം സീറ്റുകളില്‍ ലീഡുമായി യുഡിഎഫും എന്‍ഡിഎയും ഒപ്പത്തിനൊപ്പം. എല്‍ഡിഎഫിന് ഒരു സീറ്റില്‍ ലീഡ്.

കോഴിക്കോട് കോര്‍പറേഷനില്‍ എല്‍ഡിഎഫ് മുന്നില്‍

കോഴിക്കോട് കോര്‍പറേഷനില്‍ 9 വാര്‍ഡുകളില്‍ മുന്നിട്ട് നിന്ന് എല്‍ഡിഎഫ്. ഏഴ് വാര്‍ഡുകളിലെ ലീഡുമായി യുഡിഎഫ് തൊട്ടു പിന്നില്‍ നില്‍ക്കുന്നു. എന്‍ഡിഎക്ക് 5 സീറ്റുകളില്‍ മുന്‍തൂക്കം.

തൃശൂര്‍ കോര്‍പറേഷനില്‍ യുഡിഎഫ് ലീഡ്

തൃശൂര്‍ കോര്‍പറേഷനില്‍ യുഡിഎഫിന് മുന്നേറ്റം. 15 സീറ്റുകൡ യുഡിഎഫ് ലീഡ് ചെയ്യുന്നു. ഏഴ് സീറ്റുകളില്‍ എല്‍ഡിഎഫും നാല് സീറ്റുകളില്‍ എന്‍ഡിഎയും മുന്നിട്ടു നില്‍ക്കുന്നു.

കൊച്ചി കോര്‍പറേഷനില്‍ എല്‍ഡിഎഫ് മുന്നേറ്റം

കൊച്ചി കോര്‍പറേഷനില്‍ 18 സീറ്റുകളില്‍ എല്‍ഡിഎഫിന് ലീഡ്. ആറ് സീറ്റുകളില്‍ യുഡിഎഫ് മുന്നിലെത്തിയപ്പോള്‍ മൂന്ന് സീറ്റുകളില്‍ എന്‍ഡിഎയും ആറ് സീറ്റുകളില്‍ മറ്റുള്ളവരും മുന്നിട്ടു നില്‍ക്കുന്നു.

കൊല്ലം കോര്‍പറേഷനില്‍ എല്‍ഡിഎഫ് മുന്നില്‍

കൊല്ലം കോര്‍പറേഷനില്‍ ഒരു മണിക്കൂര്‍ അടുക്കുമ്പോള്‍ എല്‍ഡിഎഫിന് ലീഡ്. നാലിടത്ത് എല്‍ഡിഎഫും ഒരു വാര്‍ഡില്‍ യുഡിഎഫും മുന്നിട്ട് നില്‍ക്കുന്നു.

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ലീഡ്

തിരുവനന്തപുരം കോര്‍പറേഷനില്‍ ആദ്യ അര മണിക്കൂര്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ എന്‍ഡിഎക്ക് ലീഡ്. ഏഴ് വാര്‍ഡുകളില്‍ എന്‍ഡിഎ മുന്നിട്ടു നില്‍ക്കുന്നു. മൂന്ന് വാര്‍ഡുകളില്‍ എല്‍ഡിഎഫും ഒരു വാര്‍ഡില്‍ യുഡിഎഫും മുന്നില്‍.

തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു

തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യ ഘട്ടത്തില്‍ മേല്‍ക്കൈ നേടി എല്‍ഡിഎഫ്. ആദ്യ അര മണിക്കൂറില്‍ 33 ഗ്രാമപഞ്ചായത്തുകളും 21 മുനിസിപ്പാലിറ്റികളും 6 ബ്ലോക്ക് പഞ്ചായത്തുകളും എല്‍ഡിഎഫിന് ഒപ്പമാണ്. യുഡിഎഫ് തൊട്ടുപിന്നാലെ 27 ഗ്രാമപഞ്ചായത്തുകളിലും 18 മുനിസിപ്പാലിറ്റികളിലും യുഡിഎഫ് സാന്നിധ്യം അറിയിക്കുന്നു. മൂന്ന് മുനിസിപ്പാലിറ്റികളിലും ഒരു ഗ്രാമപഞ്ചായത്തിലും എന്‍ഡിഎയും മുന്നിട്ടു നില്‍ക്കുകയാണ്.

കളങ്കാവല്‍; കൊല്ലുമ്പോള്‍ ലഹരി അനുഭവിക്കുന്ന സ്റ്റാലിന്‍ ദാസ്

ക്രൈം സീനില്‍ ചെന്നാല്‍ ചില സംശയങ്ങള്‍ തോന്നും; വനിതാ ഇന്‍ക്വസ്റ്റ് ഫോട്ടാഗ്രാഫര്‍ ഷൈജ തമ്പി അഭിമുഖം

എല്ലാ പ്രതികള്‍ക്കും 20 വര്‍ഷം കഠിന തടവ്; നടിയെ ആക്രമിച്ച കേസില്‍ ശിക്ഷാവിധി

ചിരികളികളുമായി ധ്യാനും സംഘവും; 'ഭീഷ്മർ' മേക്കിങ് വീഡിയോ ശ്രദ്ധ നേടുന്നു

കെ.സി.എഫ് സീസൺ 3, അണലി, റോസ്‌ലിൻ; സൗത്ത് ഇന്ത്യയിൽ 4000 കോടിയുടെ പ്ലാനുമായി ജിയോ ഹോട്ട്സ്റ്റാർ

SCROLL FOR NEXT