Kerala News

കൊച്ചിയില്‍ ഓടുന്ന കാറില്‍ മോഡലിനെ ബലാല്‍സംഗം ചെയ്തു, മൂന്ന് പേര്‍ കസ്റ്റഡിയില്‍

കൊച്ചിയില്‍ ഓടുന്ന കാറില്‍ മോഡലിനെ കൂട്ടബലാല്‍സംഗം ചെയ്തു. കൊച്ചി സൗത്ത് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. ബലാല്‍സംഗ കേസില്‍ തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശികളായ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

നവംബര്‍ 17ന് കൊച്ചി ഷിപ്പ് യാര്‍ഡിന് സമീപമുള്ള ബാറില്‍ കുഴഞ്ഞുവീണ യുവതിയെ ഇവര്‍ കാറില്‍ കയറ്റി ബലാല്‍സംഗത്തിന് ഇരയാക്കിയെന്നാണ് പരാതി. യുവതിയെ കാക്കനാടുള്ള താമസ സ്ഥലത്ത് ഇവര്‍ ഇറക്കിവിടുകയായിരുന്നു. യുവതിയുടെ സുഹൃത്തിന്റെ പരാതിയിലാണ് 3 യുവാക്കളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

കൊച്ചിയില്‍ പെണ്‍കുട്ടിയെ കാറില്‍ വെച്ച് കൂട്ട ബലാത്സംഗം ചെയ്ത സംഭവം ഞെട്ടിക്കുന്നതാണെന്നും. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ആരോഗ്യ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. പെണ്‍കുട്ടിക്ക് മതിയായ ചികിത്സ ഉറപ്പ് വരുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

രാഹുൽ ഗാന്ധിക്കൊപ്പമുള്ള റൈഡ് ലൈഫ് ടൈം മൊമന്റ് | Murshid Basheer Interview

വരുന്നു "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്"; ടൈറ്റിൽ ട്രാക്ക് പുറത്ത്, ആഗോള റിലീസ് 2026 ജനുവരി 22 ന്

ഗ്ലോബല്‍ വില്ലേജില്‍ ക്രിസ്മസ് കാലം

സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളും ആശയപരമായ യോജിപ്പും; യുഡിഎഫില്‍ ചര്‍ച്ചയായി മുന്നണി വിപുലീകരണം

കളങ്കാവല്‍; കൊല്ലുമ്പോള്‍ ലഹരി അനുഭവിക്കുന്ന സ്റ്റാൻലി ദാസ്

SCROLL FOR NEXT